Current Date

Search
Close this search box.
Search
Close this search box.

അയല്‍വാസിയുടെ മതില്‍

WALL.jpg

പ്രമുഖ ചിന്തകനും സാഹിത്യകാരനുമായ ഇബ്‌നു മുഖഫ്ഫഅ് തന്റെ അയല്‍വാസിയുടെ മതിലിന്റെ തണലില്‍ ഇരിക്കുക പതിവായിരുന്നു. ഒരിക്കല്‍ അയല്‍വാസി അയാളുടെ വീട് വില്‍ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിഞ്ഞു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ വലിയ കടബാധ്യത കാരണമാണെന്നാണ് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞത്. ആ കടങ്ങള്‍ വീട്ടാന്‍ അയാള്‍ തന്റെ വീട് വില്‍ക്കുകയാണ്. ഉടനെ ഇബ്‌നു മുഖഫ്ഫഅ് ആ മനുഷ്യനോട് പറഞ്ഞു: ”ഞാന്‍ എന്നും നിങ്ങളുടെ മതിലിന്റെ തണല്‍ ആസ്വദിക്കുന്നയാളാണ്. എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ പ്രതിഫലം ഞാന്‍ താങ്കള്‍ക്ക് നല്‍കിയിട്ടില്ല.” അയല്‍വാസി അത്ഭുതം കൂറി നില്‍ക്കെ കുറച്ച് പണം കൈയ്യില്‍ ഏല്‍പിച്ചിട്ട് താങ്കള്‍ എങ്ങും പോകരുത് എന്ന് ഇബ്‌നു മുഖഫ്ഫഅ് അയാളോട് പറഞ്ഞു. (ഫദാഇലെ സ്വദഖ-I)

ഏറ്റവും അടുത്ത ശത്രുക്കളായി അയല്‍വാസികള്‍ മാറുന്ന ഈ കാലത്ത് ഇത്തരം മുഹൂര്‍ത്തങ്ങള്‍ വിസ്മയമാണ്. തന്റെ അയല്‍വാസിയുടെ തണലിന് പോലും വില നല്‍കിയ മുന്‍ഗാമികള്‍ പഠിപ്പിച്ചത് അയല്‍വാസി തന്റെ ഏറ്റവും അടുത്ത ബന്ധുവാകണം എന്നാണ്. ജിബ്‌രീല്‍ വന്ന് അയല്‍വാസികളോടുള്ള ബാധ്യതകളെ കുറിച്ച് ഉണര്‍ത്തിയപ്പോള്‍ അവര്‍ക്ക് അനന്തരാവകാശവും നല്‍കാന്‍ കല്‍പിക്കപ്പെടുമോ എന്ന് ഭയപ്പെട്ടുപോയതായി റസൂല്‍ പഠിപ്പിച്ചതും ആ വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കാനാണ്.

വിവ: അനസ് പടന്ന

Related Articles