Current Date

Search
Close this search box.
Search
Close this search box.

ഡോ. താഹാ ജാബില്‍ അല്‍വാനി

taha-jabira-alwni.jpg

1935ല്‍ ഇറാഖിലെ ഫല്ലൂജയില്‍ ജനിച്ചു. അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കര്‍മശാസ്ത്രത്തില്‍ 1959ല്‍ ബിരുദവും 1968ല്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് 1973ല്‍ അല്‍അസ്ഹറില്‍ നിന്ന് കര്‍മശാസ്ത്ര നിദാനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് 1975 മുതല്‍ 1985 വരെ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അതേ വിഷയത്തില്‍ അധ്യാപനം നടത്തി. 1981-ല്‍ അമേരിക്കയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന് തുടക്കം കുറിച്ചപ്പോള്‍ അതില്‍ മുഖ്യപങ്കാളിത്തം വഹിച്ചു. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വത്തില്‍ ആലമുല്‍ ഇസ്‌ലാമിയിലും അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലിലും അംഗമായിരുന്നു അദ്ദേഹം. 1983-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം അവിടത്തെ കൊര്‍ഡോവ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2016 മാര്‍ച്ച് നാലിന് പുലര്‍ച്ചെ മരണപ്പെട്ടു. ജീവിതത്തിന്റെ അവസാനം കാലം കുടുംബത്തോടൊപ്പം കെയ്‌റോയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അല്‍ഇജ്തിഹാദ് വത്തഖ്‌ലീദ് ഫില്‍ ഇസ്‌ലാം, അദബുല്‍ ഇഖ്തിലാഫു ഫില്‍ ഇസ്‌ലാം, ഉസൂലുല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി: മന്‍ഹജു ബഹ്ഥിന്‍ വമഅ്‌രിഫ, ഇസ്‌ലാമിയത്തുല്‍ മഅ്‌രിഫ ബൈനല്‍ അംസി വല്‍യൗം, അത്തഅദ്ദുദിയ: ഉസൂല്‍ വമറാജിആത്തു ബൈനല്‍ ഇസ്തിത്ബാഇ വല്‍ഇബ്ദാഅ്, ഹാകിമിയത്തുല്‍ ഖുര്‍ആന്‍, അസിമത്തുല്‍ ഫിക്‌രിയ വമനാഹിജുത്തഗ്‌യീര്‍, അല്‍ജംഉ ബൈന ഖിറാഅത്തൈന്‍, ലാ ഇക്‌റാഹ ഫിദ്ദീന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്.

Related Articles