Current Date

Search
Close this search box.
Search
Close this search box.

കര്‍മം ലളിതം നേട്ടം മഹിതം

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ فِى يَوْمٍ مِائَةَ مَرَّةٍ. كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِىَ وَلَمْ يَأْتِ أَحَدٌ أَفْضَلَ مِمَّا جَاءَ بِهِ إِلاَّ أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ  (البخاري، مسلم)

عَنْ أَبِى هُرَيْرَةَ  അബൂഹുറയ്‌റയില്‍ നിന്ന്
أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ  അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു
مَنْ ഒരാള്‍, ആര്
قَالَ  പറഞ്ഞു
لاَ إِلَهَ إِلاَّ اللَّهُ അല്ലാഹുവല്ലാതെ ഇലാഹില്ല
وَحْدَهُ  അവന്‍ ഏകനാണ്
لاَഇല്ല
شَرِيكَ പങ്കാളി
لَهُ അവന്ന്
لَهُ الْمُلْكُ അവന്നാണ് ആധിപത്യം
وَلَهُ الْحَمْدُ അവന്നാണ് സര്‍വ സ്തുതിയും
وَهُوَ അവന്‍
عَلَى كُلِّ شَىْءٍ എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ കഴിവുള്ളവന്‍
فِى يَوْمٍ ഒരു ദിനത്തില്‍
مِائَةَ مَرَّةٍ നൂറ് തവണ
كَانَتْ അതാവും
لَهُ അവന്ന്
عَدْلَസമാനം
عَشْرِപത്ത്
رِقَابٍ അടിമ
وَكُتِبَتْ لَهُ  അവന്ന് എഴുതപ്പെടുകയും ചെയ്യും
مِائَةُ حَسَنَةٍ നൂറ് നന്മ
وَمُحِيَتْ عَنْهُ  അവനില്‍ നിന്ന് മായ്ക്കപ്പെടുകയും ചെയ്യും
مِائَةُ سَيِّئَةٍ നൂറ് തിന്മ
وَكَانَتْ അത് ആവും
لَهُ അവന്ന്
حِرْزًا സുരക്ഷ
مِنَ الشَّيْطَانِ പിശാചില്‍ നിന്ന്
يَوْمَهُ ذَلِكَ അവന്റെ ആ ദിനം
حَتَّى വരെ
يُمْسِىَ  വൈകുന്നേരമായി
وَلَمْ يَأْتِ വന്നിട്ടില്ല (ചെയ്തിട്ടില്ല)
أَحَدٌ  ഒരാളും
أَفْضَلَ  ഏറ്റവം ശ്രേഷ്ഠകരം
مِمَّا جَاءَ بِهِ  അവന്‍ കൊണ്ട് വന്നതിനേക്കാള്‍ (ചെയ്തതിനേക്കാള്‍)
إِلاَّ അല്ലാതെ
أَحَدٌ ഒരാള്‍
عَمِلَ ചെയ്തു
أَكْثَرَI കൂടുതല്‍
مِنْ ذَلِكَ അതിനേക്കാള്‍

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: ആരെങ്കിലും ഒരു ദിവസം നൂറുതവണ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ എന്ന് പറഞ്ഞാല്‍ അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കും. കൂടാതെ, അവന്‍ നൂറ് നന്മകള്‍ ചെയ്തതായി രേഖപ്പെടുത്തപ്പെടുകയും അവനില്‍ നിന്ന് നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും ചെയ്യും. അവ അവന് അന്ന് വൈകുന്നേരം വരെ പിശാചില്‍ നിന്നുള്ള രക്ഷാകവചമായിരിക്കും. ഇതിനേക്കാള്‍ ചെയ്ത ഒരാള്‍ക്കല്ലാതെ ഈ ദിക്ര്‍ ചൊല്ലുന്ന ആളെ ശ്രേഷ്ഠതയില്‍ മറികടക്കാന്‍ കഴിയില്ല.

നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം നിശ്ചയിച്ചും, അര്‍ഹിക്കുന്നതിനേക്കാള്‍ മികച്ചത് തന്നും, തിന്മകളെ കൃത്യമായി മാത്രം രേഖപ്പെടുത്തിയും പാപമോചനം തേടിയാല്‍ സസന്തോഷം പാപം പൊറുത്തു തന്നും നമ്മെ സ്വര്‍ഗത്തിലേക്ക് എത്തിക്കാനാണ് പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന് താല്‍പര്യം. (അല്‍അന്‍ആം 160, അന്നംല് 89,90, അല്‍ഖസ്വസ്വ് 84).
കുറഞ്ഞ സമയം കൊണ്ട് എളുപ്പം നിര്‍വഹിക്കാവുന്ന പല കര്‍മ്മങ്ങള്‍ക്കും വന്‍ നേട്ടങ്ങള്‍ ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ട ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നു തുടങ്ങുന്ന ദിക്ര്‍.  ഇതിനെ സംബന്ധിച്ച പരാമര്‍ശമുള്ള വ്യത്യസ്ത രിവായതുകള്‍ ഹദീസ് സമാഹാരണങ്ങളില്‍ കാണാം. കൂട്ടത്തില്‍ ചില രിവായതുകളുടെ സനദ് (നിവേദക പരമ്പര) ദുര്‍ബലമാണെന്ന വീക്ഷണമുണ്ടെങ്കിലും സമാനാശയമുള്ളതും സനദ് പ്രബലമായതുമായ ഇതര രിവായതുകള്‍ പരിഗണിച്ച് അവയെ ഹസന്‍ എന്ന വിഭാഗത്തില്‍ പെടുത്തിയ പണ്ഡിതന്‍മാരുമുണ്ട്.

പ്രസ്തുത ദിക്‌റില്‍ ചില നിവേദനങ്ങള്‍ പ്രകാരംيُحْيِي وَيُمِيتُ എന്നും بِيَدِهِ الْخَيْر എന്നും അധികമുണ്ട്. ഈ ദിക്‌റിന്റെ സമയം ചിലതില്‍ രാവിലെയും വൈകുന്നേരവും എന്ന് പൊതുവായും മറ്റു ചിലതില്‍ ഫജ്ര്‍, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്ക് ശേഷം എന്ന് സവിശേഷമായും പ്രസ്താവിച്ചിരിക്കുന്നു. അപ്രകാരം തന്നെ എണ്ണം നിജപ്പെടുത്താതെയും, പത്ത് തവണ, നൂറ് തവണ എന്നിങ്ങനെ എണ്ണം നിശ്ചയിച്ചുമുള്ള വൈവിധ്യങ്ങളും കാണാം. ഈ വിഷയകമായി ഉദ്ധരിക്കപ്പെടുന്ന ചില രിവായതുകള്‍ താഴെ ചേര്‍ക്കുന്നു. ധാരാളം നന്മകള്‍ ചെയ്ത പ്രതിഫലവും തെറ്റുകളില്‍ നിന്നുള്ള മുക്തിയും പിശാചില്‍ നിന്നും അപ്രിയമായ കാര്യങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും ലഭിക്കുന്ന ദിക്‌റാണ് ഇതെന്ന് അവയില്‍ നിന്നെല്ലാം മനസ്സിലാക്കാം.

عَنْ أَبِى عَيَّاشٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ قَالَ إِذَا أَصْبَحَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ كَانَ لَهُ كَعَدْلِ رَقَبَةٍ مِنْ وَلَدِ إِسْمَاعِيلَ وَكُتِبَ لَهُ بِهَا عَشْرُ حَسَنَاتٍ وَحُطَّ عَنْهُ بِهَا عَشْرُ سَيِّئَاتٍ وَرُفِعَتْ لَهُ بِهَا عَشْرُ دَرَجَاتٍ وَكَانَ فِى حِرْزٍ مِنَ الشَّيْطَانِ حَتَّى يُمْسِى وَإِذَا أَمْسَى مِثْلُ ذَلِكَ حَتَّى يُصْبِحَ »   (أحمد)

അബൂഅയ്യാശില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പ്രഭാതമായാല്‍ ഒരാള്‍لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ എന്ന് പറഞ്ഞാല്‍ ഇസ്മാഈല്‍ സന്തതികളിലെ ഒരു അടിമയെ മോചിപ്പിച്ചതിന് തുല്യമാണത്. ഈ ദിക്‌റ് മുഖേന അവന് പത്ത് നന്മകള്‍ എഴുതപ്പെടുകയും, അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായ്ക്കപ്പെടുകയും അവന് പത്ത് പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. അവന്‍ വൈകുന്നേരം വരെ പിശാചില്‍ നിന്ന് സുരക്ഷിതനായിരിക്കും. അതുപോലെ, വൈകുന്നേരമായാല്‍ (ഈ ദിക്ര്‍ ചൊല്ലിയാല്‍) നേരം പുലരും വരെയും അവന്‍ സുരക്ഷിതനായിരിക്കും.

عَنْ أَبِي أَيُّوبَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ قَالَ إِذَا أَصْبَحَ : لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، عَشْرَ مَرَّاتٍ ، كُتِبَ لَهُ بِهِنَّ عَشْرُ حَسَنَاتٍ ، وَمُحِيَ بِهِنَّ عَنْهُ عَشْرُ سَيِّئَاتٍ ، وَرُفِعَ لَهُ بِهِنَّ عَشْرُ دَرَجَاتٍ ، وَكُنَّ لَهُ عَدْلَ عَتَاقَةِ أَرْبَعِ رِقَابٍ ، وَكُنَّ لَهُ حَرَسًا مِنَ الشَّيْطَانِ حَتَّى يُمْسِيَ ، وَمَنْ قَالَهُنَّ إِذَا صَلَّى الْمَغْرِبَ دُبُرَ صَلاَتِهِ فَمِثْلُ ذَلِكَ حَتَّى يُصْبِحَ. (ابن حبان)

അബൂഅയ്യൂബില്‍(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പ്രഭാതമായാല്‍ ഒരാള്‍لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് പത്ത് തവണ പറഞ്ഞാല്‍ അവ മുഖേന അയാള്‍ക്ക് പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും. പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് പദവികള്‍ ഉയര്‍ത്തപ്പെടും. അവ നാല് അടിമകളെ മോചിപ്പിച്ചതിന് സമാനവുമായ പ്രതിഫലം ലഭിക്കും. വൈകുന്നേരം വരെ അവ അവന് പിശാചില്‍ നിന്ന് കാവലും ആയിത്തീരും. ഒരാള്‍ മഗ്‌രിബ് നമസ്‌കാരാന്തരം ഈ ദിക്‌റ് പത്ത് തവണ ചൊല്ലിയാല്‍ പ്രഭാതം വരെ അവന് കാവല്‍ ലഭിക്കും.

عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم : مَنْ قَالَ حِينَ يَنْصَرِفُ مِنْ صَلاةِ الْغَدَاةِ قَبْلَ أَنْ يَتَكَلَّمَ لاَ إِلَهَ إِلا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ أُعْطِيَ بِهِنَّ سَبْعًا كُتِبَ لَهُ بِهِنَّ عَشْرُ حَسَنَاتٍ وَمُحِيَ عَنْهُ بِهِنَّ عَشْرُ سَيِّئَاتٍ وَرُفِعَ لَهُ بِهِنَّ عَشْرُ دَرَجَاتٍ وَكُنَّ لَهُ عَدْلُ عَشْرِ نَسَمَاتٍ وَكُنَّ لَهُ حَافِظًا مِنَ الشَّيْطَانِ وَحِرْزًا مِنَ الْمَكْرُوهِ وَلَمْ يَلْحَقْهُ فِي يَوْمِهِ ذَلِكَ ذَنْبٌ إِلا الشِّرْكُ بِاللَّهِ عَزَّ وَجَلَّ وَمَنْ قَالَهُنَّ حِينَ يَنْصَرِفُ مِنَ الْمَغْرِبِ أُعْطِيَ مِثْلُ ذَلِكَ لَيْلَتَهُ (الطبراني).

മുആദുബ്‌നു ജബലില്‍(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ പ്രഭാത നമസ്‌കാരത്തില്‍ നിന്ന് വിരമിച്ച് മറ്റെന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ്لاَ إِلَهَ إِلا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് പത്ത് തവണ പറഞ്ഞാല്‍ അതുമുഖേന ഏഴ് നേട്ടങ്ങള്‍ അവന് ലഭിക്കും. അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും. പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് പദവികള്‍ ഉയര്‍ത്തപ്പെടും. പത്ത് അടിമകളെ മോചിപ്പിച്ചതിന് സമാനമായ പ്രതിഫലം ലഭിക്കും. അവ അവന് പിശാചില്‍ നിന്നുള്ള സംരക്ഷണമേകും. അപ്രിയമായ കാര്യങ്ങളില്‍ നിന്ന് കാവലേകും. ശിര്‍ക്ക് ഒഴികെയുള്ള പാപങ്ങളൊന്നും അന്ന് അവന്റെ സല്‍കര്‍മങ്ങളെ പാഴാക്കുകയില്ല. മഗ്‌രിബ് നമസ്‌കാരാനന്തരം ഇപ്രകാരം പറഞ്ഞാല്‍ ആ രാത്രിയില്‍ ഇതുപോലുള്ളവ ലഭിക്കും.

عَنْ عُمَارَةَ بْنِ شَبِيبٍ السَّبَائِيِّ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ قَالَ : لاَ إِلَهَ إِلاَّ اللَّهُ ، وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، يُحْيِي وَيُمِيتُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، عَشْرَ مَرَّاتٍ عَلَى إِثْرِ الْمَغْرِبِ بَعَثَ اللَّهُ لَهُ مَسْلَحَةً يَحْفَظُونَهُ مِنَ الشَّيْطَانِ حَتَّى يُصْبِحَ ، وَكُتِبَ لَهُ بِهَا عَشْرَ حَسَنَاتٍ مُوجِبَاتٍ ، وَمُحِيَ عَنْهُ عَشْرُ سَيِّئَاتٍ مُوبِقَاتٍ ، وَكَانَتْ لَهُ كَعَدْلِ عَشْرِ رِقَابٍ مُؤْمِنَاتٍ (الترمذي ، النسائي).

ഉമാറതുബ്‌നു ശബീബ് അസ്സബാഈയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ മഗ്‌രിബ് നമസ്‌കാരാനന്തരം പത്ത് തവണلاَ إِلَهَ إِلاَّ اللَّهُ ، وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، يُحْيِي وَيُمِيتُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് പറഞ്ഞാല്‍ പ്രഭാതം വരെ പിശാചില്‍ നിന്ന് അവനെ കാത്തുരക്ഷിക്കാന്‍ ഒരു സായുധ സേനയെ അല്ലാഹു അയക്കും. അവ മുഖേന അവന് സ്വര്‍ഗപ്രവേശം സാധ്യമാക്കുന്ന പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും. നാശകാരികളായ പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് സത്യവിശ്വാസിനികളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കും.

عَنْ شَهْرِ بْنِ حَوْشَبٍ عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ عَنِ النَّبِىِّ -صلى الله عليه وسلم- أَنَّهُ قَالَ « مَنْ قَالَ قَبْلَ أَنْ يَنْصَرِفَ وَيَثْنِىَ رِجْلَهُ مِنْ صَلاَةِ الْمَغْرِبِ وَالصُّبْحِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ بِيَدِهِ الْخَيْرُ يُحْيِى وَيُمِيتُ وَهُو عَلَى كُلِّ شَىْءٍ قَدِيرٌ عَشْرَ مَرَّاتٍ كُتِبَ لَهُ بِكُلِّ وَاحِدَةٍ عَشْرُ حَسَنَاتٍ وَمُحِيَتْ عَنْهُ عَشْرُ سَيِّئَاتٍ وَرُفِعَ لَهُ عَشْرُ دَرَجَاتٍ وَكَانَتْ حِرْزاً مِنْ كُلِّ مَكْرُوهٍ وَحِرْزاً مِنَ الشَّيْطَانِ الرَّجِيمِ وَلَمْ يَحِلَّ لِذَنْبٍ يُدْرِكُهُ إِلاَّ الشِّرْكَ وَكَانَ مِنْ أَفْضَلِ النَّاسِ عَمَلاً إِلاَّ رَجُلاً يَفْضُلُهُ يَقُولُ أَفْضَلَ مِمَّا قَالَ » (أحمد).

അബ്ദുര്‍റഹ്മാനുബ്‌നു ഗനമില്‍(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ സുബ്ഹ്, മഗ്‌രിബ് എന്നീ നമസ്‌കാരങ്ങള്‍ക്ക് ശേഷം (അത്തഹിയ്യാത്തിലെ) അതേ അവസ്ഥയില്‍ തന്നെയിരുന്ന്لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ بِيَدِهِ الْخَيْرُ يُحْيِى وَيُمِيتُ وَهُو عَلَى كُلِّ شَىْءٍ قَدِيرٌ എന്ന് പത്ത് തവണ പറഞ്ഞാല്‍ അവയില്‍ ഓരോന്നിനും പകരമായി അവന് പത്ത് നന്മകള്‍ എഴുതപ്പെടും. അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് പദവികള്‍ ഉയര്‍ത്തപ്പെടും. എല്ലാ വെറുക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും അവ കാവലേകും. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷയാവും. (ആ ദിനം) ശിര്‍ക്ക് ഒഴികെ ഒരു പാപവും അവന്റെ സല്‍കര്‍മങ്ങളെ നിഷ്ഫലമാക്കുകയില്ല. കര്‍മങ്ങളുടെ കാര്യത്തില്‍ ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ അവനായിത്തീരും. അവന്‍ പറഞ്ഞതിനേക്കാള്‍ മികച്ചത് പറഞ്ഞ് അവനേക്കാള്‍ ശ്രേഷ്ഠത കൈവരിക്കുന്നവനൊഴികെ.

عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ ، عَنْ أَبِي ذَرٍّ ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ قَالَ فِي دُبُرِ صَلاَةِ الفَجْرِ وَهُوَ ثَانٍ رِجْلَيْهِ قَبْلَ أَنْ يَتَكَلَّمَ : لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ ، كُتِبَتْ لَهُ عَشْرُ حَسَنَاتٍ ، وَمُحِيَ عَنْهُ عَشْرُ سَيِّئَاتٍ ، وَرُفِعَ لَهُ عَشْرُ دَرَجَاتٍ ، وَكَانَ يَوْمَهُ ذَلِكَ كُلَّهُ فِي حِرْزٍ مِنْ كُلِّ مَكْرُوهٍ ، وَحُرِسَ مِنَ الشَّيْطَانِ ، وَلَمْ يَنْبَغِ لِذَنْبٍ أَنْ يُدْرِكَهُ فِي ذَلِكَ اليَوْمِ إِلاَّ الشِّرْكَ بِاللَّهِ (الترمذي). 

അബൂദര്‍റില്‍(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഫജ്ര്‍ നമസ്‌കാരാന്തരം (അത്തഹിയ്യാത്തിലെ) അതേ അവസ്ഥയില്‍ തന്നെയിരുന്ന് മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പായിلاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍഎന്ന് പത്ത് തവണ പറഞ്ഞാല്‍ അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും. പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് പദവികള്‍ ഉയര്‍ത്തപ്പെടും. അവന്റെ ആ ദിനം മുഴുവന്‍ സകലവിധ അപ്രിയ കാര്യങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കും. പിശാചില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടും. ശിര്‍ക്ക് ഒഴികെയുള്ള ഒരു പാപത്തിനും അന്ന് അവനെ പൂര്‍ണമായി നശിപ്പിക്കാനാവില്ല.

عَنْ أَبِي عَيَّاشٍ ، أَنَّ رَسُولَ اللهِ صلى الله عليه وسلم ، قَالَ : مَنْ قَالَ إِذَا أَصْبَحَ : لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ ، لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، كَانَ لَهُ عِدْلَ رَقَبَةٍ مِنْ وَلَدِ إِسْمَاعِيلَ ، وَكُتِبَ لَهُ عَشْرُ حَسَنَاتٍ ، وَحُطَّ عَنْهُ عَشْرُ سَيِّئَاتٍ ، وَرُفِعَ لَهُ عَشْرُ دَرَجَاتٍ ، وَكَانَ فِي حِرْزٍ مِنَ الشَّيْطَانِ حَتَّى يُمْسِيَ ، وَإِنْ قَالَهَا إِذَا أَمْسَى كَانَ لَهُ مِثْلُ ذَلِكَ حَتَّى يُصْبِحَ  (أبوداود).

അബൂഅയ്യാശില്‍(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പ്രഭാതമായില്‍ ഒരാള്‍لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ ، لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌഎന്ന് പറഞ്ഞാല്‍ ഇസ്മാഈല്‍ സന്തതികളില്‍ പെട്ട ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലം ലഭിക്കും. അവന്റെ പേരില്‍ പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും. അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായ്ക്കപ്പെടും. പത്ത് പദവികള്‍ ഉയര്‍ത്തപ്പെടും. വൈകുന്നേരം വരെ അവന്‍ പിശാചില്‍ നിന്നുളള കാവലിലായിരിക്കും. വൈകുന്നേരം ഈ ദിക്ര്‍ ചൊല്ലിയാല്‍ പ്രഭാതം വരെ സമാനമായ രീതിയില്‍ സംരക്ഷണം ലഭിക്കും.

 

 

 

 

Related Articles