ഡോ. ഫത്ഹീയകന്‍

ഡോ. ഫത്ഹീയകന്‍

ലബനാനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ജമാഅതുല്‍ ഇസ്‌ലാമിയ്യയുടെ സമുന്നത നേതാവായിരുന്ന ഡോ. ഫത്ഹീയകന്‍ 1933 ഫെബ്രുവരി ഒമ്പതിന് ലബനാനിലെ ട്രിപ്പോളിയിലാണ് ജനിച്ചത്. മഹ്മൂദ് ഫത്ഹീ മുഹമ്മദ് ഇനായത്ത് ശരീഫ് യകന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ അദ്ദേഹം ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റും നേടി. 1950കളില്‍ ലബനാനിന്റെ മണ്ണില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിത്ത് വിതറിയ ഫത്ഹീയകന്‍ 1960 തുടക്കത്തില്‍ അല്‍ ജമാഅതുല്‍ ഇസ്‌ലാമിയ്യ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകി. സംഘടന രൂപീകരണം മുതല്‍ 1992ല്‍ പാര്‍ലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ സംഘടനയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്  വെളിച്ചവും ദിശാബോധവും  നല്‍കുന്ന ചിന്തകളും രചനകളുമായിരുന്നു അദ്ദേഹത്തെ സവിശേഷമാക്കിയ പ്രധാനഘടകം. അന്താരാഷ്ട്രരംഗത്തെ സുപ്രധാനമായ നിരവധി കോണ്‍ഫറന്‍സുകളില്‍ തന്റെ മൗലിക കാഴ്ചപ്പാട് അവതരിപ്പിച്ച അദ്ദേഹം പിന്നീട് ഈ കോണ്‍ഫറന്‍സുകളിലെ സ്ഥിരസാന്നിദ്ധ്യവും ശ്രദ്ദേയവ്യക്തിത്വവുമായി മാറി. അറബ്  ഇസ്‌ലാമിക നേതാക്കന്മാരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ഫത്ഹീയകന്‍ ലബനാനിലെ രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിത്വമായി മാറി. പാര്‍ലമെന്റിലും ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  നാല്‍പ്പതിലേറെ ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ച അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിഭാഗവും പ്രാസ്ഥാനിക ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു. ലബനാനിലെ ഇസ്‌ലാമിക വനിത പ്രസ്ഥാനത്തിന്റെ അധ്യക്ഷയായിരുന്ന ഡോ. മുന ഹദ്ദാദാണ് ഭാര്യ. 2009 ജൂണ്‍ പതിമൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം.

pin.jpg

പ്രലോഭനങ്ങളില്‍ അടിപതറുന്നവര്‍

പ്രബോധകരെ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നതില്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിലരുടെ പതനത്തിന് കാരണം പ്രലോഭനങ്ങളാണെങ്കില്‍ മറ്റുചിലരുടെ അന്തകനാകുന്നത് കടുത്ത പരീക്ഷണങ്ങളും പ്രകോപനങ്ങളുമാണ്. ഒരു...

pressure1.jpg

പിഴച്ച സംഘടനകളുടെ സമ്മര്‍ദ്ധം

ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുകയും എന്നാല്‍ പിഴച്ച ആദര്‍ശ-വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ചില സംഘടനകള്‍ നിരവധി മനുഷ്യരെ പ്രബോധരംഗത്ത് നിന്ന് അടര്‍ത്തിമാറ്റിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഇസ്‌ലാമിക സംരംഭങ്ങളെയും പ്രസ്ഥാനങ്ങളെയും...

pressure.jpg

ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ധങ്ങള്‍

പ്രബോധനസരണയില്‍ സജീവരായി പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പരീക്ഷണങ്ങള്‍ അവരുടെ ബന്ധുക്കളുടെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ധങ്ങളാണ്. ഭാര്യാ-സന്താനങ്ങള്‍, മാതാപിതാക്കള്‍ അടുത്തബന്ധുക്കള്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള നിരന്തര സമ്മര്‍ദ്ധം കാരണം...

leaf.jpg

പ്രബോധനസരണിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ബാഹ്യസമ്മര്‍ദങ്ങള്‍

ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും പ്രബോധകരെയും പ്രസ്തുത മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ചില ബാഹ്യസമ്മര്‍ദങ്ങളും പൊതുസാഹചര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടവ മാത്രമാണ് ഇവിടെ അന്വേഷണവിധേയമാക്കുന്നത്. കടുത്ത പരീക്ഷണങ്ങള്‍ :...

power.jpg

ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍ -2

മുന്‍ഗണനാക്രമം പാലിക്കുക : ഏത് കാര്യത്തിലും ഇസ്‌ലാമിക ശരീഅത്ത് ചില മുന്‍ഗണനക്രമങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ അതിര് കവിയുകയോ വീഴ്ചവരുത്തുകയോ ചെയ്യരുത്. ജിഹാദ് നിര്‍ബന്ധമാകുന്നതിന് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ യോജിച്ച ചില...

no-weapom.jpg

ആയുധമെടുക്കുന്നതിലെ അപകടങ്ങള്‍

തീവ്രവാദത്തിന്റെ ഏറ്റവും അപകടം നിറഞ്ഞ വശം ആയുധമുപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ന് അതിന്റെ പ്രത്യാഘാതം ഏതെങ്കിലും വ്യക്തികളിലോ വിഭാഗങ്ങളിലോ പരിമിതമല്ല, മറിച്ച് സംഘടനയും ഇതര മുസ്‌ലിം സംഘങ്ങള്‍ വരെ...

envy.jpg

സ്ഥാനമാനങ്ങളുടെ പേരിലുള്ള അസൂയ

സ്ഥാനമാനങ്ങളുടെ പേരില്‍ മറ്റുള്ളവരോട് ഈര്‍ഷ്യവും പകയും വെച്ചുപുലര്‍ത്തുന്നത് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു വ്യക്തി അടിപതറുന്നതില്‍ വലിയ പങ്ക് വഹിക്കും. ഇത് നേതൃതലങ്ങളിലുള്ളവരിലാണെങ്കില്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കും. ബൗദ്ധിക...

show-off.jpg

പ്രകടനപരതയും ആത്മപ്രശംസയും

പ്രബോധന സരണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു രോഗമാണ് പ്രകടനപരത. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ചൈതന്യത്തെ ഇത് പൂര്‍ണമായി തകര്‍ക്കും. പ്രബോധകന്റെ അധ്വാനത്തെ നിഷ്ഫലമാക്കുകയും അവനുള്ള പ്രതിഫലം തടയപ്പെടുകയും...

stones.jpg

ചെറുകല്ലുകള്‍ കൂടിയാണ് പര്‍വതങ്ങള്‍ രൂപപ്പെടുന്നത്

ഒരു കാര്യത്തെയും ഗൗരവത്തോടെ സമീപിക്കാത്ത പ്രകൃതവും കാര്യങ്ങളെ നിസ്സാരവല്‍കരിക്കലും പ്രബോധന രംഗത്ത് നിന്ന് തെന്നിമാറുന്ന വ്യക്തികളുടെ വിശേഷണങ്ങളില്‍ പ്രധാനമാണ്. മതപ്രബോധന രംഗത്ത് അതിര് കവിയലും തീവ്രതയും എത്രത്തോളം...

block.jpg

സംഘടനയേക്കാള്‍ തനിക്ക് മുന്‍ഗണന നല്‍കുന്നവര്‍

പ്രബോധന സരണിയില്‍ നിന്ന് വ്യക്തികള്‍ തെന്നിമാറുന്നതില്‍ സംഘടനക്ക് ഉത്തരവാദിത്തമുള്ളതുപോലെ തന്നെ വ്യക്തികള്‍ക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വ്യക്തികളുടെ അധപ്പതനത്തില്‍ സംഘടനക്ക് പങ്കുള്ളതുപോലെ തന്നെ സംഘടനയുടെ...

Page 1 of 2 1 2

Don't miss it

error: Content is protected !!