Current Date

Search
Close this search box.
Search
Close this search box.

ജീവിതം വഴിയാധാരമാകുമോ എന്ന ഭയം

horse.jpg

ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നതു തന്റെ ജോലിയെയും സ്റ്റാറ്റസിനെയും ബാധിക്കുമെന്നും, തന്മൂലം ദാരിദ്ര്യത്തിലും മറ്റുമായി കഴിയേണ്ടിവരും, അല്ലെങ്കില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം തന്റെ ജീവന് തന്നെ ഭീഷണിയാണ് എന്ന ഭയം നിരവധി വ്യക്തികളെ പ്രബോധന സരണിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഐഹിക പ്രേമവും(വഹ്ന്) മരണഭയവുമാണ് യഥാര്‍ഥത്തില്‍ ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും കാണിച്ച് പിശാച് പ്രബോധകരെ പ്രസ്തുത മാര്‍ഗത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതെല്ലാം വെറും വഞ്ചനയാണെന്നും പിശാചിന് തന്റെ മിത്രങ്ങളെ മാത്രമേ ഇത്തരത്തില്‍ കീഴ്‌പെടുത്താന്‍ കഴിയുകയുള്ളൂയെന്നും ഖുര്‍ആന്‍ അസന്നിഗ്ദമായി (അന്നിസാഅ് 120, ആലുഇംറാന്‍ 175) പ്രഖ്യാപിക്കുന്നുണ്ട്.

ഇസ്‌ലാമിനോടും ദീനിനോടുമെല്ലാം ഇഷ്ടപ്പെടുകയും ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്ന നിരവധി പേര്‍ ഇത്തരത്തില്‍ പ്രബോധനസരണിയില്‍ നിന്ന് മാറിനില്‍ക്കുകയും തെന്നിപ്പോകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം തിരിച്ചറിയുകയും പിശാചിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെടാതെ പ്രബോധന സരണിയില്‍ കര്‍മനിരതരാകുന്ന ന്യൂനപക്ഷത്തെയും നമുക്ക് കാണാം.

സത്യവിശ്വാസികളെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കുകയും പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ രോഗത്തെ കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിവരിക്കുന്നത് കാണാം. ‘മാറിനിന്ന് ഗ്രാമീണ അറബികള്‍ നിന്നോട് പറയും. ‘തങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലേര്‍പ്പെടുത്തി, അതിനാല്‍ താങ്കള്‍ ഞങ്ങളുടെ പാപം പൊറുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുക’ അവരുടെ മനസ്സുകളില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക! അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ വരുത്താനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി അവയെ തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി നന്നായി അറിയുന്നവനാണ് അല്ലാഹു (അല്‍ഫത്ഹ് 11)  അല്‍ ജുമുഅ 6,7,8 അന്‍കബൂത്ത് 10,11 ആലുഇംറാന്‍ 168 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഇവരുടെ മനോഗതി ഖുര്‍ആന്‍ വരച്ചുകാട്ടുന്നുണ്ട്.

അമ്പതുകളുടെ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഞാന്‍ ഓര്‍ക്കുന്നു. ‘ഈ മുന്നേറ്റത്തില്‍ ധാരാളം പേര്‍ പങ്കുചേര്‍ന്നു. പിന്നീട് ഈജിപ്തില്‍ ഈ സംഘടന കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായി. അപ്പോള്‍ നിരവധി പേര്‍ രക്തസാക്ഷിത്വവും അറസ്റ്റും വരിച്ചു. കുറേ പേര്‍ പ്രസ്തുത മാര്‍ഗത്തില്‍ നിന്ന് പിന്മാറുകയും ഒളിച്ചോടുകയും ചെയ്തു. യഥാര്‍ഥത്തില്‍ ആരാണ് അല്ലാഹുവിന് പൂര്‍ണമായും സമര്‍പ്പിച്ചവര്‍, മനസ്സില്‍ കാപട്യവും പേറി നടന്നവര്‍ എന്ന് തിരിച്ചറിയാനും വിശ്വാസികളെ ശുദ്ധീകരിക്കാനുമുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. കല്ലും മുള്ളുമൊന്നുമില്ലാത്ത എളുപ്പ വഴിയാണ് ഇസ്‌ലാമിക പ്രബോധനം എന്ന് മനസ്സിലാക്കിയവരാണ് ഇവിടെ അടിപതറിയത്. അതേ സമയം വിശ്വാസം എന്നത് ഇതിനേക്കാള്‍ വിലപിടിപ്പുള്ള ചരക്കാണെന്ന യാഥാര്‍ഥ്യം അവര്‍ വിസ്മരിക്കുകയും ചെയ്തു. തിരുമേനി(സ) പഠിപ്പിച്ചു. പ്രതിസന്ധികളെ അതിജീവിക്കുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗവും ഇഛകളെ പിന്‍പറ്റുന്നവര്‍ക്ക് നരകവും ഞാന്‍ പാരിതോഷികമായി നല്‍കും (മുസ്‌ലിം)

‘ജനങ്ങളില്‍ ഏറ്റവും പരീക്ഷണങ്ങളെ അഭിമുഖീകരിക്കുക പ്രവാചകന്മാരാണ്, പിന്നീട് അവരോടടുത്തവരും. വിശ്വാസത്തിന്റെ ശക്തിയനുസരിച്ച് ഓരോരുത്തരും പരീക്ഷിക്കപ്പെടും. അടിയുറച്ച വിശ്വാസികള്‍ തീക്ഷണമായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഭൂമുഖത്ത് പാപങ്ങളൊന്നുമില്ലാത്ത അവസ്ഥ കൈവരുന്നത് വരെ ഒരടിമ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും. (ബുഖാരി). വിവാഹത്തിന് മുമ്പ് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു സുഹൃത്തിനെ ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ വിവാഹാനന്തരം ഇതുമൂലമുണ്ടാകുന്ന ദാരിദ്ര്യത്തെയും ജീവനപായത്തെയും കുറിച്ച് ആ ദുഷിച്ച സ്ത്രീ എപ്പോഴും അവനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. അവന് ഓരോ സന്താനങ്ങളുണ്ടാകുമ്പോഴെല്ലാം അവന്റെ ഭൗതികവും സാമ്പത്തികവുമായ ബാധ്യതകളെ കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയും അതിനുവേണ്ടി കൂടുതല്‍ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ അവളുടെ നിരന്തരമായ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദനായി ഈ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ അവന്‍ അടിപതറുകയും ഭാര്യയുടെ അടിമയായിത്തീര്‍ന്നതു പോല തന്നെ ധനത്തിന്റെയും അടിമയായിത്തീര്‍ന്നു. അവനകപ്പെട്ട കുറ്റത്തിന്റെ ഗൗരവമോ വീഴ്ചയുടെ ആഴമോ ഇപ്പോഴും അവന് ബോധ്യപ്പെട്ടിട്ടില്ല. സ്വത്തിന്റെയും പെണ്ണിന്റെയും അടിമയായവര്‍ക്ക് നാശം എന്ന പ്രവാചക ഉദ്‌ബോധനം ഇത്തരത്തില്‍ നിരവധി പേര്‍ വിസ്മരിക്കുന്നതായി കാണാം. ഏതോ അര്‍ഥത്തിലുള്ള പിശുക്കന്മാരാണ് പ്രബോധനസരണിയില്‍ നിന്ന് അടിപതറുന്നവരില്‍ ഭൂരിഭാഗവും എന്നതാണ് വാസ്തവം. (തുടരും)

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

ദൈര്‍ഘ്യമേറിയ മരുഭൂമി പെട്ടെന്ന് താണ്ടിക്കടക്കുന്നവര്‍

Related Articles