Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ അടിക്കാനെന്തുണ്ട് ന്യായം?

ചോദ്യം: പഠിക്കാത്തതിന് കുട്ടികളെ അടിക്കാം എന്നു പറയുന്ന വല്ല സ്വഹീഹ് ആയ ഹദീസുമുണ്ടോ?

മറുപടി: ഇത്തരത്തിലുള്ള സ്വഹീഹ് ആയ ഹദീസുകള്‍ ഒന്നും വന്നിട്ടില്ല. മാത്രമല്ല ശാരീരികമായ ശിക്ഷകള്‍ നല്‍കുകയെന്നത് പ്രവാചകന്‍(സ) നമുക്ക് കാണിച്ചു തന്നിട്ടുള്ള മാതൃകയുമല്ല. തന്റെ അനുയായികള്‍ക്ക് മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം. പുരുഷന്‍മാരെയും സ്ത്രീകളെയും വൃദ്ധരെയും യുവാക്കളെയുമെല്ലാം അദ്ദേഹം പഠിപ്പിച്ചു. ഉദാഹരണങ്ങളിലൂടെയും പ്രായോഗിക മാതൃകളും അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഉമ്മുല്‍ മുഅ്മിനീന്‍ ആശിശ(റ) പറയുന്നു, ‘പ്രവാചകന്‍(സ) തന്റെ കൈകൊണ്ട് ഒരാളെയും ഒരിക്കലും അടിച്ചിട്ടില്ല. പുരുഷനെയോ സ്ത്രീയെയോ വേലക്കാരനെയോ മറ്റാരെയെങ്കിലുമോ (അടിച്ചിട്ടില്ല.)’

പ്രവാചകന്‍(സ) ഒരു അധ്യാപകനെന്ന നിലയില്‍ അങ്ങേയറ്റത്തെ ദയ, സഹനം, നര്‍മ്മം എന്നിവ കൊണ്ടാണ് അറിയപ്പെട്ടത്. അദ്ദേഹം ഒരാളെ തിരുത്തുവാന്‍ ഒരിക്കലും ശകാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. നീണ്ട പത്തുവര്‍ഷത്തോളം പ്രവാചകന്‍(സ)ക്ക് സേവനം ചെയ്ത അനസ്(റ) പറയുന്നു, ‘ഞാന്‍ അല്ലാഹുവിന്റെ ദൂതന് പത്ത് വര്‍ഷം സേവനം ചെയ്തു. ഞാന്‍ ഒരു കാര്യം ചെയ്യാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്തതിന്റെ പേരില്‍ ഒരിക്കല്‍ പോലും അദ്ദേഹമെന്നെ ശകാരിച്ചിട്ടില്ല.’

ചുരുക്കത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള മാധ്യമമായി അടിയെ സ്വീകരിക്കരുത്. പ്രവാചകന്‍(സ)യാണ് നമ്മുടെ മാതൃക. അദ്ദേഹം നമുക്ക് കാണിച്ചിട്ടുള്ള ഫലപ്രദമായ മാതൃകയാണ് അതിന് പകരമായി നാം പിന്തുടരേണ്ടത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles