Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് സുലൈമാന്‍ നദ്‌വി

suli.jpg

1884-ല്‍ പാറ്റ്‌നയില്‍ ജനനം. വിജ്ഞാനികളുടേതായ സയ്യിദ് കുടുംബമായിരുന്നു സയ്യിദ് സുലൈമാന്റേത്. ബാല്യത്തില്‍തന്നെ പിതാവില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടി. മൗലാനാ ഇസ്മാഈല്‍ ശഹീദിന്റെ ‘തഖ്‌വിയതുല്‍ ഈമാന്‍’ ബാല്യത്തില്‍ തന്നെ കേട്ടു ഗ്രഹിച്ചത് പില്‍ക്കാലത്ത് മൊത്തം രചനാ പരിശ്രമങ്ങള്‍ക്ക് വന്‍ പിന്തുണയേകി. ഈജിപ്തില്‍നിന്നുള്ള ‘അല്‍മനാറി’ല്‍ ബാല്യത്തില്‍തന്നെ ലേഖനങ്ങളെഴുതി. 1907-ല്‍ ‘അന്നദ്‌വ’ പത്രാധിപരായി.

1925-ല്‍ തെക്കെ ഇന്ത്യന്‍ പര്യടന കാലത്ത് മദ്രാസില്‍ നബിചരിത്രത്തെകുറിച്ച് ചെയ്ത പ്രസംഗം ‘ഖുതുബാതെ മദ്രാസ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. ‘ Living prophet ‘ എന്ന പേരില്‍ ഇതിനൊരു ആംഗലേയ വിവര്‍ത്തനമുണ്ട്. ‘സീറതെ ആഇശ’, ‘അല്‍ ഫാറൂഖ്’, ‘സിയറുസ്സഹാബ’ എന്നിവ പ്രശസ്ത രചനകളാണ്. തന്റെ ഗുരുവും പ്രശസ്ത പണ്ഡിതനുമായ മൗലാനാ ശിബ്‌ലി നുഅ്മാനി ‘സീറതുന്നബി’ എന്ന പേരില്‍ എഴുതിത്തുടങ്ങിയ നബിചരിത്രം പൂര്‍ത്തീകരിച്ചത് സുലൈമാന്‍ നദ്‌വിയാണ്. ആറു വാള്യങ്ങളുള്ള ഈ വിഖ്യാത ഗ്രന്ഥത്തിന്റെ ആദ്യവാള്യം മാത്രമാണ് മൗലാനാ നുഅത്മാനിയുടേത്. 1950 മുതല്‍ പാകിസ്താനായിരുന്നു പ്രവര്‍ത്തനമേഖല. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു, അലി സഹോദരന്മാര്‍, അബുല്‍ അഅ്‌ലാ മൗദൂദി, ഡോ. സാകിര്‍ ഹുസൈന്‍ അടക്കം പ്രമുഖരുടെ സഹകരണങ്ങളില്‍ വിദ്യാഭ്യാസ സംബന്ധമായ പല പദ്ധതികളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചു.

1953 നവംബര്‍ 22-ന് പാകിസ്താനില്‍ അന്തരിച്ചു.

Related Articles