കർമ്മശാസ്ത്ര പണ്ഡിതന്മാരോട് സാങ്കല്പിക കുസൃതി ചോദ്യങ്ങൾ ചോദിക്കുക എന്നത് ചിലർക്ക് ഹരമാണ്. അത്തരം കുരട്ടു വാദങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത പണ്ഡിതന്മാരുമുണ്ട്. അത്തരം ചില ചോദ്യങ്ങളും ഉത്തരങ്ങളും.
1- ഒരാൾ ഇമാം ശഅബിയോടു് താടിതടവുന്ന പ്രശ്നത്തെക്കുറിച്ച് ചോദിച്ചു.
ഇമാം: കൈവിരലുകൾ വിടർത്തി താടിയിൽ തടവിയാൽ മതി.
ചോദ്യകർത്താവ്: അങ്ങനെയെങ്കിൽ താടി പൂർണ്ണമായി നനയുകയില്ലെന്ന് ഞാൻ ആശങ്കിക്കുന്നു.
ഇമാം: എന്നാൽ ഒരു കാര്യം ചെയ്യുക. രാത്രിയിൽ താടി വെള്ളത്തിൽ മുക്കി വക്കുക.
2- ഇമാം ശഅബിയോടു് ഒരാൾ ചോദിച്ചു: ഹജ്ജുദ്ദേശിച്ച് ഒരാൾ ഇഹ്റാം വസ്ത്രം ധരിച്ചാൽ പിന്നീട് അയാൾക്ക് ശരീരം ചൊറിയാൻ പാടുണ്ടോ?
ഇമാം: അതെ, ചൊറിയാവുന്നതാണ്.
ചോദ്യകർത്താവ്: ഏതു വരെ ആകാം?
ഇമാം: എല്ല് പ്രത്യക്ഷമായി കാണാത്തേടത്തോളം ചൊറിയാം.
( അൽ മിറാഹു ഫിൽ മിസാഹി: 39)
3 – പണ്ഡിതനായ ഉമറുബ്നു ഖൈസിനോടു് ഒരാൾ ചോദിച്ചു: നമസ്കാരത്തിൽ ഒരാളുടെ ദേഹത്തിലോ ചെരുപ്പിലോ നെറ്റിത്തടത്തിലോ ചരൽക്കല്ലു പറ്റിപ്പിടിച്ചാൽ എന്തു ചെയ്യണം?
ബിൻ ഖൈസ്: അത് എടുത്തു മാറ്റിയാൽ മതി.
ചോദ്യം: പള്ളിയിൽ തന്നെ തിരിച്ചെത്തിക്കുവോളം അവ അലമുറയിട്ടു കരയുമെന്ന് ചിലർ പറയുന്നു.
ബിൻ ഖൈസ്: എന്നാൽ അതിനെ തൊണ്ട പൊട്ടിപ്പിളരുവോളം കരയാൻ വിടുക.
ചോദ്യകർത്താവ്: സുബ്ഹാനല്ലാഹ്… ചരൽക്കല്ലിനും തൊണ്ടയുണ്ടോ?
ബിൻ ഖൈസ്: അല്ലാതെ അവയെങ്ങനെയാണ് ആക്രാേഷത്തോടെ കരയുന്നത്?
(അൽ ഇഖ്ദുൽ ഫരീദ്: 2/92
4- അഅമഷ് പറയുന്നു: ഇമാം ശഅബിയോടു് ഒരാൾ ഇബ് ലീസിൻ്റെ ഭാര്യയുടെ പേരെന്താണെന്ന് ചോദിച്ചു. ഇമാമിൻ്റെ മറുപടി: ആ കല്യാണത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല.( സിയറു അഅലാമു ന്നുബലാഇ: 4/312)
ഒരാൾ ഇമാം അബൂഹനീഫയോട് ചോദിച്ചു: ഞാൻ വസ്ത്രമഴിച്ച് നദിയി ലിറങ്ങിയാൽ ഖിബ് ലയുടെ ദിശയിലേക്കാണോ മുഖം തിരിക്കേണ്ടത് അതാേ മറ്റേതെങ്കിലും ദിശയിലേക്കോ?
ഇമാമിൻ്റെ മറുപടി: വസ്ത്രം മോഷ്ടിക്കപ്പെടാതിരിക്കാൻ ആ ഭാഗത്തേക്ക് നോക്കുന്നതായിരിക്കും കുടുതൽ ഉത്തമം.
(അൽ മിറാഹു ഫിൽ മിസാഹി: 43)
( കടപ്പാട് )
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW