Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യാ ചരിത്രവും മുസ്ലിം ഭരണാധികാരികളും

മുസ്ലിംകൾ ഏഴു നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചു. എന്നിട്ടും അവർക്കെതിരെ ഇന്ത്യൻ ജനത യുദ്ധം ചെയ്തില്ല. ഒരു പ്രതിഷേധം പോലും സംഘടിപ്പിച്ചില്ല. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് 190 വർഷമാണ്. നൂറുവർഷം കഴിഞ്ഞപ്പോഴേക്കും അവർക്കെതിരെ സമരം ആരംഭിച്ചു. എന്തുകൊണ്ട്? മുസ്ലിം ഭരണാധികാരികൾ കൾ രാജ്യത്തെ കൊള്ളയടിച്ചില്ല. ഇവിടെനിന്ന് ഒന്നും വിദേശത്തേക്ക് കടത്തി കൊണ്ടു പോയില്ല. പകരം അവർ രാജ്യത്തെ സേവിക്കുകയായിരുന്നു. സമ്പന്നവും ശക്തവുമാക്കുകയായിരുന്നു. രാജ്യത്തിന് എന്നും, ആർക്ക് മുമ്പിലും ചൂണ്ടിക്കാണിക്കാവുന്ന സാംസ്കാരിക നേട്ടങ്ങളുണ്ടാക്കുകയായിരുന്നു. സൗന്ദര്യത്തിൻറെയും ഗാംഭീര്യത്തിൻറെയും നിർമ്മാണ വൈദഗ്ധ്യത്തിൻറെയും നിത്യ സ്മാരകങ്ങൾ നിർമിക്കുകയായിരുന്നു. താജ്മഹൽ, കുത്തബ്മിനാർ, ചെങ്കോട്ട, ചാർമിനാർ, ഫത്തേപ്പൂർ സിക്രി, ആഗ്ര കോട്ട, മുഗൾ ഗാർഡൻ അങ്ങനെ എത്രയെത്ര അഭിമാന സ്തംഭങ്ങൾ! പശ്ചിമ ബംഗാളിലെ മുർഷിദാബാദ് നഗരം കണ്ട് വൈസ്രോയി റോബർട്ട് പറഞ്ഞത് അതിനെ അപേക്ഷിച്ച് ലണ്ടൻ നഗരം ഒന്നുമല്ലെന്നാണ്. എന്നാൽ ബ്രിട്ടീഷുകാർ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. അവർ കിട്ടാവുന്നതൊക്കെയും തട്ടിയെടുത്ത് കെട്ടിപ്പൂട്ടി കടത്തിക്കൊണ്ടുപോയി.

എന്നിട്ടും ആക്ഷേപശകാരങ്ങളൊക്കെയും മുസ്ലിം ഭരണാധികാരികൾക്ക്! അവരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവരുന്നത് ബാബർ ചക്രവർത്തിയാണ്. അദ്ദേഹം റാണ എന്ന ഹിന്ദു ഭരണാധികാരിക്കെതിരെ യുദ്ധം ചെയ്തുവെന്നതാണല്ലോ ഏറ്റവും ഗുരുതരമായ ആരോപണം. എന്നാൽ പ്രസ്തുത യുദ്ധത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് രജപുത്ര രാജാക്കന്മാരാണ്. യുദ്ധത്തിൽ എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയതും അവർ തന്നെ. മറുഭാഗത്ത് റാണയെ സഹായിച്ചതോ മുസ്ലിംകളും. യുദ്ധത്തിന് മതവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നർത്ഥം.

ക്ഷേത്രം തകർത്ത് ബാബരി മസ്ജിദ് ഉണ്ടാക്കിയെന്നതാണല്ലോ മറ്റൊരാക്ഷേപം. എന്നാൽ 1528 ൽ നിർമിച്ച പള്ളിക്കെതിരെ വിമർശനം ഉയർന്നത് 325 വർഷം കഴിഞ്ഞശേഷമാണ്. ആരോപണം വ്യാജമാണെന്നതിന് ഇതുതന്നെ മതിയായ തെളിവാണ്.

ഏറ്റവും കൂടുതൽ ആരോപണവിധേയനായ മറ്റൊരു മുഗിള ഭരണാധികാരി ഔറംഗസേബാണല്ലോ. മറാഠാ ഭരണാധികാരി ശിവജിക്കെതിരെ യുദ്ധം ചെയ്തുവെന്നാണല്ലോ അദ്ദേഹത്തിനെതിരെയുള്ള മുഖ്യ വിമർശനം. ആ യുദ്ധത്തിൽ അദ്ദേഹത്തിന് സഹായികളായുണ്ടായിരുന്നത് ഹിന്ദു ജനറൽമാരായിരുന്നു. ജസ്വന്ത് സിംഗ്, ജയ് സിംഗ് എന്നിവരായിരുന്നു ഔറംഗസേബിൻ്റെ ജനറൽമാർ. ശിവജിയുടെ കീഴിലുണ്ടായിരുന്നതോ
മുസ് ലിം സൈനിക ഓഫീസർമാരും. അതേ ഔറംഗസീബിൻ്റെ ധനകാര്യ മന്ത്രി രാഗ് നാഥ് എന്ന ഹിന്ദുവായിരുന്നു.

ഇതൊക്കെയും മറച്ചുവെച്ച് ചരിത്രത്തെ തെറ്റായി അവതരിപ്പിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും വംശീയത വളർത്താനും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുമാണ് രാജ്യത്തിൻറെ ശത്രുക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വസ്തുത തിരിച്ചറിയാനും വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാനും മുഴുവൻ രാജ്യസ്നേഹികളും മുന്നോട്ടു വരേണ്ടതുണ്ട്.

Related Articles