Current Date

Search
Close this search box.
Search
Close this search box.

സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം

mask.jpg

തര്‍ബിയത്തിന്റെ ശൈലി കാലഘട്ടത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ച് പഠനത്തിനും പരിഷ്‌കാരങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യം മുന്നില്‍ കണ്ടോ, വിലയിരുത്തലിന്റെ അടിസ്ഥാനത്തിലോ തര്‍ബിയ ആക്ടിവിസം അവസാനിപ്പിക്കരുത്. സംഘടനയിലെ ഓരോ അംഗങ്ങളും ഏതെങ്കിലും അര്‍ഥത്തില്‍ എപ്പോഴും സംസ്‌കരിക്കപ്പെട്ടുകൊണ്ടേയിരിക്കണം.

ഒരു വ്യക്തി സംഘടനയുമായി ബന്ധപ്പെടുന്നത് അല്ലാഹുവും ഇസ്‌ലാമുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കാരണം സംഘടനയും പ്രസ്ഥാനവും നമ്മുടെ ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ്. ഏതെങ്കിലും വ്യക്തികളുടെയോ നേതാക്കളുടെയോ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമാകരുത് സംഘടന. അല്ലാഹുവിന്റെ കല്‍പനകള്‍ സാക്ഷാല്‍കരിക്കാനും അവന്റെ പ്രീതി സമ്പാദിക്കാനുമുള്ള വഴി മാത്രമാണ് സംഘടന സംവിധാനം.
‘ആത്മ പ്രശംസ ഇഷ്ട്‌പ്പെടുന്ന ഒരു ഉന്നത വ്യക്തിയുമായി നടത്തിയ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു. സംസാരത്തിനിടയില്‍ തര്‍ബിയ രംഗത്ത് നിന്നും അദ്ദേഹം ബഹുദൂരം അകന്നതായി എനിക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു.  എന്റെ വ്യക്തിത്വം ഞാന്‍ പ്രകാശിപ്പിക്കുന്നു എന്നതിനെ ഞാന്‍ നിഷേധിക്കുന്നില്ല. ഇസ്‌ലാം അത് വിലക്കുന്നുമില്ലല്ലോ? പ്രബോധനരംഗത്ത് അത് സാധാരണവുമാണ്’!  അത്ഭുതത്തോടെ ഞാന്‍ പ്രതികരിച്ചു. ‘എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ ഇസ്‌ലാം അപ്രകാരമല്ല, ഇസ് ലാമിന്റെ ഉത്തമ താല്‍പര്യങ്ങളെ പ്രകാശിപ്പിക്കുകയും ആത്മപ്രശംസയെ നിരാകരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിനെയാണ് ഞാന്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. എന്റെ ഉന്നതിയാണ് ഞാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പിന്നെ ഇസ്‌ലാം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നത് മൗഢ്യമല്ലേ എന്നും ഞാന്‍ ചോദിച്ചു. നമ്മുടെയും ഇസ്‌ലാമിന്റെയും വ്യക്തിത്വം പ്രകാശിപ്പിക്കുന്നതില്‍ എന്താണ് തടസ്സം എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. പ്രവാചകന്റെ മുമ്പില്‍ ഇതേ കാഴ്ചപ്പാട് അവതരിപ്പിച്ച ഒരു അപരിഷ്‌കൃതനായ അറബിയുടെ കഥ ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു.

പ്രവാചകനോട് അഅ്‌റാബി ചോദിച്ചു. ഞാന്‍ യുദ്ധമുഖത്ത് നിന്ന് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നു, അതോടൊപ്പം എന്റെ മികച്ച പ്രകടനം ജനങ്ങള്‍ കാണുക എന്നതും ലക്ഷ്യമാക്കുന്നു! ഈ പശ്ചാത്തലത്തിലാണ് അല്‍കഹ്ഫ് അധ്യായത്തിലെ അവസാന സൂക്തം അവതീര്‍ണമായത്:’ അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ’ (അല്‍കഹ്ഫ് 110).

ഒരു വ്യക്തി ഉബാദത്തു ബിന്‍ സാമിത്തിന്റെയടുത്ത് വന്നു ചോദിച്ചു. ഞാന്‍ നമസ്‌കരിക്കുന്നു. നോമ്പനുഷ്ഠിക്കുന്നു, സകാത്ത് നല്‍കുന്നു, ഹജ്ജ് ചെയ്യുന്നു… ഇതിലെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കപ്പെടുന്നതോടൊപ്പം ജനങ്ങളുടെ പ്രശംസയും ആഗ്രഹിക്കുന്നു. ഉടന്‍ ഉബാദത്ത് ബിന്‍ സാബിത്ത് പ്രതികരിച്ചു. ‘അല്ലാഹുവിങ്കല്‍ അദ്ദേഹത്തിന് ഒരു പ്രതിഫലവുമുണ്ടാകുകയില്ല’.  മാത്രമല്ല, അല്ലാഹു അദ്ദേഹത്തോട് പറയും – ഞാന്‍ ഒരുത്തമ പങ്കാളിയാണ്. എന്നോട് ആരെങ്കിലും പങ്ക് ചേര്‍ന്നാല്‍ അത് മുഴുവനും അവനുള്ളതാണ്. അതിലൊന്നും എനിക്കാവശ്യമില്ല’.

ഇമാം അഹ്മദ് ശിദാദു ബിന്‍ ഔസില്‍ നിന്നും നിവേദനം ചെയ്യുന്നു : ‘ശിദാദുബ്‌നു ഔസ്(റ) കരയുന്നതു കണ്ടപ്പോള്‍ എന്താണ് താങ്കളെ കരയിപ്പിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. പ്രവാചകനില്‍ നിന്ന് ഒരു കാര്യത്തെ കുറിച്ച് കേള്‍ക്കാനിടയായതാണ് എന്നെ ഇപ്രകാരം കരയിപ്പിച്ചത്! പ്രവാചകന്‍ പറഞ്ഞു. എന്റെ സമുദായത്തിനു മേല്‍ ശിര്‍ക്കിനെയും വൈകാരികമായ പ്രലോഭനങ്ങള്‍ക്കടിപ്പെടുന്നതിനെയുമാണ് ഞാന്‍ ഭയക്കുന്നത്. പ്രവാചകരേ, താങ്കള്‍ക്കു ശേഷം താങ്കളുടെ സമൂഹം ശിര്‍ക്ക് ചെയ്യുമോ?-പ്രവാചകന്‍ പ്രതികരിച്ചു. അതെ, അവര്‍ സൂര്യനെയും ചന്ദ്രനെയും ശിലകളെയും ബിംബങ്ങളെയുമൊന്നും ആരാധിക്കുകയില്ല. പക്ഷെ, മറ്റുള്ളവര്‍ കാണാനും അവരുടെ പ്രശംസപിടിച്ചു പറ്റാനുമായി കര്‍മങ്ങളനുഷ്ഠിക്കും. അപ്രകാരം ഒരാള്‍ നോമ്പുകാരനായിരിക്കെ നൈമിഷികമായ വികാരങ്ങള്‍ക്കടിപ്പെടുകയും നോമ്പ് മുറിക്കുകയും ചെയ്യും’. (അഹ്മദ്)

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles