ബി.ബി.സി പുറത്തുവിട്ട ‘ഇന്ത്യ- ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിച്ചും പിന്തുണ നല്‍കികൊണ്ടും അലീഗഢ് മുസ്ലീം സര്‍വകലാശാലയുടെ (എ.എം.യു) വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ താരിഖ് മന്‍സൂര്‍ അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോളത്തില്‍ ഒരു ലേഖനമെഴുതിയിരുന്നു.
ബി.ബി.സിയുടേത് ‘പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ്’ ആണെന്നും അതിനെ ‘വെളുത്ത മാധ്യമങ്ങളുടെ മാറാപ്പ്’ ആണെന്നുമാണ് മന്‍സൂര്‍ ലേഖനത്തില്‍ വിശേഷിപ്പിച്ചത്. ‘ഇന്ത്യന്‍ മുസ്ലിംകള്‍ ഭൂതകാലത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു- ഞങ്ങള്‍ ഇനി അവിടെ ജീവിക്കില്ല’ എന്നാണ് ലേഖനത്തിന് നല്‍കിയ തലക്കെട്ട്.
ദേശീയതയെന്ന കാഴ്ചപ്പാടില്‍ നിന്ന്, മന്‍സൂര്‍ ഭരണഘടനാപരമായ ധാര്‍മ്മികത വിളിച്ചോതുകയും ബി.ജെ.പിയുടെ കല്‍പ്പനകള്‍ ആവര്‍ത്തിക്കുകയും പ്രധാനമന്ത്രി മോദിയുടെ വികസന, ക്ഷേമ നയങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ സ്വന്തം വീട്ടില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നിലവിലെ ഭീതി സൗകര്യപൂര്‍വ്വം അദ്ദേഹം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.
മാത്രമല്ല, ഇന്ത്യന്‍ മുസ്ലിംകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ‘ഉത്തരം’ പ്രധാനമന്ത്രി മോദിയാണെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. ഈ ഡോക്യുമെന്ററിയിലെ എല്ലാ എപ്പിസോഡുകളും നന്നായി പഠിച്ച് നല്ല അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ സമയം കണ്ടെത്തിയ മന്‍സൂറിന് പൊതുജനങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത ഒരു ഡോക്യുമെന്ററി എങ്ങിനെ നേരത്തെ തന്നെ ലഭ്യമായി എന്നതും സംശയാസ്പദമാണ്.
അലീഗഢ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും മന്‍സൂറിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടെ സ്ഥാപനത്തിനും സമൂഹത്തിനും ഇത് നാണക്കേടുണ്ടാക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. കാമ്പസിലും രാജ്യത്തുമുണ്ടായേക്കാവുന്ന ഈ ലേഖനത്തിന്റെ അന്തരഫലങ്ങളെക്കുറിച്ച് എ.എം.യു അധ്യാപകര്‍ ആശങ്കാകുലരാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എക്സിക്യൂട്ടീവ് തലവന്‍ അതാത് ഭരണകൂടത്തെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരുന്നത് പുതിയ കാര്യമല്ല. പൊതു സര്‍വ്വകലാശാലകളുടെ കാര്യക്ഷമമായ ഭരണത്തിന്, ഭരണകൂട അനുകൂല ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക എന്നത് മുന്‍കാലങ്ങളില്‍ എല്ലാ സര്‍ക്കാരുകളുടെയും ഒരു പരോക്ഷമായ മാനദണ്ഡമായിരുന്നു. ഇപ്പോള്‍, പൊതു സര്‍വ്വകലാശാലകളുടെ തലപ്പത്തുള്ള ഇത്തരം നിയമിതരില്‍ ചിലര്‍, ബിജെപിയുടെ ബൗദ്ധിക മുന്നണികളായി പ്രവര്‍ത്തിക്കുന്ന മോദി സ്ഥാപനത്തിന്റെ മുഖമായി മാറിയിരിക്കുന്നു.
പക്ഷേ, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ സര്‍വ്വകലാശാലാ മേധാവികള്‍ സ്വന്തം സമുദായത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തെ അവഗണിക്കുകയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെ പോരാട്ടത്തെ ഇകഴ്ത്തുകയും ചെയ്യുകയാണ്.
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന മുസ്ലീം ‘അധികാരികളെ’ പ്രേരിപ്പിക്കുന്നത് എന്താണ് ?
ഇന്ത്യയിലെ ആഴത്തിലുള്ള സാമൂഹിക പിളര്‍പ്പുകള്‍ കാരണം, ഒരേ മതവിഭാഗത്തിലോ ജാതിയിലോ ഉള്ള ഒരാളെ വോട്ടുചെയ്യുന്നതിലൂടെ മാത്രമേ സംസ്ഥാന വിഭവങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാകൂ എന്നാണ് വോട്ടര്‍മാര്‍ സ്വയം കണ്ടെത്തുന്നത്. ഇന്ത്യ ഒരു വംശീയ ജനാധിപത്യ പാതയിലേക്ക് നീങ്ങുമ്പോള്‍, മുസ്ലീം പീഡനത്തെക്കുറിച്ചുള്ള ഭയവും വര്‍ദ്ധിക്കുന്നു.
തങ്ങളുടെ പ്രാതിനിധ്യത്തിന്റെ അഭാവമോ, ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമോ രാഷ്ട്രീയ ബദലിന്റെ അഭാവമോ ചില ഇന്ത്യന്‍ മുസ്ലിംകളെ ഒരുപക്ഷെ ബി.ജെ.പി.യുമായുള്ള ഒത്തുചേരലാണ് നിലനില്‍പ്പിന്റെ അവസാന ആശ്രയം എന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കാന്‍ ഇടവരുത്തി.
ഈ യുക്തിയെ പിന്തുടര്‍ന്ന്, സ്ഥാപനങ്ങളും അധികാരസ്ഥാനത്തിരിക്കുന്ന മുസ്ലീംകളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അടുപ്പത്തിന് കാരണമാകുന്നു.
എന്നിരുന്നാലും, വിദ്യാസമ്പന്നനും വിവരമുള്ളവനും സ്വാധീനമുള്ളതുമായ ഒരു വ്യക്തി സ്വന്തം സമുദായത്തെ കൈകാര്യം ചെയ്യുന്നതിനായി ദേശീയ മാധ്യമങ്ങളില്‍ തെറ്റായതും യുക്തിരഹിതവുമായ ഒരു ലേഖനം എഴുതിവിടുമ്പോള്‍ അവള്‍ അല്ലെങ്കില്‍ അവന്‍ ആഴത്തില്‍ നിരാശരാകുന്നുണ്ട്.
ഇത് നമ്മെ രണ്ടാമത്തെ സാധ്യതയിലേക്ക് കൊണ്ടുവരുന്നു. അത് പാദസേവയാണ്. ഇത് നമ്മുടെ ഫ്യൂഡല്‍ ഭൂതകാലത്തിന്റെ ശാപമാണ്. ചോദ്യം ചെയ്യാനാവാത്ത ഭരണവര്‍ഗത്തോട് ആഴത്തില്‍ വേരൂന്നിയ വിധേയത്വത്തെക്കുറിച്ചുള്ള ഒരു ആശയം പുരാതന കാലം മുതല്‍ തന്നെ ഇന്ത്യന്‍ മനസ്സില്‍ സന്നിവേശിപ്പിച്ചിരുന്നു. പോസ്റ്റ്-കൊളോണിയല്‍ ഇന്ത്യയില്‍, പുതുതായി ഉയര്‍ന്നുവന്ന രാഷ്ട്രീയ വരേണ്യവര്‍ഗം സമാനമായ ഭക്തി വീണ്ടും ആജ്ഞാപിക്കുകയായിരുന്നു.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ കാല്‍ വണങ്ങുന്നതും കാറിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുന്നതും ഇന്ത്യയിലെ നിത്യകാഴ്ചയാണ്. മോദിയുടെ ഉദയത്തോടെ, നേതാവിന്റെ വ്യക്തിത്വവല്‍കരണവും സ്ഥാപനപരമായ വിഗ്രഹവല്‍ക്കരണത്തിലേക്കും രാഷ്ട്രീയ പാദസേവ ബിരുദം നേടിയിരിക്കുന്നു.
എന്നാല്‍ അലീഗഢ് വി.സി മറുവശവും അറിഞ്ഞിരിക്കണം. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവിതത്തില്‍ നിന്നുള്ള ഒരു പാഠമുണ്ട്, ഒരു മുസ്ലീം എത്ര അഗാധമായ ദേശസ്‌നേഹിയാണെങ്കിലും അല്ലെങ്കില്‍ അവളോ അവനോ അവളുടെയോ അവന്റെയോ ജീവിതം പൂര്‍ണമായും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സംഘപരിവാറിന്റെ ദേശീയ കാഴ്ചപ്പാടില്‍ മുസ്ലിംകള്‍ എപ്പോഴും പുറത്തായിരിക്കും എന്നതാണത്.
മുസ്ലിംകളിലേക്ക് കടന്നുചെല്ലാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം
ഇന്നുവരെ ബിജെപിക്ക് സമാഹരിക്കാന്‍ കഴിയാത്ത ഒരേയൊരു വോട്ട് ബാങ്ക് മുസ്ലീം വോട്ട് ബാങ്ക് മാത്രമാണ്. ഇപ്പോള്‍ അവര്‍ പാസ്മണ്ട മുസ്ലീങ്ങളെ (അടിച്ചമര്‍ത്തപ്പെട്ടവരെന്ന് സ്വയം നിര്‍വചിക്കുന്ന) സമീപിക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാസ്മണ്ട മുഖങ്ങളെ ബി.ജെ.പി സുപ്രധാന സ്ഥാനങ്ങളില്‍ കയറ്റിവെച്ചിട്ടുണ്ട്.
യു.പി ന്യൂനപക്ഷ കമ്മീഷന്‍ തലവനായി അഷ്‌റഫ് സൈഫിയുടെ നിയമനം, യു.പി ഉറുദു അക്കാദമിയിലെ ഉന്നത തസ്തികയില്‍ കൈഫ്-ഉല്‍-വാരയുടെ നിയമനം, യു.പി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് മേധാവിയായി ഇഫ്തിഖര്‍ അഹമ്മദ് ജാവേദിനെ നിയമിച്ചത് ഇവയെല്ലാം പാസ്മാണ്ട മുസ്ലീങ്ങള്‍ക്ക് ഇടം നല്‍കാനുള്ള ഭരണകൂട ശ്രമങ്ങളുടെ പ്രധാന ഉദാഹരണങ്ങളാണ്.
ജൂലൈയില്‍ നടന്ന മധ്യപ്രദേശ് ലോക്കല്‍ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ നാല് സ്ഥാനാര്‍ത്ഥികളും മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി നിര്‍ത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മുസ്ലീങ്ങളുമായി അടുക്കാന്‍ സംഘപരിവാറിനെ ഉപദേശിക്കുന്നതായി നാം കാണുന്നുണ്ട്.
പ്രധാനമന്ത്രിയെ പിന്തുണച്ച് ഒരു പ്രശസ്ത മുസ്ലീം സര്‍വ്വകലാശാലയിലെ വി.സി എഴുതിയ ലേഖനം ബി.ജെ.പിയുടെ ഈ തന്ത്രത്തെ സഹായിക്കുന്നതാണ്. സംഭവിക്കുന്നത് പോലെ തന്നെ അലീഗഢ് വി.സിയും ഒരു പാസ്മണ്ട മുസ്ലീം സമുദായാംഗമാണ്. ഒരു കല്ല് കൊണ്ട് രണ്ടിലധികം പക്ഷികളെ കൊന്നൊടുക്കിയിരിക്കുകയാണ് ഇതിലൂടെ ബി.ജെ.പി.
🪀 കൂടുതല്‍ വായനക്ക്: https://chat.whatsapp.com/CtdeYjAfwas90JeGabX9H0