Current Date

Search
Close this search box.
Search
Close this search box.

ഭൂമിയെ തലയിൽ ഏറ്റി നടക്കേണ്ടതില്ല

ചില മനുഷ്യരുണ്ട്; അവർ മെത്തയിലാണെങ്കിലും, അവരുടെ മനസ്സിൽ ലോകയുദ്ധം നടക്കുകയാണ്.ആ യുദ്ധം അവസാനിക്കുമ്പോൾ അവർക്ക് അൾസർ, രക്തസമ്മർദ്ദം, പ്രമേഹം അങ്ങനെ പല രോഗങ്ങളും അവരെ പിടികൂടും. ജീവിതത്തിൽ ഉണ്ടാവുന്ന ഓരൊ സംഭവങ്ങളിൽ മനംനൊന്ത് അവർ അഗ്നിയിൽ കത്തിഎരിയുകയാണ്. വിലക്കയറ്റം അവരെ ദു:ഖത്തിലാഴ്തുന്നു. മഴക്കാലം വൈകി വരുന്നത് അവരെ അശ്വസ്ഥപ്പെടുത്തുന്നു. പണത്തിൻറെ മൂല്യമിടയുന്നത് അവരെ കോപാന്ധകാരാക്കുന്നു. അങ്ങനെ അവർ എപ്പോഴും പ്രയാസത്തിലും ഭയത്തിലും ജീവിതം തള്ളിനീക്കുന്നു. ഖുർആൻ പറയുന്നു: എല്ലാ അട്ടഹാസവും തങ്ങൾക്കെതിരാണെന്ന് അവർ കരുതുന്നു. 63:4

എൻറെ ആത്മാർത്ഥമായ ഉപദേശം നിങ്ങൾ ഭൂമിയെ തലയിൽ ചുമന്ന് നടക്കേണ്ടതില്ല എന്നാണ്. എല്ലാ കാര്യങ്ങളും ഭൂമിയിൽ ഉപേക്ഷിക്കുക. അതിനെ നിങ്ങൾ നിങ്ങളുടെ ആമാശയത്തിലേക്ക് എടുക്കേണ്ടതില്ല. ചിലർക്ക് സ്പോഞ്ച് പോലുള്ള ഹൃദയങ്ങളുണ്ട്. എല്ലാ അശ്വസ്ഥപ്പെടുത്തുന്നതും ഊഹാധിഷ്ടിതവുമായ വാർത്തകൾ അത്തരം മനസ്സുകൾ ഒപ്പിഎടുക്കും. നിസ്സാര കാര്യങ്ങൾ അത്തരം മനസ്സുകളെ നിരാശരാക്കും. അവർ ലോലമായ പ്രശ്നങ്ങളിൽ അശ്വസ്ഥരാവും. ഇത്തരം ഹൃദയമുളളവർ സ്വന്തം സ്വത്വത്തെ തന്നെ നശിപ്പിക്കകയാണ്.

ശരിയായ കാഴ്ചപ്പാടുകളുള്ള ആളുകൾ, ഉദ്ബോധനത്തിലൂടെയും പാഠങ്ങളിലൂടെയും അവരുടെ ഈമാൻ വർധിക്കും. എന്നാൽ ഭീരുവാകട്ടെ വരാനിരിക്കുന്ന സംഭവങ്ങൾ ഓർത്ത്, അശ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളറിഞ്ഞ്, ഒരു ദിവസത്തിൽ പല പ്രാവിശ്യം മരിക്കുന്നു.

ശ്വസ്ഥമായ ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, പ്രശ്നങ്ങളെ ധീരതയോടെ നേരിടുക. വിശ്വാസത്തെ കുറിച്ച് ഉറപ്പില്ലാത്തവർ നിങ്ങളെ നിരുൽസാഹപ്പെടുത്തിയേക്കും. അവരുടെ ഗൂഡാലോചനയിൽ നിങ്ങൾ പ്രയാസപ്പെടുകയും ചെയ്യും. സംഭവങ്ങളെക്കാൾ നിങ്ങൾ ശക്തിമാനായിരിക്കണം. പ്രതിസന്ധിയുടെ കാറ്റിനെക്കാൾ നിങ്ങൾ ശക്തമാനാവുക. ദുർബല ഹൃദയങ്ങളെ എത്ര ദിവസങ്ങളാണ് പ്രക്ഷോഭങ്ങൾ കീഴടക്കുന്നതെന്ന കാര്യം ദയനീയം തന്നെ. ഖുർആൻ പറയുന്നു:

ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി നിനക്കവരെ കാണാം;… 2:96

ശക്തരാകട്ടെ അല്ലാഹുവിനാൽ സഹായിക്കപ്പെടുന്നു. അവർ അല്ലാഹുവിൻറെ ഈ വാഗ്ദാനത്തിൽ വിശ്വസിക്കുന്നു. “……….അപ്പോൾ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവൻ അവർക്ക് മനസ്സമാധാനമേകി………..48:18

 

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles