Current Date

Search
Close this search box.
Search
Close this search box.

ഡോ. ഇകെ. അഹ്മദ്കുട്ടി

ekahmed-kutty.jpg

1943-ല്‍ കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ ജനിച്ചു. പിതാവ്: സി.എച്ച്. കുഞ്ഞി മൂസ മാസ്റ്റര്‍. മാതാവ്: ഇ.കെ മൗലവിയുടെ മകള്‍ ബിയ്യാത്തു. കടവത്തൂര്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, നുസ്രത്തുല്‍ ഇസ്‌ലാം പള്ളി ദര്‍സ് എന്നിവിടങ്ങളില്‍ മതപഠനം. കടവത്തൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഫാറൂഖ് കോളേജില്‍ നിന്ന് അറബി സാബിത്യത്തില്‍ ബിരുദവും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1980-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

32 വര്‍ഷമായി കോളേജ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും സജീവ പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം അറബി വിഭാഗം തലവനായിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡിസില്‍ അംഗം, സ്‌കൂളിലെ അറബിക് സിലബസും ടെക്സ്റ്റ് ബുക്കുകളും പരിഷ്‌കരിക്കാന്‍ കേരള ഗവണ്‍മെന്‍ര് നിയമിച്ച വിദഗ്ദസമിതി, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍ സിലബസ് പരിഷ്‌കരണ കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടിച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, കെ. എന്‍. എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുസ്‌ലിം അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ്, ഹൈദരാബാദ് സീഫെല്‍ അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ദേശീയവും അന്തര്‍ദേശീയവുമായ ധാരാളം അറബിസാഹിത്യ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത് പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബിക് ഇംഗ്ലീഷ് ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഖുര്‍ആന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ, ഇസ്‌ലാമും കേരളത്തിലെ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളും, ലൈംഗികശാസ്ത്രം ഖുര്‍ആനില്‍, ഫുസൂലില്‍ ഫിശ്ശഅ്‌രില്‍ അറബി ഫില്‍ അഹ്ദിന്നബവി, ഹയാത്തുന്നബിയ്യി സ്വല്ലല്ലാഹു അലൈഹി വസല്ലം അലാ ദൗഇ ശിഅ്‌രി(പി.എച്ച്.ഡി തിസീസ്) മുആസിരിരീഹി എന്നിവ കൃതികളാണ്.

എം. കെ. ഹാജിയുടെ മകള്‍ സഫിയ്യയാണ് ഭാര്യ. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ചു മക്കളുണ്ട്. ഇപ്പോള്‍ തിരൂരങ്ങാടിയില്‍ താമസിക്കുന്നു.

Related Articles