Current Date

Search
Close this search box.
Search
Close this search box.

തിന്മയുടെ വൃക്ഷവും നന്മയുടെ വൃക്ഷവും

tree4343.jpg

തിന്മയുടെ വിത്ത് കരിയാനുള്ളതാണ്. എന്നാല്‍ നന്മയുടെ വിത്ത് പുഷ്പിക്കുന്നതും. ഒന്നാമത്തേത് മുകളിലേക്ക് വേഗത്തില്‍ വളര്‍ന്നു പന്തലിക്കുമെങ്കിലും അതിന്റെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങുകയില്ല. നന്മയുടെ വൃക്ഷത്തിന് ലഭിക്കേണ്ട കാറ്റും വെളിച്ചവും അത് തടഞ്ഞേക്കാം. എന്നാല്‍ നന്മയുടെ മരം വളരെ പതുക്കെയാണ് വളരുന്നത്. തടയപ്പെടുന്ന കാറ്റിനും ചൂടിനും പകരമെന്നോണം അതിന്റെ വേരുകള്‍ ആഴത്തിലേക്ക് ആണ്ടിറങ്ങുന്നു.

തിന്മയുടെ വൃക്ഷത്തിന്റെ തിളങ്ങുന്ന വ്യാജ ശോഭയാണ് നാം കാണുന്നത്. അതിന്റെ ശക്തിയും ദൃഢതയും നാം പരിശോധിച്ചാല്‍, ദുര്‍ബലവും പൊള്ളയുമാണ് അതെന്ന് ബോധ്യപ്പെടും. അതേ സമയം പരീക്ഷണങ്ങളില്‍ സഹനത്തോടെ ഉറച്ചു നില്‍ക്കുന്ന നന്മയുടെ വൃക്ഷം കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കുന്നു. ശാന്തമായി സാവധാനം അത് വളര്‍ന്നു കൊണ്ടേയിരിക്കുന്നു. തിന്മയുടെ മരം എറിയുന്ന മാലിന്യങ്ങളെയോ മുള്ളുകളെയോ അത് വകവെക്കുകയില്ല.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

Related Articles