Current Date

Search
Close this search box.
Search
Close this search box.

കര്‍മനൈരന്തര്യം വിശ്വാസത്തിന്റെ തേട്ടം

active.jpg

ജീവിതം അനേകം കര്‍മങ്ങളടങ്ങിയ ഒരു സംഹിതയാണ്. അതിനു വേണ്ടിയാണ് ദൈവം മനുഷ്യനെ ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചത്. അത് കൊണ്ടാണ് ജീവിതമഖിലം ഇബാദത്താണെന്ന് ഇസ്‌ലാം ആണയിട്ട് പറയുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: ‘ഇബാദത്ത് പത്ത് കഷണങ്ങളാണ്. അതിലൊരു ഭാഗമൊഴിച്ച് ഒമ്പതു ഭാഗവും ജീവിതായോധനവുമായി ബന്ധപ്പെട്ടതാണ്. ഒരു ഭാഗം മാത്രമേ നമസ്‌കാരാദി കാര്യങ്ങള്‍ക്കുള്ളൂ’. ഈ വചനത്തിലൂടെ കര്‍മനൈരന്തര്യങ്ങളുടെ ഗൗരവത്തെക്കുറിച്ച് ബോധ്യമാവും. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി സല്‍്കര്‍മ്മങ്ങളെ സംബന്ധിച്ച് സൂചിപ്പിക്കുന്നു.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഈ ലോകത്തയാള്‍ക്ക് വിശ്രമമില്ല, രാത്രി ഒഴിച്ച്. ‘നിങ്ങള്‍ ഒരു കാര്യത്തില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊരു കാര്യത്തില്‍ വ്യാപൃതരാവുക’ എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്. തന്മൂലം നമുക്ക് അചിന്തനീയമായ കാര്യങ്ങളില്‍ നിന്നും ദുഷ്പ്രവര്‍ത്തികളില്‍ നിന്നും വിടുതി നേടാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ട് മാത്രമാകുമ്പോഴേ അന്വര്‍ത്ഥമാകൂ. പാശ്ചാത്യ ചിന്താഗതികളെല്ലാം വെറും പണം സമ്പാദിക്കുന്നതിലും മറ്റുമായി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയെ പരിമിതപ്പെടുത്തുമ്പോള്‍ ഇസ്‌ലാം അത് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകണമെന്ന നിബന്ധന വെക്കുന്നു. പാശ്ചാത്യ ചിന്താഗതിയും ഇസ്‌ലാമിക ചിന്താഗതിയും പരസ്പരം വേര്‍തിരിയുന്നത് ഇവിടെയാണ്.

ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പെന്‍ഷന്‍ സമ്പ്രദായം ഇസ്‌ലാമിക പരിപ്രേഷത്തില്‍ കാണുക സാധ്യമല്ല. അഥവാ പെന്‍ഷന്‍ പറ്റുന്നവരെ മറ്റൊരു തസ്തികയിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. സമകാലിക ലോകം സമയം ദുര്‍വ്യയം ചെയ്യുന്നതിലാണ് കാര്യമായ പങ്ക് വഹിക്കുന്നത്. പാശ്ചാത്യ ചിന്താധാരകളില്‍ നിന്നും ഉതിര്‍ന്ന ഫേസ്ബുക്ക് പോലുള്ളവയില്‍ അടിപ്പെട്ട് ആളുകളുടെ ചിന്താശേഷിയെയും ബുദ്ധികൂര്‍മതയെയും ഉന്മൂലനം ചെയ്യുകയെന്നുള്ള നിര്‍ദിഷ്ട ലക്ഷ്യത്തില്‍ മുന്നോട്ട് പോകുമ്പോള്‍ കാര്‍ന്നു തിന്നപ്പെടുന്നത് ജീവിതമാണെന്നത് ആരും നിനക്കാറില്ല.

നിഷ്‌ക്രിയരായി നാം ചെലവഴിക്കുന്ന സമയം പിശാചിന് പിശാചിന് നമ്മുടെ ഉള്ളിലേക്ക് കടക്കാനുള്ള വാതില്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ചീത്തവിചാരങ്ങളും ചിന്തകളും അത് നമ്മില്‍ നിറക്കും. ഇതിനെ മറികടക്കാനുള്ള ഒറ്റമൂലിയാണ് യഥാര്‍ത്ഥത്തില്‍ കര്‍മനൈരന്തര്യമെന്നുള്ളത്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ‘രണ്ട് കാര്യങ്ങളില്‍ ജനങ്ങളില്‍ മിക്കവരും വഞ്ചിതരായിരിക്കുന്നു; ആരോഗ്യവും മറ്റേത് ഒഴിവുസമയവുമാണ്.’ (ബുഖാരി, മുസ്‌ലിം) നിലവിലെ സാഹചര്യത്തില്‍ സ്വന്തത്തിലേക്ക് ചേര്‍ത്തു നിര്‍ത്തി ചിന്തിക്കേണ്ട വചനമാണിത്. അധ്വാനിക്കാനുള്ള മടിയും അലസതയും വിട്ടെറിഞ്ഞ് കര്‍മനിരതരാവാന്‍ നാം തയ്യാറാവണം. കര്‍മനൈരന്തര്യം കൈവിടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയാല്‍ മാത്രമേ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമായി നാം കരുതിപ്പോരുന്ന സ്വര്‍ഗപ്രവേശനം എളുപ്പമാവുകയുള്ളൂ.
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles