Current Date

Search
Close this search box.
Search
Close this search box.

ഏംഗൽസിന് വേണുവിന്റെ തിരുത്ത്

പരിണാമവാദികൾ എപ്പോഴും സംസാരിക്കാറുള്ളത് ശരീരത്തിൽ സംഭവിച്ച പരിവർത്തനങ്ങളെയും പരിണാമങ്ങളെയും സംബന്ധിച്ചാണ്. ആത്മാവിനെ അവരംഗീകരിക്കുന്നില്ലെങ്കിലും മനസ്സുണ്ടെന്ന് അംഗീകരിക്കുന്നു. മറ്റു ജീവികൾക്കില്ലാത്ത മനസ്സ് എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിന് കയ്യിൻറെ ഉപയോഗത്തിലൂടെ എന്നതായിരുന്നു അതിനു നൽകിയിരുന്ന മറുപടി.

എച്ച്.ബെർ എഴുതുന്നു: “മനുഷ്യൻറെ കരങ്ങളാണ് അവൻറെ മനസ്സംബന്ധിയായ വികാസത്തിന് ഹേതുവും പ്രോത്സാഹനം നൽകുന്നത്.” ഇതേ ആശയം തന്നെയാണ് ഫ്രഡറിക് എംഗൽസ് മറ്റൊരു ഭാഷയിൽ പറഞ്ഞത്.The influence of work in the evolution of man എന്ന പുസ്തകത്തിൽ അതിൽ അദ്ദേഹം എഴുതുന്നു:”കൈ ജോലിചെയ്യാനുള്ള ഒരായുധമല്ല. ജോലിയുടെ ഒരുൽപന്നം കൂടിയാണ്. ജോലിയിലൂടെ മനുഷ്യ കരം വൻ തോതിലുള്ള പൂർണ്ണത നേടി. അതിന് റാഫേലിൻറെ ചിത്രങ്ങളും തോർവാൾട്ട് സെനിന്റ ശില്പങ്ങളും പഗാനിയുടെ സംഗീതവും രചിക്കാൻ കഴിഞ്ഞു.”

ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് നരവംശ ശാസ്ത്രം തെളിയിച്ചിരിക്കുന്നു. കെ. വേണു എഴുതുന്നു: “മനുഷ്യപൂർവികർ രണ്ടു കാലിൽ നടക്കാൻ തുടങ്ങിയതോടെ, സ്വതന്ത്രമായ കൈകൾ കൊണ്ട് ഉപകരണങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് മനുഷ്യരുടെ ബുദ്ധിശക്തി വളരാനും സാംസ്കാരികമായി മുന്നേറാനും കഴിഞ്ഞതെന്ന സിദ്ധാന്തം മാർക്സിസ്റ്റുകൾ ഉൾപ്പെടെയുള്ള പല സൈദ്ധാന്തികരും പുലർത്തിപ്പോരുന്നുണ്ട്. ആധുനിക നര വംശ ശാസ്ത്രം ഈ സിദ്ധാന്തം നിലനിൽക്കത്തക്കതല്ലെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.” ( മാധ്യമം വാർഷികപ്പതിപ്പ് 2020 . പുറം: 160.)

യഥാർത്ഥത്തിൽ ചിത്രം വരക്കുന്നതും സംഗീതം രചിക്കുന്നതും ശില്പം നിർമിക്കുന്നതും കൈകളല്ല. ആയിരുന്നുവെങ്കിൽ ലോകത്തിലെ എല്ലാ മനുഷ്യരും ശില്പികളും സംഗീതജ്ഞരും ചിത്രകാരന്മാരും ആകുമായിരുന്നു. കയ്യില്ലാത്തവരും അവയൊക്കെ നിർമിക്കാറുണ്ട്. കാലുകൊണ്ട് സംഗീതമാലപിക്കുന്നവരും പല്ലുകൾക്കിടയിൽ ബ്രഷ് വെച്ച് ചിത്രം വരയ്ക്കുന്നവരുമുണ്ട്. യഥാർത്ഥത്തിൽ കലയും സാഹിത്യവും ആത്മാവിഷ്കാരമാണ്. സർഗ്ഗ ശേഷിയാണ് അവയ്ക്കാധാരം. പഠിക്കാൻ കര പറഞ്ഞതുപോലെ കൈകളല്ല. ഇത് മനസ്സിലാക്കാൻ അധിബുദ്ധിയൊന്നും വേണ്ട.

Related Articles