Current Date

Search
Close this search box.
Search
Close this search box.

ടി.കെ. ഇബ്രാഹിം ടൊറണ്ടോ

tki.jpg

1937 ജൂലൈ 1 ന് കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് ജനനം. ഇപ്പോള്‍ കനേഡിയന്‍ പൗരന്‍. ടൊറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, കാനഡയില്‍ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ഇസ്‌ന)യുടെ കാര്യവാഹകാംഗം, ഇസ്‌ലാമിക് കോര്‍പ്പറേറ്റീവ് ഹൗസിങ് കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍, ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍, കുവൈത്ത് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിക്കുന്നു. തൗഹീദ് ആന്റ് ശിര്‍ക്ക്, ഹാന്റ് ബുക്ക് ഓഫ് ഹജ്ജ് തുടങ്ങിയവയാണ് പ്രധാന ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍. മലയാളം ആനുകാലികങ്ങളില്‍ ലോക ചലനങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതാറുണ്ട്.

മദീനത്തുല്‍ഉലൂം അറബിക് കോളേജ്, പുളിക്കല്‍(1952), ശാന്തപുരം ഇസ്‌ലാമിയാ കോളേജ്(195564), മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി(1968-72), എന്നിവിടങ്ങളില്‍ പഠനം നടത്തി. മുഹമ്മദ് അബ്ദുല്‍ ജലാല്‍, ശൈഖ് മുഹമ്മദ് അമീന്‍ ശിന്‍ഖീതി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്.

1964 മുതല്‍ 1968 വരെ പ്രബോധനം വാരിക സബ് എഡിറ്ററായി ജോലി ചെയ്തു. മദീനയിലെ ഉപരിപഠനത്തിന് ശേഷം 1973-75 കാലഘട്ടത്തില്‍ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി. 1974-75 കാലത്ത് ജമാഅത്തെ ഇസ്‌ലാമി കേരളാ ശൂറ(കൂടിയാലോചനാസമിതി)യംഗവും കേന്ദ്രപ്രതിനിധിസഭാംഗവുമായിരുന്നു. 1976 മുതല്‍ റാറുല്‍ ഇഫ്തായുടെ പ്രതിനിധിയായി വിദേശരജ്യങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ലോകത്തെ പ്രമുഖ ഇസ്‌ലാമിക വിചക്ഷണന്‍മാരുമയെല്ലാം വ്യക്തിബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. 1979 മുതല്‍ കാനഡയിലെ ടൊറണ്ടോയിലാണ് താമസം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ദയാനിധിയായ ദൈവദൂതന്‍.

Related Articles