Current Date

Search
Close this search box.
Search
Close this search box.

വീടുകളിൽ അടങ്ങിയിരിക്കൂ; സമാധാനം നേടൂ

സകല തിന്മകളിൽനിന്നും എല്ലാതരത്തിലുള്ള വിവരദോശികളിൽ നിന്നും അരാജകവാദികളിൽ നിന്നും അകന്നിരിക്കലാണ് ശരിയായ ഏകാന്തത. അതിലൂടെ നിങ്ങൾ സമാധാനചിത്തനും സ്വസ്ഥനുമായിത്തീരുന്നു. നിങ്ങളുടെ മനസ്സ് ശാന്തമാവുകയും നിങ്ങളുടെ ഹൃദയത്തിന് വിശ്രമം ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബുദ്ധി വിജ്ഞാനത്തിൻറെ രത്നങ്ങൾ കൊണ്ട് അലംങ്കരിക്കപ്പെടുന്നു. വിവേകത്തിൻറെ പൂന്തോപ്പിൽ നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞു. മനസ്സിന് ആശ്വസം ലഭിക്കാൻ ഇനിയൊരു കലാവിളംബമില്ല.

ഒരു മനുഷ്യനെ ജീവിതബഹളങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നത് വലിയ ചികിൽസയാണെന്ന് മനശ്ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. അത് വിജയകരമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. അത്കൊണ്ട് ഞാൻ നിങ്ങളോട് ജീവിതബഹളങ്ങളിൽ നിന്ന് അകന്ന് കഴിയാൻ ഉപദേശിക്കുന്നു. അങ്ങനെ നിങ്ങൾ ചെയ്താൽ അഥവാ ബഹളങ്ങളിൽ നിന്ന് അകന്ന് ശാന്തമായിരുന്നാൽ, നിങ്ങൾക്ക് തീർച്ചയായും സ്വസ്ഥതയും സമാധാനവും ലഭിക്കും.

തിന്മയിൽ നിന്നും അനാവശ്യ കാര്യങ്ങളിൽ നിന്നും ലക്ഷ്യബോധമില്ലാത്ത ആളുകളിൽ നിന്നും അകലുന്നതോടെ, ഭയം ഇല്ലാതാവാനും ബുദ്ധിയെ തട്ടി ഉണർത്താനും സാധിക്കുന്നു. മൂല്യവത്തായ കൂടിചേരൽ എന്ന് പറയുന്നത് പ്രാർത്ഥനക്കായി ചേരുന്ന കൂടിചേരുലുകളാണ്. അറിവിനും നന്മയുടെ സഹകരണത്തിനും വേണ്ടി ചേരുന്നതാണത്. ആലസ്യത്തിൻറെയും വിഡ്ഡിത്തത്തിൻറെതുമായ കൂടിചേരലുകളെ കരുതിയിരിക്കുക.

നിങ്ങളുടെ ശരീരത്തെ തിന്മകളിൽ നിന്ന് അകറ്റി നിർത്തുക. പാപത്തിൻറെ പേരിൽ കണ്ണീർവാർക്കുക. അല്ലാഹുവിനോട് പാശ്ചാതപിക്കുക. നാവ് എന്താണ് ഉച്ചരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. സ്വന്തം ഗൃഹത്തിൽ ഒതുങ്ങി കഴിയുക. അപരിഷ്കൃതമായ ഒത്ത്ചേരലുകൾ ആത്മാവിൽ ഉണ്ടാക്കുന്നത് അക്രമസക്തമായ പ്രവണതകളാണ്. ലോക സുരക്ഷക്കും നിങ്ങളുടെ ആന്തരിക സമാധാനത്തിനും അത് ഭീഷണിയാണ്. കാരണം കെട്ട്കഥകൾ ചമക്കുന്നവരുടെയും കള്ളകഥകൾ മെനയുന്നവരുടേയും അപോസ്തലന്മാരൊടൊപ്പമാണ് നിങ്ങൾ ഇരിക്കുന്നത്.

ഖുർആൻ പറയൂന്നു: അവർ നിങ്ങളുടെ കൂട്ടത്തിൽ പുറപ്പെട്ടിരുന്നുവെങ്കിൽ നിങ്ങൾക്കവർ കൂടുതൽ വിപത്തുകൾ വരുത്തിവെക്കുമായിരുന്നു. 9:47 ഭീരുവായ മനുഷ്യൻ ഒരു സ്ഥലത്തേക്ക് നീങ്ങുമ്പോൾ, അവൻ അവിടെ അപകീർത്തിപ്പെടുത്താനും യുദ്ധം ചെയ്യനുമാണ് ശ്രമിക്കുന്നത്.

ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു കാര്യം ഇതാണ്: നിങ്ങൾ നിങ്ങളുടെ കാര്യങ്ങളിൽ പൂർണ്ണമായും മുഴുകുക. നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുക. ഉപകാരപ്രദമായ കാര്യങ്ങൾ സംസാരിക്കുക. നന്മ ചെയ്യുക. എങ്കിൽ നങ്ങൾക്ക് സമാധാനവും ശാന്തിയും ലഭിക്കും. അനാവശ്യമായി സമയം പാഴാക്കാതിരിക്കുക. നാശത്തിൽ നിന്നും ജീവിതത്തെ രക്ഷപ്പെടുത്തുക. കുത്തുവാക്കുകൾ, പരദൂഷണം, തിന്മയെ കുറിച്ച് ചിന്തിക്കൽ തുടങ്ങിയ അനാവശ്യ ചിന്തകളിൽ നിന്നെല്ലാം മാറിനിൽക്കൂ.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles