അഞ്ച് രൂപക്ക് റൊട്ടി വിൽക്കുന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ റൊട്ടിയുടെ വില കൂട്ടാൻ ആലോചിച്ചു.പക്ഷെ അതിനു രാജാവിൻ്റെ പ്രത്യേക സമ്മതം ആവശ്യമായിരുന്നു. അയാൾ രാജസന്നിധിയിലെത്തി സവിനയം അപേക്ഷിച്ചു : മഹാരാജാവേ! റൊട്ടിയുടെ വില പത്തു രൂപയാക്കാൻ അനുമതി നൽകിയാലും.
രാജാവ്: പത്തല്ല മുപ്പതു രൂപയാക്കി വർധിപ്പിച്ചോളൂ.
കച്ചവടക്കാരൻ: അത് വലിയ കോലാഹലത്തിനു കാരണമായേക്കാം.
രാജാവ്: അതിനെക്കുറിച്ച് നീ വ്യാകുലപ്പെടേണ്ടതില്ല. നീ പത്തു രൂപയ്ക്കു വിൽക്കുകയാണെങ്കിൽ രാജാവായ എനിക്ക് എന്ത് മെച്ചമാണുണ്ടാവുക.?താങ്കളുടെ ലാഭം ലക്ഷ്യമാക്കി മുപ്പതുരൂപയാക്കുക.
രാജകല്പനകാരം കച്ചവടക്കാരൻ റൊട്ടിയുടെ വില കൂട്ടി. അത് സമൂഹത്തിൽ വലിയ പ്രശ്നമായി മാറി.ജനം രാജകൊട്ടാരത്തിലെത്തി ആവലാതി ബോധിപ്പിച്ചു.കച്ചവടക്കാരൻ ഞങ്ങൾക്ക് താങ്ങാനാവാത്ത വിധം അന്യായമായി റൊട്ടിയുടെ വില വർദ്ധിപ്പിപ്പിച്ചിരിക്കുന്നു. കച്ചവടക്കാരനെ ഉടൻ രാജകൊട്ടാരത്തിലെത്തിക്കാൻ രാജാവ് പട്ടാളക്കാർക്ക് നിർദേശം നൽകി. കച്ചവടക്കാരനെ കണ്ട രാജാവ് ക്രൂദ്ധനായി ആക്രോഷിച്ചു: എൻ്റെ മുൻകൂർ അനുമതിയില്ലാതെ നീ എങ്ങനെയാണ് വില കൂട്ടിയത്? ഇവരെൻ്റെ പ്രജകളാണ്. അവരെ പട്ടിണിക്കിട്ട് കൊല്ലാനാണോ നിൻ്റെ തീരുമാനം.?
നാളെ മുതൽ ഇപ്പോഴുള്ളതിൻ്റെ പകുതി വിലക്ക് റൊട്ടി വിൽക്കാൻ പാടുള്ളുവെന്ന് രാജാവ് ആജ്ഞാപിച്ചു. അനുസരിച്ചില്ലെങ്കിൽ ശക്തമായ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജകല്പന കേട്ട പൊതുജനം ഏറെ സന്തുഷ്ടരായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: മഹാരാജാവ് നീണാൾ വാഴട്ടെ.. മഹാരാജാവ് നീണാൾ വാഴട്ടെ ….
വാൽക്കഷ്ണം: പിറ്റെ ദിവസം അഞ്ച് രൂപയുണ്ടായിരുന്ന റൊട്ടി പതിനഞ്ച് രൂപക്ക് ജനം വാങ്ങിത്തുടങ്ങി. അങ്ങനെ പൊതുജനങ്ങളും കച്ചവടക്കാരനും രാജാവും സന്തോഷത്തോടെ ജീവിച്ചു.
ഡിസ്ക്ലൈമർ: നമ്മുടെ നാട്ടിലെ ഡീസൽ- പെട്രോൾ വില വർഡനവുമായി കഥക്കു യാതൊരു ബന്ധവുമില്ല.
(കടപ്പാട്)
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW