Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക..

namaz.jpg

ജൂലൈ 3 മുതല്‍ ഈജിപ്തില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥനത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കു പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. അട്ടിമറിക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് കെയ്‌റോ നഗരത്തില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന ആയിരക്കണക്കിനു ജനത്തിനു നേരെ സൈനിക ഭരണകൂടം കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ ശക്തമായ ആക്രമണം ഇതുവരെ 200 പേരുടെ ജീവനെടുത്തു. യു. എന്‍, അറബ് ലീഗ്, ഒ. ഐ. സി തുടങ്ങി ലോകത്തിലെ അന്താരാഷ്ട്ര സ്ഥാപനങ്ങളൊക്കെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ട സമയമാണിത്. അസാധാരണമായ ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ജനത്തിനു ആശ്വാസം നല്‍കാന്‍ അവര്‍ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ട്. ഒറ്റക്കും കൂട്ടായുമുള്ള സമ്മര്‍ദ്ദത്തിലൂടെ സൈനിക ഭരണകൂടം ആ ജനത്തിനു നേരെ നടത്തുന്ന തുല്യതയില്ലാത്ത അക്രമത്തെ അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കണം.
എല്ലാറ്റിനുമുപരി ലോകത്തുള്ള എല്ലാ മുസ്‌ലിം സഹോദരങ്ങളും പാതിരാവുകളില്‍ കൈകളുയര്‍ത്തി ഈജിപ്ഷ്യന്‍ ജനതയുടെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടുന്ന സമയമാണിത്. പ്രവാചകന്‍ (സ) പഠിപ്പിച്ചതുപോലെ മുസ്‌ലിം സമൂഹം ഒരു ശരീരം പോലെയും അതിലേതെങ്കിലും ഒരു അവയവത്തിനു പരിക്കു പറ്റിയാല്‍ ശരീരം മൊത്തത്തില്‍ അതില്‍ പങ്കുചേരുന്നതുപോലെയുമാണ് മുസ്‌ലിം സമൂഹത്തിന്റെ സാഹോദര്യ ബോധവുമുണ്ടാകേണ്ടത്.
അതുകൊണ്ടുതന്നെ ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ഥിക്കേണ്ടുന്ന പ്രത്യേക പ്രാര്‍ഥന ‘ഖുനൂത്തുന്നാസില’ ഇനിയുളള ദിനങ്ങളില്‍ നാമെല്ലാം നിര്‍വഹിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഭീകരമായ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി പരിശുദ്ധ റമദാനിന്റെ അവസാനത്തെ രാവുകളില്‍ ഹൃദയത്തിന്റെ ആഴങ്ങിളില്‍ നിന്നും അല്ലാഹുവിനോട് ചോദിക്കാന്‍ നമുക്ക് സാധിക്കണം. അവരുടെ വിജയത്തിനായി നാം അല്ലാഹുവിനോട് അര്‍ഥിക്കണം.

Related Articles