Current Date

Search
Close this search box.
Search
Close this search box.

പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക

stress.jpg

പ്രവര്‍ത്തനഭാരം സംഘടനയില്‍ ആക്ടീവായ ഏതാനും പ്രവര്‍ത്തകരില്‍ പരിമിതമാകുക, പുറത്ത് വലിയൊരു വിഭാഗം ഒരു ജോലിയുമില്ലാതിരിക്കുക എന്നത് സംഘടനകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിഭാസമാണ്. കാലത്തിന്റെ മാറ്റത്തിനനുസൃതമായി മനുഷ്യരുടെ ചിന്തയിലും കാഴ്ചപ്പാടിലും പരിവര്‍ത്തനങ്ങളുണ്ടാകും. ഇതില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് വളര്‍ച്ചയോ നേട്ടമോ ഉണ്ടാകുന്നില്ല എന്ന ബോധം പ്രബോധനസരണിയില്‍ നിന്ന് പ്രവര്‍ത്തകര്‍ വഴിമാറുന്നതിന് ഇടവരുത്തും. മാത്രമല്ല, എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭാരം ചുരക്കം ചിലര്‍ വഹിക്കേണ്ട അവസ്ഥയും വരും. ഇത് ശാസ്ത്രീയമായി പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിനും പ്രവര്‍ത്തകരില്‍ മടുപ്പുളവാക്കുന്നതിനും കാരണമാകുന്നു.

അണികളുടെ ശേഷികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നിടത്താണ് സംഘടന വിജയിക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ കഴിവും അഭിരുചികളും ശേഷിയുമുള്ളവരുണ്ടാകും. ഇതെല്ലാം സംഘടനക്ക് ഒരു മുതല്‍ക്കൂട്ടാക്കിയെടുക്കണമെങ്കില്‍ അവര്‍ക്കിണങ്ങുന്ന വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഓരോ മേഖലയിലും ഇസ്‌ലാമിന്റെ ഉന്നത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എപ്രകാരം പ്രവര്‍ത്തിക്കാം എന്നതിന് മാര്‍ഗരേഖ വരച്ചുകൊടുക്കാന്‍ സംഘടനക്ക് കഴിയുകയും വേണം.

ഈ സംഘടന എന്റേതാണ്, എനിക്ക് സംഘടനയില്‍ ഇന്ന ഉത്തരവാദിത്തവും സ്ഥാനവുമുണ്ടെന്ന് ഓരോ വ്യക്തികള്‍ക്കും അനുഭവപ്പെടേണ്ടതുണ്ട്. സംഘടനയിലെ ഓരോ അംഗവും സജീവ പ്രവര്‍ത്തകരായി മാറാന്‍ ഇത് അനിവാര്യമാണ്. നിപുണനായ ഒരു നിര്‍മാതാവ് കെട്ടിടം പടുത്തുയര്‍ത്തുമ്പോള്‍ തന്റെ മുമ്പിലുള്ള ചെറുതും വലുതുമായ കല്ലുകളും ഇഷ്ടികകളും എപ്രകാരം മനോഹരമായി അടുക്കിവെക്കുന്നുവോ അതുപോലെ സംഘടനയിലെ വ്യത്യസ്ത അംഗങ്ങളുടെ ശേഷികളെ ഫലപ്രദവും മനോഹരവുമായി ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയണം.

ചില വ്യക്തികള്‍ തങ്ങളുടെ വിദ്യാര്‍ഥി ജീവിതത്തിലും യുവത്വത്തിലും സംഘടനയുടെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കും. എന്നാല്‍ കാലം കുറച്ചുകൂടി മുമ്പോട്ടുപോകുമ്പോള്‍ ഒഴിവുസമയങ്ങള്‍ കുറഞ്ഞുവരുകയും വ്യത്യസ്തമായ ജോലികളില്‍ മുഴുകുകയും ചെയ്യേണ്ടി വരുന്നു. കുടുംബ നാഥനോ സുപ്രധാനമായ പദവികളോ വഹിക്കേണ്ട അവസ്ഥ വരുന്നു. അവന്റെ തിരക്കുകള്‍ കാരണമോ അവന്റെ അവസ്ഥക്കനുസൃതമായ ജോലികള്‍ നല്‍കുന്നതിന് സംഘടനക്ക് കഴിയാതെ വരുന്നതുമൂലമോ അവനും സംഘടനയുമായുള്ള ബന്ധത്തില്‍ ക്ഷീണം സംഭവിക്കുന്നു. അവന്റെ ഒഴിവും സമയവും ഉപയോഗപ്പെടുത്തുന്നതില്‍ സംഘടനയും സംഘടനയില്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ടെത്തുന്നതില്‍ അവനും പരാജയപ്പെടുന്നതോടെ സംഘടനയില്‍ നിന്നകന്ന്, വൃത്തത്തില്‍ നിന്ന് പുറത്ത് പോകുക വരെ ചെയ്യുന്നു. പിന്നീട് സംഘടനയുമായുള്ള അവന്റെ ബന്ധം ചരിത്രത്തിലെ കുറേ സുന്ദരമായ സ്മരണകള്‍ മാത്രമായി അവശേഷിക്കുന്നു.

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles