Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗാനുരാഗം എന്ന ദുര്‍വൃത്തി

പ്രകൃതി വിരുദ്ധമാണ് സ്വവര്‍ഗാനുരാഗം. പുരുഷനും പരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നതാണ് സ്വവര്‍ഗാനുരാഗം അല്ലെങ്കില്‍ സ്വവര്‍ഗലൈംഗികത. പ്രകൃതി വിരുദ്ധമായ മ്ലേച്ഛകരമായ ഇത്തരം ചെയ്തികള്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. പാശ്ചാത്യരെ അനുകരിക്കാനുളള ശ്രമത്തിലൂടെ, പുരുഷന്മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമുളള പരസ്പര വിവാഹമാണതിലൂടെ സംഭവിക്കുന്നത്. സ്വവര്‍ഗാനുരാഗത്തെ വ്യക്തിപരമായ അവകാശമായി മനസ്സിലാക്കി നിയമ വിധേയമാക്കാനുളള ശ്രമത്തിലാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

പൗരാണികരായ കര്‍മശാസ്ത്ര പണ്ഡിതര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത്, ‘സിഹാഖ്’ (Lesbianism ), ‘ലിവാത്’ (Homo sexuality) എന്നിങ്ങനെയാണ്. ആധുനിക കാലത്ത് സ്വവര്‍ഗരതി അതിന്റെ വിശാല തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. പുതിയകാലത്തെ സ്വവര്‍ഗലൈംഗികത, കേവലമായ ലൈംഗിക വേഴ്ചയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. മറിച്ച്, നിയമപരമായ വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതാണ് പഴയകാലത്തെയും പുതിയകാലത്തെയും വേര്‍തിരിക്കുന്നത്. ലിവാതിനെ കുറിച്ച് വിശകലന വിധേയമാക്കുമ്പോള്‍ അത് രണ്ട് രീതിയിലാണെന്ന് ബോധ്യപ്പെടുന്നു. ഒന്ന്, പുരഷനും പുരുഷനും തമ്മില്‍ ബന്ധപ്പെടുന്നത്. രണ്ട്, പുരഷന്‍ സ്ത്രീയുടെ മലദ്വാരത്തിലൂടെ ബന്ധപ്പെടുന്നത്. ‘നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച തന്നിട്ടുളള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമികളായ ഒരു ജനത തന്നെ’ (അശ്ശുഅറാഅ്: 165166).

കൂടാതെ, ഒരുപാട് പ്രവാചക വചനങ്ങള്‍ ഇത് നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതില്‍ പ്രസിദ്ധമായത് ഇമാം അഹമദ് തന്റെ ‘മുസ്‌നദി’ലും ഹാക്കിം തന്റെ ‘മുസ്തദറക്കി’ലും ഉദ്ദരിച്ചുട്ടുളളതാണ്. അത് സ്വഹീഹായ ഹദീസുമാണ്. ഇബ്‌നു അബ്ബാസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു; പ്രവാചകന്‍ പറഞ്ഞു: ‘ലൂത്വിന്റെ സമുദായം പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു, ലൂത്വിന്റെ സമുദായം പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു, ലൂത്വിന്റെ സമുദായം പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു’ (മൂന്നു തവണ ആവര്‍ത്തിക്കുകയുണ്ടായി). പ്രവാചകന്‍ ഇത്തരത്തിലുളള മോശം ചെയ്തികളെ കുറിച്ച് മുന്നുറിയിപ്പ് നല്‍കുന്നു; ‘ലൂത്വിന്റെ സമുദായത്തിന് സംഭവിച്ചത് നിങ്ങളില്‍ സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു’.

സ്വവര്‍ഗാനുരാഗികള്‍ക്കുളള ശിക്ഷയുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ ഭിന്ന വീക്ഷണക്കാരാണ്. ഒന്ന്, വിവാഹതനാണെങ്കിലും അല്ലെങ്കിലും എറിഞ്ഞു കൊല്ലണമെന്നതാണ്. അലിയുബ്‌നു അബീത്വാലിബ്, ഇബ്‌നു അബ്ബാസ്, ജാബിര്‍ ബ്‌നു സൈദ്, അബ്ദുളളാഹിബ്‌നു മഅ്മര്‍, സുഹ്‌രി, അബൂ ഹുബൈബ്, റബീഅ, മാലിക്ക്, ഇസ്ഹാഖ്, ശാഫിഈ മദ്ഹബിലെ ഒരു വിഭാഗം തുടങ്ങിയവര്‍ ഈ അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു; ‘പ്രവാചകന്‍ പറയുന്നു: നിങ്ങളില്‍ ആരെങ്കിലും ലൂത്വിന്റെ സമുദായം പ്രവര്‍ത്തിച്ചതുപോലെയുളള ദുഷ്പ്രവര്‍ത്തി കാണുകയാണെങ്കില്‍, രണ്ടു പേരെയും വധിച്ചുകൊളളുക’. ഇമാം അഹമദ,് എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന അലി(റ)വിന്റെ അഭിപ്രായമാണ് സ്വീകരിക്കുന്നത്. ലൂത്വിന്റെ സമുദായത്തെ നശിപ്പിച്ചത് കല്ല് മഴ വര്‍ഷിച്ചുകൊണ്ടായിരുന്നുതിനാല്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും സമാന ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. ശിക്ഷ നടപ്പിലാക്കേണ്ടതില്ലെന്ന് പറയുന്നവര്‍ പ്രമാണങ്ങള്‍ക്കും ഏകകണ്ഠമായ പണ്ഡിത വീക്ഷണ(ഇജ്മാഅ്) ങ്ങള്‍ക്കും നേരെയാണ് തിരിയുന്നത്. സ്വന്തം ഉടമസ്ഥതയിലോ മറ്റുളളവരുടെ കീഴിലോ ആയിരുന്നാലും അവര്‍ക്ക് ശിക്ഷ ലഭിക്കുന്നതാണ്.

രണ്ട്, വ്യഭിചാരിക്കുളള ശിക്ഷയാണ് സ്വവര്‍ഗാനുരാഗിക്ക് നല്‍കേണ്ടത് എന്നാണ്. വിവാഹം കഴിഞ്ഞവരാണെങ്കില്‍ എറിഞ്ഞുകൊല്ലുകയും അവിവാഹിതനാണെങ്കില്‍ അടിക്കുകയമാണ് ചെയ്യേണ്ടത്. സഈദ് ബ്‌നു മുസയ്യബ്, അത്വാഅ്, ഹസന്‍, നഹഈ, ഖതാദ, അൗസാഇ, അബൂയൂസുഫ്, മുഹമ്മദ് ബ്‌നു ഹസന്‍, അബൂ സൗര്‍ തുടങ്ങിയവര്‍ ഈ അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഇതുതന്നെയാണ്. ‘പുരുഷനും പുരുഷനും ബന്ധപ്പെട്ടാല്‍ അവര്‍ വ്യഭിചരിച്ചവരാണ്’ എന്ന പ്രവാചക വചനത്തെ തെളിവായി കണ്ട്‌കൊണ്ടാണ് അവര്‍ വ്യഭിചാരിക്കുളള സമാന ശിക്ഷാ നടപടയിലെത്തുന്നത്.

മൂന്ന്, സ്വവര്‍ഗാനുരാഗിയെ കരിച്ചുകളയണം എന്നതാണ്. സ്വവര്‍ഗാനുരാത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കരിച്ചുകളയുകയാണ് വേണ്ടതെന്ന് അബൂബക്കര്‍(റ)വില്‍ നിന്ന് ഉദ്ദിരിക്കപ്പെട്ടിരിക്കുന്നു.

ഡോ.മഹ്മൂദ് ഹിജാസി തന്റെ ‘ലൈംഗികവും പ്രത്യുല്‍പാദനപരവുമായ രോഗങ്ങള്‍’ എന്ന പുസ്തകത്തില്‍ നിഷിദ്ധമായ ഇത്തരം ബന്ധങ്ങള്‍ മുഖേന വന്നുഭവിക്കുന്ന രോഗങ്ങളെ കുറിച്ച് മുന്നിറിയിപ്പ് നല്‍കുന്നുണ്ട്. അര്‍ബുദത്തിലേക്ക് നയിച്ചേക്കാവുന്ന സൈറ്റേമെഗാലിക്ക് വൈറസ്, ടൈഫോയിഡ്, കുടല്‍ വിര, സാംക്രമിക അണുബാധ, ചുണങ്ങ്, പുണ്ണ് തുടങ്ങുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നു. ഇത്തരം മോശം പ്രവര്‍ത്തനങ്ങള്‍ വിളിച്ചുവരുത്തുന്ന മാരകരോഗങ്ങളെ കുറിച്ച് വൈദ്യശാസ്ത്രവും മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം മ്ലേച്ഛതയുമായി മുന്നോട്ടുപോകുന്നവരെ സംബന്ധിച്ച് വിശുദ്ധ പറയുന്നു, ‘ തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുളളത്. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നുമില്ല’ (അന്നൂര്‍: 19).

അവലംബം: അല്‍മുജ്തമഅ്
വിവ.അര്‍ശദ് കാരക്കാട്‌

Related Articles