Current Date

Search
Close this search box.
Search
Close this search box.

കര്‍മശാസ്ത്ര പണ്ഡിതനും പ്രബോധകനുമിടയിലെ വ്യത്യാസം?

പുതിയകാലത്ത് ‘الفقيه’ (കര്‍മശാസ്ത്ര പണ്ഡിതന്‍) എന്ന സംജ്ഞക്ക്‌ മാറ്റം സംഭവിക്കുകയും, പ്രബോധകനും കര്‍മശാസ്ത്ര പണ്ഡിതനുമിടയിലെ വ്യത്യാസം വിശകലന വിധേയമാക്കപ്പെടുകയും ചെയ്യുന്നു. ‘الفقيه’ (കര്‍മശാസ്ത്ര പണ്ഡിതന്‍) എന്ന് സാങ്കേതികമായി മനസ്സിലാക്കുന്നതിലും ‘الداعي’ (പ്രബോധകന്‍) എന്ന് സാധാരണയായി വിളിക്കുന്നതിലും പുതിയ മാനം കൈവന്നിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്താണ് ഈ രണ്ട് പ്രയോഗങ്ങള്‍ക്കിടയിലെ വ്യത്യാസം? പള്ളിയില്‍ ഇമാമായി നില്‍ക്കുകയും, ഖുത്വുബ പറയുകയും, ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ആധുനിക കാലത്ത് ഫഖീഹായി പരിഗണിക്കപ്പെടുകയും, ഫഖീഹെന്ന് വിളിക്കപ്പെടുകയും ചെയ്യുന്നത്. ഇത് പൊതുവായ പദപ്രയോഗവും വിശേഷണവുമാണ്.

‘الفقيه’ എന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന വിശേഷണമാണ്. എന്നാല്‍, പ്രബോധകന്‍ ഫഖീഹാകുവാനും ആകാതിരിക്കുവാനുമുളള സാധ്യതയുണ്ട്. പുതിയ കാലത്ത് പ്രബോധകനെ ഫഖീഹെന്ന് വിളിക്കുന്നത്, പൊതുവായി ഉപയോഗിക്കുന്ന പദപ്രയോഗമായി കാണേണ്ടതുണ്ട്. ‘الداعي’ എന്ന പദം ‘الفقيه’ന് അധികവും ഉപയോഗിക്കാറില്ല. ആയതിനാല്‍, പള്ളിയില്‍ ഇമാമായി നില്‍ക്കുന്നവരും, ഉപദേശങ്ങള്‍ നല്‍കുന്നവരും, ചിന്തകരും, വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നവരും ഫഖീഹെന്ന ഗണത്തില്‍ വരുകയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. കര്‍മശാസ്ത്രത്തിലും അതിന്റെ അടിസ്ഥാനങ്ങളിലും അവഗാഹമുണ്ടാവുകയും, പ്രമാണങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ഫത് വകള്‍ നല്‍കുവാനും കഴിവുളള വ്യക്തിയാണ് ‘الفقيه’. പ്രബോധകന് കാര്യങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെങ്കിലും, ഇസ്‌ലാമിക അടിസ്ഥാനങ്ങളെ മുന്‍നിര്‍ത്തി വിധികള്‍ കണ്ടെത്തുവാന്‍ സാധിക്കുകയില്ല. ആയതിനാല്‍, പ്രബോധകര്‍ (الداعي) കര്‍മശാസ്ത്ര പണ്ഡിതര്‍ (الفقيه) എന്ന് വിളിക്കപ്പെടുന്നത് പൊതുവായ പ്രയോഗമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്‌

Related Articles