Current Date

Search
Close this search box.
Search
Close this search box.

അറബ് പാര്‍ട്ടികള്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറാവുമോ ?

ഇസ്രയേൽ ഫലസ്തീൻ എന്ന രണ്ടു സ്റ്റേറ്റ് നിലവിൽ വന്നാൽ മാത്രമേ വർത്തമാന ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് വിശ്വസിക്കുന്ന വിഭാഗമാണ് United Arab List. ഇസ്രയേൽ അറബികിൽക്കിടയിൽ സ്വാധീനമുള്ള പാർട്ടി കൂടിയാണ്. കഴിഞ്ഞ ദിവസം ഇസ്രയേൽ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ ഇവർ നേടിയിരുന്നു. ആർക്കും ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്ന കാരണത്താൽ തന്നെ പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെടെണ്ടതുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലോളം തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്. കിട്ടുന്ന വിവരം അനുസരിച്ച് United Arab List പാർട്ടിയുമായി നെത്യേൻയാഹു ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ്. അതെ സമയം ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഇവരെ ഭീകരതയുടെ പേരിൽ പൂർണമായി അകറ്റി നിർത്തുന്ന സമീപനമാണ് ഭരണപക്ഷ പാർട്ടി സ്വീകരിച്ചിരുന്നത്.

ലിക്വിഡ് പാർട്ടി വിരുദ്ധ മുന്നണിക്ക്‌ ഭരിക്കാനുള്ള സംഖ്യ തികക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ വീണ്ടും ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഒരിക്കൽ കൂടി വന്നിരിക്കുന്നു. നെത്യേൻയാഹുവിനെയും എതിരാളികളെയും പിന്തുണക്കുന്ന കാര്യത്തിൽ അവസാന തീരുമാനം United Arab List പുറത്തു വിട്ടിട്ടില്ല. എങ്കിലും ഒരു പ്രായോഗിക രാഷ്ട്രീയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് അവരെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കടുത്ത വംശീയ വാദമാണ് ലിക്വിഡ് പാർട്ടി മുന്നോട്ടു വെക്കുന്നത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജൂത കുടിയേറ്റം ശക്തിപ്പെടുത്തുക എന്നതാണ് നെതന്യഹു പ്ലാൻ. അടുത്തിടെ ചില അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ സഹവർത്തിത്വം ആരംഭിച്ചിരുന്നു. അതിനു പറഞ്ഞ കാരണങ്ങളിൽ ഒന്ന് ഇസ്രയേൽ കുടിയേറ്റം നിർത്തി വെക്കും എന്നായിരുന്നു. കരാർ നടപ്പാക്കിയതിനു ശേഷവും കുടിയേറ്റത്തിനു കാര്യമായ ഒരു മാറ്റവും നമുക്ക് കാണാൻ കഴിഞ്ഞില്ല. ഇസ്രയേൽ പോർ വിമാനങ്ങൾ ഇപ്പോഴും ബോംബിടൽ തുടർന് കൊണ്ടിരിക്കുന്നു. തീവ്ര വലതുപക്ഷ ജൂത പാർട്ടികളും അറബ് പാർട്ടികളും എങ്ങിനെ ഒന്നിച്ചിരിക്കും എന്ന അത്ഭുതത്തിലാണ് ലോകം എന്നും പറയാം.

ഇസ്രയേൽ ജനതയുടെ ഇരുപതു ശതമാനമാണ് അറബ് ജനസംഖ്യ. പക്ഷെ അവർ ശക്തമായ അടിച്ചമർത്തൽ നേരിടുന്നു. ജോലി, ഭവനം എന്നിവയിൽ അവർക്ക് എന്നും അവഗണനയാണ്. വംശീയതയാണ് ജൂത രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. അതെ സമയം ഇസ്രയേൽ ഫലസ്തീൻ എന്ന രണ്ടു സ്റ്റേറ്റ് പോളിസി മുന്നോട്ടു വെക്കുന്ന ജൂത പാർട്ടികളും അവിടെയുണ്ട്. ഇസ്രയേൽ അറബികളെ വളരെ മോശം പരാമർശം കൊണ്ടാണ് നെത്യേന്യാഹൂ നേരിട്ടത്. ഇസ്രായേലിൽ ജൂത സമൂഹത്തിനും അറബ് സമൂഹത്തിനും ഇരട്ട നീതി എന്നാണ് ലിക്വിഡ് പാർട്ടി നിലപാട്.

അധികാരം പാർട്ടിയുടെ മാത്രമല്ല നെത്യേന്യാഹുവിനു തന്നെയൊരു നിർബന്ധ ഘടകമാണ്. അഴിമതിയുടെ പേരിൽ കോടതി നടപടികൾ നേരിടുന്ന വ്യക്തി കൂടിയാണ് നെത്യാന്യാഹു, അത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും അധികാരം നിലനിർത്താൻ അദ്ദേഹം നിർബന്ധിതനാകും. കഴിഞ്ഞ പാർലിമെന്റിൽ ലിക്വിഡ് പാർട്ടിക്ക് 36 സീറ്റുകൾ ലഭിച്ചിരുന്നു. ഇപ്രാവശ്യം അത് മുപ്പതായി ചുരുങ്ങി. പ്രതിപക്ഷ പാർട്ടിയായ Yesh Atid പാർട്ടിക്ക് ഇത്തവണ 17 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണയെക്കാൾ രണ്ടു സീറ്റ്‌ കുറവ്.

കൊറോണ കാലത്ത് നെത്യേന്യാഹു സർക്കാർ സ്വീകരിച്ച നിലപാടുകൾ പരക്കെ വിമർശിക്കപ്പെട്ടിരുന്നു. അതിലൂടെ രാജ്യത്തെ സാമ്പത്തിക അവസ്ഥ മോശമായി എന്ന രീതിയിലും അദ്ദേഹം വിമർശിക്കപ്പെട്ടു. പുതിയ തിരഞ്ഞെടുപ്പിൽ സീറ്റ്‌ കുറയാൻ അതും ഒരു കാരണമായിട്ടുണ്ട്. വികാരത്തേക്കാൾ വിവേകം കൊണ്ട് കാര്യങ്ങളെ നേരിടും എന്നതായിരുന്നു പ്രതിപക്ഷം മുന്നോട്ട് വെച്ച മുദ്രാവാക്യം. ഇസ്രയേൽ രാഷ്ട്രീയത്തിന്റെ നിലനിൽപ്പ്‌ തന്നെ ഫലസ്തീൻ അറബ് വിരോധത്തിലാണ്. ഗസ്സയിലും വെസ്റ്റ്‌ബാങ്കിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നു കയറ്റം അത് കൊണ്ട് തന്നെ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചയല്ല.

നൂറ്റി ഇരുപതു അംഗ സെനറ്റിൽ ഭരിക്കാൻഅറുപത്തിയൊന്ന് പേരുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അങ്ങിനെ ഒരു മാന്ത്രിക സംഖ്യ ആർക്കും കിട്ടിയിട്ടില്ല. അതിനിടെ അറബ് രാജ്യങ്ങളുമായി ഉണ്ടാക്കിയ സമാധാന കരാർ നിലവിലുള്ള ഭരണകൂടത്തിനു പിന്തുണ വർധിപ്പിക്കും എന്നാണു മനസ്സിലാക്കപ്പെട്ടിരുന്നത്. അറബ് രാജ്യങ്ങളുമായുള്ള കരാറിൽ ഗുണം ലഭിക്കുന്നത് ഇസ്രായേലിന് തന്നെയായിരുന്നു. അതിനെക്കാൾ കൂടുതൽ കൊറോണ ഇസ്രയേൽ രാഷ്ട്രീയത്തിൽ ചർച്ചയായി എന്ന് വേണം മനസ്സിലാക്കാൻ. ഇസ്രയേൽ ചരിത്രത്തിൽ ഇതുവരെ ഒരു അറബ് പാശ്ചാത്തലമുള്ള പാർട്ടിയും അധികാരത്തിൽ വന്നിട്ടില്ല. ഇക്കൊല്ലം UAL അതിനു അവസാനം കുറിക്കും എന്നാണ് പറയപ്പെടുന്നത്‌. UAL എവിടെ നിൽക്കുന്നു എന്നത് നോക്കിയാണ് അടുത്ത സർക്കാർ വരിക. അല്ലെങ്കിൽ വീണ്ടും ഒരു പുതിയ തിരഞ്ഞെടുപ്പിനെ രാജ്യം നേരിടേണ്ടി വരും.

അറബ് ലോകവുമായി ഉണ്ടാക്കിയ സമാധാന കാരാരുകൾ ഇസ്രയേൽ അഭ്യന്തര രാഷ്ട്രീയത്തിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഫലസ്തീൻ ജനതയുടെ അവസ്ഥ പഴയത് പോലെ തന്നെ മുന്നോട്ട് പോകുന്നു. ഇസ്രയേലിന് മാന്യമായി അറബ് മുസ്ലിം രാജ്യങ്ങളിൽ കടന്നു കയറാനുള്ള അനുമതി മാത്രമായി കരാർ ഒതുങ്ങി. ബൈഡൻ ഭരണ കൂടം ഫലസ്തീൻ സൌഹൃദമായ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നു എന്നത് ശരിയാണ്. പക്ഷെ അതിന്റെ പ്രാവർത്തിക രൂപത്തിന് കൂടി ലോകം കാത്തിരിക്കുന്നു.

Related Articles