Current Date

Search
Close this search box.
Search
Close this search box.

ആയിശ ബിന്‍ത് ശാത്വിഅ്

bintshati.jpg

1913 ല്‍ ഈജിപ്തിലെ ദിംയാത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ അല്‍ അസ്ഹറില്‍ ജോലി ചെയ്തിരുന്ന പിതാവ് ഖുര്‍ആന്‍ പഠിക്കാനും മറ്റും ഇസ്‌ലാമിക പാഠശാലയിലേക്കയച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൂടുതല്‍ പഠനത്തിനായി മന്‍സൂറയിലേക്ക് പോയി. പിന്നീട് കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ 1939 ല്‍ ബിരുദവും 1941 ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1942 ല്‍ ഈജിപ്ത്യന്‍ മിനിസ്ട്രി ഓഫ് എഡുക്കേഷന് വേണ്ടി അറബി സഹിത്യത്തിലെ ടീച്ചിങ് ഇന്‍സ്‌പെക്ടറായി ആയിശ ജോലി ആരംഭിച്ചു. 1950 ല്‍ ഡിസ്റ്റിങ്ഷനോടുകൂടി പി.എച്ച്.ഡി കരസ്ഥമാക്കിയ ആയിശ തന്റെ പഠനരംഗത്ത് പിന്നേയും മുമ്പോട്ട് പോയി. തുടര്‍ന്ന് കൈറോവിലെ ഐന്‍ശംസ് സര്‍വ്വകലാശാലയിലെ വനിതാകോളേജില്‍ അറബിക് സാഹിത്യ വകുപ്പില്‍ പ്രൊഫസറായി നിയമിച്ചു.

രചനാരംഗത്ത് സജീവമായ ആയിശ ജീവിത ചരിത്രവും ഫിക്ഷന്‍ രചനകളും സാഹിത്യവിമര്‍ശന രചനകളും നിര്‍വ്വഹിച്ചു. സൈനബുല്‍ ഗസ്സാലിയെ കൂടാതെ ഖുര്‍ആനിന് വ്യാഖ്യാനംനല്‍കിയ മറ്റൊരു ആധുനിക വനിതയാണ് ആയിശ ശാത്വിഅ്. അവരൊരിക്കലും ഫെമിനിസ്‌ററാവാന്‍ തയ്യാറായില്ലെങ്കിലും അവരുടെ രചനകള്‍ ഫെമിനിസ്റ്റ് ആശയങ്ങളില്‍ പ്രതിഫലിച്ചിരുന്നു. കൈറോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയായിരിക്കെ ശൈഖ് അമീനുല്‍ ഖൗലിയെ വിവാഹം ചെയ്തു.

ആയിശ ശാത്വിയുടെ ശ്രദ്ധേയവും ജനകീയവുമായ ഗ്രന്ഥങ്ങള്‍ രച്ചന നിര്‍വഹിച്ചത് 1959കളിലാണ്. 40 ല്‍ പരംഗ്രന്ഥങ്ങളും ആയിരക്കണക്കിന് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ വിശാലമായ സ്വകാര്യ ലൈബ്രറി ഗവേഷണാവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്നു. 1998 ഡിസംബര്‍ 1 ന് ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കൈറോവില്‍ വെച്ച് അന്തരിച്ചു.
 

Related Articles