അബൂദാബി: ഗള്‍ഫ് മേഖലയിലെ പ്രധാന ടൂറിസം ഹബ്ബായ ദുബൈയുടെ ടൂറിസം മേഖലയുടെ വളര്‍ച്ച 2018 ആദ്യ പകുതിയില്‍ മന്ദഗതിയില്‍. ദുബൈ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 0.5 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.6 ശതമാനം കുറവാണിത്. ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ആറു മാസത്തിനിടെ 8.1 മില്യണ്‍ ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. 2017 ആദ്യ പകുതിയില്‍ ഇത് 8.6 മില്യണായിരുന്നു. എല്ലാ വര്‍ഷവും ഇതില്‍ 10.6 ശതമാനം വര്‍ധനവുണ്ടാകാറുണ്ട്.
2017 അവസാനം 109 ബില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടൂറിസം മേഖലയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുമുള്ള വളര്‍ച്ച മന്ദഗതിയിലായെന്നാണ് ടൂറിസം വകുപ്പ് അറിയിച്ചത്.
Facebook Comments