Vazhivilakk

കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന പാഥേയം

അമേരിക്കയിലെ ലോകപ്രശസ്ത ബോക്‌സിങ് ഇതിഹാസമായ ക്യാഷസ് ക്ലേ പിന്നീട് മുഹമ്മദലി ക്ലേ ആയതിന്റെ പിന്നില്‍ പരിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന വിമോചന പ്രത്യയശാസ്ത്രമാണെന്നാണ് ചരിത്രം പറയുന്നത്. കറുത്തവര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം നിഷേധിച്ചതും ഇതിന്റെ അപമാന ഭാരത്താല്‍ തന്റെ സ്വര്‍ണ മെഡല്‍ ഓഹ്യോ നദിയിലേക്ക് വലിച്ചെറിഞ്ഞതുമെല്ലാം നമുക്കറിയാം.

അടിച്ചമര്‍ത്തപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന പോരാളിയായിട്ടായിരുന്നു പില്‍കാലത്ത് മുഹമ്മദലി ക്ലേ അറിയപ്പെട്ടിരുന്നത്. നിരപരാധികളായ മനുഷ്യനെ കൊല്ലുവാന്‍ തനിക്ക് സാധ്യമല്ല എന്ന ബോധത്തില്‍ നിന്നാണ് പിന്നീട് മുഹമ്മദലി വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ആഹ്വാനം നിരസിച്ച് ജയില്‍വാസം അനുഷ്ടിച്ചത്. കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനത്തിന്റെ പാതയായി വിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നു എന്നാണ് മുഹമ്മദലി ക്ലേയുടെ ജീവിതാനുഭവങ്ങള്‍ നമ്മോട് പറയുന്നത്.

Facebook Comments
Show More

ശൈഖ് മുഹമ്മദ് കാരകുന്ന്

1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1982 മുതല്‍ 2007 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയരക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന അസിസ്റ്റന്റ് അമീര്‍ കൂടിയാണ്. പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു പതിനാല് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവയില്‍ ആറെണ്ണം ഇംഗ്ലീഷിലേക്കും പതിനൊന്നെണ്ണം കന്നടയിലേക്കും നാലെണ്ണം തമിഴിലേക്കും ഒന്ന് ഗുജറാത്തിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . അഞ്ച് ഗ്രന്ഥങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള 2018 ലെ കെ . കരുണാകരന്‍ അവാര്‍ഡിന് അര്‍ഹനായി. സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

Close
Close