ഇസ്ലാമിക കര്‍മശാസ്ത്ര രംഗത്ത് ധാരാളം രചനകള്‍ നടന്നിട്ടുണ്ട്. അതില്‍ മദ്ഹബുകളുടെ ഏതെങ്കിലും ശാഖകള്‍ തെളിവുകളോടെ വിവരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ഒരു വിഷയത്തില്‍ പണ്ഡിതന്മാരുടെ വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ ശേഖരിച്ചവയുമുണ്ട്. കര്‍മശാസ്ത്ര മദ്ഹബുകളിലെ പ്രശസ്തമായ ചില ഗ്രന്ഥങ്ങള്‍ നമുക്ക് പരിശോധിക്കാം.
1. ഹനഫീ മദ്ഹബ്
റദ്ദുല്‍ മുഖ്താര്‍ അല ദുര്റില് മുഖ്താര്‍ -ഇബ്നു ആബിദീന്‍
ബദാഇഉ സ്സനാഇഅ് ഫീ തര്തീബുശ്ശറാഇഅ്-അബീ ബക്കര്‍ മസ്ഊദ് ബിന്‍ അഹ്മദ് അല്‍ ഖസാഈ
ഫത്ഹുല്‍ ഖദീര്‍ -കമാലുദ്ദീന് ബിന്‍ അബ്ദുല്‍ വാഹിദ് ബിന്‍ ഹമ്മാം.
2.മാലികീ മദ്ഹബ്
അല്‍ മദ്ഹബുല്‍ മുദവ്വന- സഹ്നൂന്‍ .(ഇതില്‍ ഇമാം മാലിക്കിന്റെ വാക്കുകള്‍ അബ്ദുറഹ്മാന് ബിന്‍ കാസിം മുഖേന വിവരിക്കുന്നു.)
മുഖ്തസര്‍ ഖലീല്‍ -മാലികി മദ്ഹബിലെ പ്രധാന ഗ്രന്ഥമാണിത്. ഇതിന് നിരവധി വിശദാംശങ്ങളും സംഗ്രഹങ്ങളുമുണ്ട്.
അശ്ശറഹുല് കബീര്‍ -ഇബിനുല്‍ ബറകാത് അദ്ദുറര്‍
ഹാശിയ -ഇബിനു അറഫ അദ്ദുസൂഖി.
അത്താജു വല്‍ ഇഖ്ലീല്- മുഹമ്മദ് ബിന്‍ യൂസുഫുല്‍ അബ്ദി അല്‍ മവാഖ്
ഹാശിയതു മവാഹിബുല്‍ ജലീല്‍ ഫീ ശറഹു മുഖ്തസറു ഖലീല്‍-ഖത്താബ്
3.ശാഫി മദ്ഹബ്
അല്‍ ഉമ്മ്- ഇമാം ശാഫി(റ)
മിന്ഹാജുത്താലിബീന്- ഇമാം നവവി(റ). ഇതിന് പ്രധാനപ്പെട്ട രണ്ട് വിശദീകരണങ്ങളുണ്ട്.
1.നിഹായതുല്‍ മുഹ്താജ് ഇലാ ശറഹില്‍ മിന്‍ഹാജ്- മുഹമ്മദ് ബിന്‍ ശിഹാബുദ്ദീന് അര്‍റംലി
2.തുഹ്ഫതുല്‍ മുഹ്താജ് ഫീ ശറഹില്‍ മിന്‍ഹാജ് -അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി ബിന്‍ ഹജറുല്‍ ഹൈതമി.
4. ഹമ്പലി മദ്ഹബ്
അല്‍ ഇന്‍സാഫ്- മാവര്‍ദി
അല്‍ മുഅ്തമിദതുല് ഫുറൂഅ് -ഇബിന് മുഫ്ലിഹ്
കശ്ശാഫുല് ഖന്നാഅ് അന് മത്നുല് ഇഖ്നാഅ്- മന്‍സൂര്‍ ബിന്‍ യൂനുസ് അല്‍ ബുഹൂതി.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW