Current Date

Search
Close this search box.
Search
Close this search box.

കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണം: മകൻറെ വാക്കുകളിൽ

ഇസ്ലാം സ്വീകരിച്ച് കമലാ സുറയ്യ എന്ന പേര് സ്വയം സ്വീകരിച്ച മാധവിക്കുട്ടി മലയാളികളുടെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്.വി.പി. ഉണ്ണികൃഷ്ണൻറെ വാക്കുകളിൽ “ജീവിത സത്യങ്ങളുടെ ഊഷ്മള പ്രപഞ്ചം അനശ്വരമായ നിലയിൽ സൃഷ്ടിക്കാൻ ആ വാനമ്പാടിക്ക് കഴിഞ്ഞു. അത് മലയാളത്തിൻറെയും സാഹിത്യാസ്വാദകരുടെയും സൗഭാഗ്യം. തുളസിക്കതിരിൻറെയും നീർ മാതളത്തിൻറെയും ഇലഞ്ഞിപ്പൂക്കളുടെയും വിശുദ്ധിയും സൗരഭ്യവും മലയാളസാഹിത്യ മുറ്റത്ത് എക്കാലവും നിലനിർത്താൻ തൻറെ കഥാകഥന വൈഭവം കൊണ്ട് മാധവികുട്ടിക്ക് കഴിഞ്ഞു. ശാന്തമായൊഴുകുന്ന അരുവി പോലെ, കുയിലിൻറെ പാട്ടുപോലെ, കാറ്റിൻറെ മർമരം പോലെ മാധവിക്കുട്ടിയുടെ കഥകളും കവിതകളും വായനക്കാരെ വശീകരിച്ചു. കഥകളും കവിത തന്നെയായിരുന്നു.”(ജനയുഗം 1.6.2009)

മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരുടെയും പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും മകളായ നാലപ്പാട്ട് കുടുംബാംഗം മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുറയ്യയായതിനെ സംബന്ധിച്ച് മകൻ എം.ഡി. ആലപ്പാട്ട് എഴുതുന്നു.: “എൻറെ അമ്മ ഇസ്ലാമിൻറെ ഒരു സമർപ്പിത വിശ്വാസിയായിത്തീർന്നത് , ഇസ്ലാമിൻറെ അതുല്യത, പകയിലൂടെയും വിദ്വേഷത്തിലൂടെയുമല്ലാതെ സ്നേഹത്തിലൂടെയും സമാധാനത്തിലൂടെയും ഒരുദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടാണ്. എല്ലാവരെയും ദൈവത്തിൻറെ സമസൃഷ്ടികളായി കാണുകയും സംഘർഷങ്ങളിൽ നിന്ന് സമാധാനത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ആധുനിക ലോകത്തിനു മുമ്പിൽ ഇത് മാത്രമാണ് സത്യത്തിൻറെ പാതയെന്ന് അവർ കരുതി.
കമല സുറയ്യയുടെ ജീവിതം കാണിച്ചു തരുന്നത് വിശ്വാസത്തിൻറെയും ധീരതയുടെയും സത്യസന്ധതയുടെയും ശക്തിയെയാണ്. ആശ്ചര്യമുളവാക്കും വിധംവ്യത്യസ്ത വിശ്വാസങ്ങൾ പേറുന്ന ജനങ്ങളാൽ അനുഗ്രഹീതമാണ് നമ്മുടെ രാജ്യം.എല്ലാവരും തങ്ങളെ പോലെത്തന്നെ മറ്റുള്ളവരെ കണക്കാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം എന്നത് വിശ്വാസങ്ങളുടെ തിരസ്കരണമല്ല. വിശ്വാസം പരിശോധിക്കാതെയുള്ള തുല്യമായ പരിഗണനയും സഹവർത്തിത്വവുമാണ്.”(കമല സുറയ്യ: സഫലമായ സ്നേഹാന്വേഷണം. പുറം: 13,14)

Also read: ഹിജ്റ വിളംബരം ചെയ്യുന്നത്

അവരുടെ മരണാനന്തര കർമ്മങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു:”അമ്മയുടെ ആഗ്രഹമാണ് ഞങ്ങൾ പൂർത്തീകരിച്ചത്. ഇസ്ലാമിക രീതിയിൽ തൻറെ മരണാനന്തര ചടങ്ങുകൾ നടത്തണമെന്നാണ് അമ്മ ഞങ്ങളോട് പറഞ്ഞിരുന്നത്. അത് പൂർത്തീകരിക്കേണ്ടത് മക്കളുടെ ബാധ്യതയായിരുന്നു. അത് നിർവഹിക്കാനായതിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. “മരിച്ചാൽ കേരളത്തിൽ സംസ്കരിക്കുക. അതിപ്പോൾ വിശ്വസിക്കുന്ന മതാചാരപ്രകാരമാവുക.”അമ്മയുടെ ഈ രണ്ടു വാക്കും ഞങ്ങൾ പാലിച്ചു. കേരളത്തിലേക്ക് കൊണ്ടു വരരുത് ;വിവാദമാകും; പ്രശ്നങ്ങളുണ്ടാകും; കലാപമുണ്ടാകും; എന്നൊക്കെ ചിലർ പറഞ്ഞിരുന്നു. ഉന്നത വ്യക്തികളും ഉയർന്ന ഉദ്യോഗസ്ഥരും വരെ ഇത് പറഞ്ഞിരുന്നു. അമ്മയുടെ ആഗ്രഹത്തിന് എതിര് നിൽക്കാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. അതിൻറെ പേരിലുണ്ടാകുന്ന വിവാദങ്ങൾ നേരിടാനായിരുന്നു തീരുമാനം. ഇപ്പോൾ വിവാദങ്ങളില്ല. ഫോൺ വിളിച്ചവരെയും കാണാനില്ല…

അമ്മയുടെ മരണത്തിൽ കുടുംബാംഗങ്ങൾ അതീവ ദുഃഖിതരാണ്. എന്നാൽ മരണാനന്തരചടങ്ങുകൾ ഇവ്വിധം നടന്നതിൽ സന്തോഷവും സംതൃപ്തിയുമാണുള്ളത്. അമ്മയ്ക്ക് എത്ര പേരുടെ പ്രാർത്ഥന കിട്ടി, അതൊന്നും സ്വീകരിക്കപ്പെടാതിരിക്കില്ല.തിരുവനന്തപുരം രാജ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ വന്നിരുന്നു. അവർ മരണാനന്തരചടങ്ങുകളിൽ സംതൃപ്തരായിരുന്നു. ‘നന്നായി, ഇങ്ങനെത്തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. അമ്മയുടെ വിശ്വാസമനുസരിച്ചു തന്നെയാണ് അമ്മയെ സംസ്കരിക്കേണ്ടത്. എങ്കിലേ അമ്മയുടെ ആത്മാവിന് മോക്ഷം കിട്ടൂ. അമ്മയുടെ വിശ്വാസമനുസരിച്ചല്ലാതെ മറ്റൊരു രീതിയിൽ കർമ്മങ്ങൾ ചെയ്താൽ മോക്ഷം കിട്ടില്ല.’ അതായിരുന്നു അവരുടെ പ്രതികരണം.

Also read: ചിലരുടെ മൗനം – അവിടെയാണ് ഇസ്രയേല്‍ വിജയിക്കുന്നത്

പാളയം പള്ളിയിൽ അമ്മയുടെ മയ്യിത്ത് നമസ്കരിക്കാനും ഖബറടക്കം നടത്താനും ഞങ്ങൾ മൂന്ന് മക്കളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഭാര്യമാരും മക്കളും അവിടെ ഉണ്ടായിരുന്നു. അമ്മയുടെ സഹോദരിയും പാളയത്ത് വന്നിരുന്നു. ലോകം മുഴുവൻ ഇതെല്ലാം കണ്ടു, അനുഭവിച്ചു.”(പുറം: 25,26)

Related Articles