Current Date

Search
Close this search box.
Search
Close this search box.

അല്‍ഫാതിഹ

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

നാമത്തിൽ = بِسْمِ
അല്ലാഹുവിന്റെ = اللَّهِ
പരമകാരുണികനായ = الرَّحْمَٰنِ
ദയാപരനുമായ = الرَّحِيمِ
സ്തുതിയൊക്കെയും = الْحَمْدُ
അല്ലാഹുവിനാണ് = لِلَّهِ
നാഥനായ, സംരക്ഷകനായ = رَبِّ
സർവലോകങ്ങളുടെയും = الْعَالَمِينَ
പരമകാരുണികനും = الرَّحْمَٰنِ
ദയാപരനും = الرَّحِيمِ
അധിപൻ = مَالِكِ
ദിനത്തിന്റെ = يَوْمِ
വിചാരണ, പ്രതിഫലം = الدِّينِ
നിനക്കുമാത്രം = إِيَّاكَ
ഞങ്ങൾ വഴിപ്പെടുന്നു = نَعْبُدُ
നിന്നോടു മാത്രം = وَإِيَّاكَ
ഞങ്ങൾ സഹായം തേടുന്നു = نَسْتَعِينُ
നീ ഞങ്ങളെ നയിക്കേണമേ = اهْدِنَا
വഴിയിൽ = الصِّرَاطَ
നേരായ = الْمُسْتَقِيمَ
വഴിയിൽ = صِرَاطَ
യാതൊരുത്തരുടെ = الَّذِينَ
നീ അനുഗ്രഹിച്ചിരിക്കുന്നു = أَنْعَمْتَ
അവരെ = عَلَيْهِمْ
കോപത്തിനിരയായവരുടേതല്ല = غَيْرِ الْمَغْضُوبِ عَلَيْهِمْ
പിഴച്ചവരുടേതുമല്ല = وَلَا الضَّالِّينَ

***

1. പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
2. സ്തുതിയൊക്കെയും അല്ലാഹുവിന്നാകുന്നു. അവന്‍ സര്‍വലോക സംരക്ഷകന്‍.
3. പരമകാരുണികന്‍. ദയാപരന്‍.
4. വിധിദിനത്തിന്നധിപന്‍.
5. നിന്നെ മാത്രം ഞങ്ങള്‍ വഴങ്ങുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6. ഞങ്ങളെ നീ നേര്‍വഴിയില്‍ നയിക്കേണമേ.
7. നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ ക്രോധത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.

***

1. കാരുണ്യസിന്ധുവാമല്ലാഹുവിൻ തിരു-
നാമത്തിലോതുന്നു ദിവ്യമാം സൂക്തികൾ.
2. ലോകങ്ങളൊക്കെയും കാത്തുരക്ഷിച്ചിടും
ലോകൈകനാഥനെ വാഴ്ത്തുന്നു സർവരും.
3. കാരുണ്യമേറുന്ന രക്ഷകാ, നിൻകൃപാ-
പൂരം നിരന്തരം വർഷിക്ക ഞങ്ങളിൽ.
4. തീർപ്പുകൾ നല്കുന്ന വാസരേ ഞങ്ങളെ
കാരുണ്യമോടു നീ കാത്തുകൊള്ളേണമേ!
5. ധ്യാനത്തിലാമജ്ജമാകും മനസ്സുമായ്
കാലം കഴിക്കുന്നു സർവഥാ ഞങ്ങളും.
നിന്നോടുമാത്രം നിവേദനം ചെയ്തിടും,
അന്യദൈവങ്ങളെ തേടില്ലൊരിക്കലും.
6. നേരായ മാർഗം തെളിക്കണേ രക്ഷകാ,
പാരാതെ നിത്യം നയിക്കുമാറാകണേ.
7. സത്തുക്കൾ പോയോരു മാർഗേണ ദൈവമേ
ലക്ഷ്യത്തിലെത്താൻ തുണയ്ക്കുമാറാകണേ.
നിൻ കോപവഹ്നിയിൽ വീണോരു മർത്ത്യന്റെ
പിമ്പേ അയയ്ക്കൊലാ രക്ഷകാ, ഞങ്ങളെ.

Related Articles