Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പാരായണ ശാസ്ത്രം (علم التجويد) – 10

അറബിഭാഷാ നിയമപ്രകാരം سُكُون ഉള്ള രണ്ട് അക്ഷരങ്ങൾ ഒരുമിച്ചു വന്നാൽ സുകൂനുള്ള ഒന്നാമത്തെ അക്ഷരത്തെ കളയുകയോ അല്ലെങ്കിൽ അതിന് حَرْكَة നൽകുകയോ വേണം. ചേർത്ത് വായിക്കുമ്പോൾ മാത്രമേ ഈ നിയമം പരിഗണിക്കപ്പെടുകയുള്ളൂ.

ഒന്നാമത്തെ സുകൂനുള്ള അക്ഷരത്തിന് ഹർകത്ത് നൽകൽ
രണ്ട് സുകൂനുള്ള അക്ഷരങ്ങൾ ഒരുമിച്ച് വന്നാൽ ഒന്നാമത്തെ സുകൂനുളള അക്ഷരത്തിന് فَتْح കൊണ്ടോ كَسْر കൊണ്ടോ ضَمّ കൊണ്ടോ حَرْكَة നൽകപ്പെടാറുണ്ട്.

a) ഉകാരം
രണ്ട് അവസ്ഥകളിൽ ഒന്നാമത്തെ സുകൂനുള്ള അക്ഷരത്തിന് ضَمّ നൽകപ്പെടും. 1. جَمْعന്റെ وَاو , ഹംസതുൽവസ്ലിനു മുമ്പ് വന്നാൽ. ഉദാ: فَتَمَنَّوُوا الْمَوْتَ إِنْ كُنْتُمْ صَادِقِين. 2. جَمْعന്റെ مِيم , ഹംസതുൽവസ്ലിനു മുമ്പ് വന്നാൽ. ഉദാ: وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَار

ഉദാഹരണം

خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَٰمِ ثَمَٰنِيَةَ أَزْوَٰجٍۢ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَٰتِكُمْ خَلْقًۭا مِّنۢ بَعْدِ خَلْقٍۢ فِى ظُلُمَٰتٍۢ ثَلَٰثٍۢ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ﴿٦﴾

b) അകാരം
രണ്ട് അവസ്ഥകളിൽ ഒന്നാമത്തെ സുകൂനുള്ള അക്ഷരത്തിന് فَتْح നൽകപ്പെടും. 1. جَرّന്റെ അക്ഷരമായ مِنْ ഹംസതുൽവസ്ലിന് മുമ്പ് വന്നാൽ. ഉദാ: وَأَنَا عَلَى ذَلِكُمْ مِنَ الشَّاهِدِينَ 2. يَاءُ الْمُتَكَلِّم ഹംസതുൽവസ്ലിനു മുമ്പ് വന്നാൽ. ഉദാ: أُذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ

ഉദാഹരണം

يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍۢ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٣﴾

c) ഇകാരം
ഒന്നാമത്തെ സുകൂനുള്ള അക്ഷരം ഒരു പദത്തിന്റ അവസാനത്തിലും രണ്ടാമത്തെ സൂകൂനുള്ള അക്ഷരം (هَمْزَةُ الْوَصْل) തൊട്ടടുത്ത പദത്തിന്റെ തുടക്കത്തിലുമായാൽ ഒന്നാമത്തെ സുകൂനുള്ള അക്ഷരത്തിന് كَسْر നൽകുകയും രണ്ടാമത്തെ സുകൂനുള്ള അക്ഷരം (هَمْزَةُ الْوَصْل) കളയപ്പെടുകയും ചെയ്യും. കുറിപ്പ്: തൻവീൻ نُون ആയി മാറുകയും ശേഷം هَمْزَةُ الْوَصْل വരികയും ചെയ്താൽ പ്രസ്തുത نُون നെ കസ്റോടുകൂടി ഉച്ചരിക്കണം. ഉദാ: عَادًا الأُولَى. അപ്രകാരം തന്നെ സൂറതുൽ ഹുജുറാത്തിലെ الاسم എന്ന പദത്തിലെ لاَم രണ്ട് هَمْزَةُ الْوَصْل കൾകിടയിൽ വന്നതിനാൽ കസ്റോടുകൂടി ഉച്ചരിക്കണം.

ഉദാഹരണം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ﴿١١﴾

ദീർഘാക്ഷരം കളയപ്പെടൽ
മദ്ദക്ഷരത്തിന് ശേഷം هَمْزَةُ الْوَصْل വന്നാൽ ചേർത്തോതുമ്പോൾ മദ്ദക്ഷരം കളയപ്പെടും. അതേസമയം ഉച്ചാരണത്തിൽ മാത്രമേ അത് കളയപ്പെടുകയുള്ളൂ. ഉദാ: إِذَا الشَّمْسُ كُوِّرَتْ ചില സന്ദർഭങ്ങളിൽ ചേർത്തോതുമ്പോഴും വിരാമവേളയിലും മദ്ദക്ഷരം കളയപ്പെടും. മദ്ദക്ഷരത്തിന് ശേഷം هَمْزَةُ الْوَصْل വന്നാൽ എഴുത്തിൽ തന്നെ പ്രസ്തുത മദ്ദക്ഷരം കളയപ്പെടുന്നതിനാലാണിത്. ഉദാ: رَبِّ أَرِنِي كَيْفَ تُحْيِ الْمَوْتَى . تُحْيِ എന്നതിലെ അവസാനത്തെ يَاء കളയപ്പെട്ടിരിക്കുന്നു.

ഉദാഹരണം

يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ﴿٤٨﴾

( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles