Thursday, June 1, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Palestine

ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ പുരാവസ്തുശാസ്ത്രം

മിമി കിര്‍ക്ക് by മിമി കിര്‍ക്ക്
20/02/2020
in Palestine
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റാമല്ലയുടെ ഏകദേശം ഇരുപത് കി.മീ വടക്ക് ഇസ്രായേല്‍ കുടിയേറ്റ (Settlement Shiloh) ഷീലോക്ക് പടിഞ്ഞാറ് തെല്‍ഷീലോ (Tel Shiloh) എന്ന പുരാവസ്തു കേന്ദ്രം സ്ഥിതിചെയ്യുന്നു. ഇത് പ്രിതിവര്‍ഷം വരുന്ന പതിനായിരക്കണക്കിന് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളെ (Evangelical Christian) ആകര്‍ഷിക്കുന്ന ഇടമാണ്. അവിടെ തെക്‌സസില്‍ നിന്നുള്ള ഇവാഞ്ചിലിക്കല്‍ പാസ്റ്റര്‍ സ്‌കോട്ട് സ്ട്രിപിളിങിന്റെ നേതൃത്വത്തില്‍ ബൈബില്‍ കൂടാരത്തിന്റെ (Biblical Tabernacle)-പത്ത് കല്‍പനയിലെ രണ്ട് ശിലാഫലകങ്ങള്‍ തൂങ്ങികിടക്കുന്ന പെട്ടി ഉള്‍കൊള്ളുന്നതും വഹിച്ചുകൊണ്ടുപോകാവുന്നതുമായ കൂടാരത്തിന്റെ- അവശിഷ്ടങ്ങള്‍ക്കായി കുഴിക്കുന്നു. ഈയിടെ, ‘ദ ടൈംസ് ഓഫ് ഇസ്രായേല്‍’ നടത്തിയ അഭിമുഖത്തില്‍ സ്ട്രിപിളിങ് തന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. തെല്‍ഷീലോ താമസസ്ഥലമായിരുന്നെന്ന അദ്ദേഹത്തിന്റെ വാദത്തെ ബലപ്പെടുത്തുന്നതാണ് അല്‍ത്താരയില്‍ അലങ്കരിച്ചിരുന്ന മൂന്ന് കൊമ്പുകള്‍. ഈ സ്ഥലവും അതിന്റെ പരിസര പ്രദേശങ്ങളുമെല്ലാം മുമ്പേതന്നെ ഈ വീക്ഷണം മുന്നോട്ടുവെക്കുന്നു. സമീപത്തെ താമസസ്ഥലത്ത് ബൈബില്‍ കൂടാരത്തിന്റെ സമാനരൂപ നിര്‍മിതിയില്‍ ഒരു സിനഗോഗുണ്ട്. കൂടാതെ, ജൂത-ക്രിസ്ത്യന്‍-മുസ്‌ലിംകളടങ്ങുന്ന വ്യത്യസ്ത വിഭാഗം 3700 വര്‍ഷത്തിലധികം ജീവിച്ചതിനുള്ള തെളിവാണ് സ്ഥലത്തെ കലാശില്‍പമാതൃകകള്‍. ഇതിന്റെ ആകര്‍ഷണീയത ബൈബില്‍ കൂടാരത്തിന് പുറത്തുള്ള കഥകളെയൊന്നും അംഗീകരിക്കുന്നില്ല.

ഇസ്രായേലിന്റെ ആദ്യ തലസ്ഥാനമെന്നാണ് തെല്‍ഷീലോവിനെ സ്ട്രിപിളിങ് വിളിക്കുന്നത്. ബി.സി പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഏകദേശം 400 വര്‍ഷം ഇസ്രായേലിന്റെ ആദ്യ തലസ്ഥാനമായിരുന്നു (Capital of the Israelites) ഷീലോ എന്നതിനെ അടിസ്ഥാപ്പെടുത്തിയാണ് അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തല്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെല്‍ഷീലോ സന്ദര്‍ശിച്ചപ്പോഴും ഇപ്രകാരം വെളിപ്പെടുത്തിയിരുന്നു. മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ മൈക്ക് ഹുക്കാബിയോടൊപ്പമായിരുന്നു അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നത്. ആ സമയം ഹുക്കാബി ഇപ്രകാരം ട്വീറ്റ് ചെയ്തിരുന്നു: ഈ സ്ഥലം ഇസ്രായേലിന്റെ പുരാതനമായ ബൈബില്‍ കുടീരം നിലനിന്നിരുന്ന പ്രദേശമാണെന്നതിനുള്ള തെളിവാണ് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഷീലോ.

You might also like

3 മാസത്തെ നിരാഹാരത്തിനൊടുവില്‍ മരണം; ആരായിരുന്നു ഖാദര്‍ അദ്‌നാന്‍ ?

ഗസ്സയിലെ ജനങ്ങള്‍ക്ക് റമദാന്‍ വിലാപത്തിന്റെ മാസമാണ്

Also read: ട്രംപിന്റെ മതിലും മോദിയുടെ മതിലും

ബൈബിള്‍ പണ്ഡിതര്‍ ഈ വാദത്തോട് വിയോജിക്കാന്‍ ആവശ്യപ്പെടുന്നു. ശരിയായതും അവലംബനീയവുമാായ ബൈബിള്‍ പഠനങ്ങള്‍ ദാവീദ് രാജാവിന് മുമ്പുള്ള ഒന്നിന്റെയും ചരിത്രപരത വിവരിക്കുന്നില്ല- സതേണ്‍ മെത്തഡിസ്റ്റ് സര്‍വകലാശാലയിലെ പഴയനിയമം പഠിപ്പിക്കുന്ന പ്രൊഫസര്‍ സൂസന്‍ ഷോള്‍സ് പറയുന്നു; ബൈബിള്‍ കഥകളെ ചരിത്രരേഖയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ സ്ട്രിപിളിങ് ക്രിസ്ത്യന്‍ മതമൗലികവാദിയായി മാറുകയാണ്. ഇതാണ് അദ്ദേഹത്തിന്റെ തെല്‍ഷീലോ പുരാവസ്തു ഗവേഷണത്തിന് പിന്നിലെ ലക്ഷ്യം. അതോടൊപ്പം, പുരാതന ഇസ്രായേലിന്റെ തലസ്ഥാനമാണ് ഷീലോ എന്ന വാദം ശുദ്ധ അസംബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. ഇതുപോലയുള്ള പ്രസ്താവനകള്‍ രാഷ്ട്രീയപരിസരത്തെ മുന്നില്‍വെച്ചുകൊണ്ടുളളവയാണ്. യഥാര്‍ഥ്യത്തില്‍, ബൈബല്‍ പ്രവചനത്തിന്റെ ഫലമാണ് ഇസ്രായേല്‍ രാഷ്ട്രമെന്നാണ് ക്രിസ്ത്യന്‍ സയണിസ്റ്റുകളെന്ന നിലക്ക് സ്ട്രിപിളിങും ഹുക്കാബിയും വിശ്വസിക്കുന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം ജൂതന്മാര്‍ക്ക് വാഗ്ദാനം നല്‍കിയ സ്ഥലം, യേശു ജറുസലമിലേക്ക് ഉയര്‍ത്തെഴുന്നേല്‍പിനായി വന്നെത്തുന്നതുവരെ ഭരണം നടത്തേണ്ടവരാണ് ജൂതന്മാരെന്ന ചിന്തിയില്‍നിന്നാണ് ഈയൊരു വിശ്വാസം രുപംകൊള്ളുന്നത്. യേശു തിരിച്ചുവരുന്നതോടെ ക്രിസ്തുമത വിശ്വാസികള്‍ രക്ഷപ്പെടുന്നു. ക്രിസ്തമുതത്തിലേക്ക് വന്നിട്ടില്ലാത്ത മറ്റുമതസ്ഥര്‍ നരഗത്തിലേക്ക് അയക്കപ്പെടുന്നതുമാണ്.

ഏകദേശം 80 ശതമാനം അമേരിക്കന്‍ ഇവാഞ്ചിലിസ്റ്റുകള്‍ ക്രിസ്ത്യന്‍ സയണിസ്റ്റ് വിശ്വാസത്തെ സ്വീകരിക്കുകുയം അംഗീകരിക്കുന്നവരുമാണ്. ഇത്തരം വിശ്വാസത്തിന്റെ ഫലമായി ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നു. സത്യത്തില്‍ അതുമാത്രമല്ല, ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏതുനയത്തെയും അവര്‍ പിന്തുണക്കുന്നു. ഇത്, മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ ജോര്‍ദാന്‍ നദിവരെയും അതിനപ്പുറവും, കിഴക്കന്‍ ജോര്‍ദാന്‍ തീരത്തുമെല്ലാം ഇസ്രായേല്‍ ജൂത ആധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നു. ഇതാണ് നെതന്യാഹുവിനെ ഫലസ്തീന്‍ പ്രദേശങ്ങള്‍ തങ്ങളിലേക്ക് കൂട്ടിചേര്‍ക്കുമെന്ന് പ്രിതിജ്ഞയെടുക്കുന്നതിലേക്കും, ഡൊണള്‍ഡ് ട്രംപിന്റെ കൂട്ടിചേര്‍ക്കല്‍ അനുകൂല പദ്ധതിയായ പീസ് പദ്ധതിയിലേക്കും (Peace to Prosperity) നയിക്കുന്നത്. ഫലസ്തീനികളുടെ അവകാശത്തെ ഇസ്രയേല്‍ ലംഘിക്കുമ്പോള്‍ സാധാരണയായി ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ അത് അവഗണിക്കുകയാണ് ചെയ്യാറുളളത്; ഫലസ്തീന്‍ ക്രിസ്ത്യാനികളാണെങ്കിലും അത് കണ്ടില്ലെന്ന് നടിക്കുന്നു. അല്ലെങ്കില്‍, ലക്ഷ്യപൂര്‍ത്തീകരണത്തിന് അനിവാര്യമായ ഒന്നായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്.

ഈ വിശ്വാസമനുസരിച്ച് അവര്‍ കരുതിയിരുന്ന സമയം (End-of-times) കഴിഞ്ഞിട്ടും, ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന പണം ഇസ്രായേല്‍ ജൂത നേതൃത്വങ്ങള്‍ സ്വീകരിക്കുകയും, അമേരിക്കന്‍ വിദേശനയത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, അനുയായികളായ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്റ്റൈറ്റ് സെക്രട്ടറി മൈക്ക് പോംപിയോവും ട്രംപ് ഭരണത്തില്‍ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നു. ട്രംപ് ഭരണത്തിന്റെ അടിത്തറ രൂപവത്കരണത്തില്‍ വലിയൊരു ഭാഗം നില്‍ക്കുന്നത് ഇവാഞ്ചിലിസ്റ്റുകളാണ് (81 ശതമാനം വെളുത്ത വര്‍ഗക്കാരായ ഇവാഞ്ചലസ്റ്റുകളാണ് 2016ല്‍ ട്രംപിന് വോട്ട് ചെയ്തത്). 2018ല്‍ അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതിന് ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചതിന് പിന്നിലും ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ സ്വാധീനമാണ്. ഇത്, ഇസ്രായേലിന്റെ നഗരത്തിന് മേലുള്ള അവകാശവാദത്തെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതിനിടയില്‍, ഇസ്രായേല്‍ അധിനിവേശ മേഖല വിപുലപ്പെടുത്തുകയും, വീടുകള്‍ തകര്‍ക്കുകയും, ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന് വ്യത്യസ്തമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, ഫലസ്തീനികളെ പുറത്താക്കുകയും ചെയ്യുന്നു. അതുപോലെ, പുരാവസ്തുക്കളും അധീനപ്പെടത്തുന്നു.

ദശാബ്ദങ്ങളായി, ഇസ്രായേല്‍ ഭരണകൂടം പുരാതന ഇസ്രായേല്‍ രാഷ്ട്രത്തെ യാഥാര്‍ഥ്യമാൃക്കുന്നതനായി പുരാവസ്തുക്കളെ ഉപയോഗപ്പെടുത്തുകയാണ്. പുരാതന ഇസ്രായേല്‍ അല്ലെങ്കില്‍ ജൂത രാഷ്ട്രത്തെ നിര്‍മിച്ചെടുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് പണ്ഡിതയായ നാദിയ അബുല്‍ഹജ്ജ് പറയുന്നു. രാജ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജൂത ചരിത്ര ആഖ്യാനത്തെ സംരക്ഷിച്ചുനിര്‍ത്തുമ്പോള്‍ തന്നെ, അതേ ദേശത്ത് ജീവിക്കുന്ന ഫലസ്തീന്‍ ജനതയെ അവഗണിക്കുകയും അരികുവത്കരിക്കുകയും ചെയ്യുന്നു. ഫലസ്തീനികള്‍ ഉന്നയിക്കുന്ന അവകാശത്തെയും, രാജ്യത്തെ അവരുടെ സാന്നിധ്യത്തെയും ഇല്ലായ്മ ചെയ്യുന്നതിനാണ് ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, അന്തരാഷ്ട്ര നിയമത്തിനെതിരായി അധിനിവേശ പ്രദേശത്ത് പുരാവസ്തു ഖനനം വന്‍തോതില്‍ നടത്തുന്നു. ഏകദേശം രണ്ട് നൂറ്റാണ്ട് മുമ്പുള്ള വിശുദ്ധ ബൈബിളിന്റെ പ്രമാണികത വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തോടെ തെളിയിക്കാനാണ് ബൈബില്‍ പുരാവസ്തുക്കള്‍ മുഖേന അവര്‍ ലക്ഷ്യംവെക്കുന്നത്. ഈയടുത്ത കാലത്ത് യു.എസില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ ശക്തിയായ ക്രിസ്ത്യന്‍ സയണിസവും, ഈ പ്രസ്ഥാത്തിന്റെ ഇസ്രായേല്‍ ഭരണകൂടത്തോടുള്ള ആഭിമുഖ്യവുമാണ് ഇത്തരത്തില്‍ സ്വാധീനമുള്ളതും വ്യാപകവുമായ രീതിയിലേക്ക് ഇതിനെ പരിവര്‍ത്തിപ്പിക്കുന്നത്.

Also read: പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം

ഉദാഹരണമായി, ട്രംപ് ഭരണകൂടത്തിനുവേണ്ടി ജറുസലം മുന്‍ മേയര്‍ നിര്‍ ബറകാത്ത് ഒരു സാമ്പത്തിക പദ്ധതി നിര്‍ദേശിച്ചിരുന്നു. അത്, ബൈബിളുമായ ബന്ധപ്പെട്ട രണ്ട് ഡസനോളം സ്ഥലങ്ങളുടെ വികസനത്തെ സംബന്ധിച്ചായിരുന്നു. പ്രധാനമായും ജോര്‍ദാന്‍ (ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്‌സും ഒരുപോലെ ഇസായേലിലേക്ക് കൂട്ടിചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഭാഗം) താഴ്‌വരയിലാണത്. സമാനമായി, വെസ്റ്റ് ബാങ്കില്‍ ഏഴ് പ്രകൃതിശേഖരങ്ങള്‍ നിര്‍മിക്കണമെന്നും, നിലവിലുള്ള പന്ത്രണ്ട് പ്രകൃതി ശേഖരങ്ങള്‍ വിപുലപ്പെടുത്തണമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്ത്തലി ബെന്നറ്റും പ്രഖ്യാപിച്ചു. ഇവിടെയാണ് 1940-1950കളില്‍ ചാവുകടല്‍ രേഖകള്‍ (Dead Sea Scrolsl) കണ്ടെടുത്ത സ്ഥലമായ ഖുമ്‌റാന്‍ ഉള്‍കൊള്ളുന്നത്.

നിര്‍ ബറകാത്താണ് തെല്‍ഷീലോ എന്ന് വിളിക്കുന്നത്. അത്, ഇസ്രായേല്‍ പ്രകൃതി ഉദ്യാന വൃന്ദം (Israel Nature and Parks Authority) ഏറ്റെടുത്തിട്ടില്ലാത്ത, വെസ്റ്റ് ബാങ്കിലുടനീളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന നിലക്ക് സമീപത്തുള്ള ജനസമിതിയും, സ്വകാര്യ സന്നദ്ധ പ്രവര്‍ത്തകരും ഏറ്റെടുത്തതുമായ സ്ഥലാണ്. അങ്ങനെയാണ് ഇസ്രായേല്‍ ഈ സ്ഥലം ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ പിന്തുണയോടെ- താല്‍പര്യത്തോടെ ഏറ്റെടുക്കുകയും, അതിന്റെ നേട്ടം കൈവശപ്പെടുത്തുകയും ചെയ്തത്. അവരില്‍ ചിലര്‍ സ്ട്രിപിളിങിന്റെ പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമാകുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കുകയും, ആയരക്കണക്കിന് ഡോളറുകള്‍ നല്‍കുകയും ചെയ്തത് ഇസ്രായേലിന്റെ ശ്രേഷ്ഠതയായി വിശേഷിപ്പിക്കപ്പെടുന്നു. ബൈബിള്‍ സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതി രൂപകല്‍പന ചെയ്തത് താനാണെന്ന് ബറകാത്ത് വാദിക്കുന്നു. അത് ഫലസ്തീനികള്‍ക്ക് ജോലിയും, ഫലസ്തീന്‍ അതോററ്റി (PA) നല്‍കുന്ന ശമ്പളത്തേക്കാള്‍ അധികവുമാണ്. ഫലസ്തീനികള്‍ക്ക് സാമ്പത്തിക സഹായം (Economic Peace) നല്‍കുകയാണെങ്കില്‍ അവര്‍ സ്വാതന്ത്ര്യത്തിനും, സ്വയം നിര്‍ണയാവകാശത്തിനും, മെച്ചപ്പെട്ട ജീവിത നിലവാരത്തിനുള്ള അവകാശത്തിനുമായി നടത്തുന്ന പോരാട്ട സമരത്തില്‍ നിന്ന് സന്തോഷപൂര്‍വം വിട്ടുനില്‍ക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് സമാനമാണ് ഈ അഭിപ്രായമെന്നാണ് ഒരുപാട് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.

ഇലക്ട്രോണിക് ഇന്‍തിഫാദയുടെ (Electronic Intifada) സഹസ്ഥാപകനും അല്‍ശബക- ദ ഫലസ്തീന്‍ പോളസി നെറ്റ് വര്‍ക്ക് (Al-Shabaka, The Palestinian Policy Network) നയ വിശകലനവിദഗ്ധനുമായ അലി അബൂനിമ അല്‍ജസീറയോട് വ്യക്തമാക്കിയത്; ‘പകരം ഒന്നും നല്‍കാതെയും, കപ്പലണ്ടി നല്‍കിയും ഫലസ്തീന്‍ വാങ്ങാനുള്ള ശ്രമമാണ് അമേരിക്കയുടെ സാമ്പത്തിക പദ്ധതി. സാമ്പത്തിക പദ്ധതിയെന്നത് സത്യത്തില്‍ ഫലസ്തീന്‍ ഭൂമി അധീശപ്പെടുത്തുന്നതിനെ സഹായിക്കുന്നതും, ഫലസ്തീനികളുടെ അവകാശത്തെ നിയമവരുദ്ധമാക്കി മാറ്റുന്നതുമാണ്. നിയമവിരുദ്ധമായാലും, നിഷ്ഠൂരമായാലും രണ്ട് പ്രത്യയശാസ്ത്രങ്ങള്‍- സയണിസവും ക്രിസ്ത്യന്‍ സയണിസവും- ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിലും, നാടുകടത്തുന്നതിലും പരസ്പരം പിന്തുണക്കുകയും, ഒരുമിച്ച് ലാഭം കൊയ്യുകയും ചെയ്യുന്നതാണ്. ഇത് ‘പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാളുവരെ’ (Until the rapture) നിലനില്‍ക്കുന്നതുമാണ്!

വിവ: അര്‍ശദ് കാരക്കാട്

Facebook Comments
മിമി കിര്‍ക്ക്

മിമി കിര്‍ക്ക്

Mimi Kirk is Managing Director of The Palestinian Policy Network, Al-Shabaka.

Related Posts

News & Views

3 മാസത്തെ നിരാഹാരത്തിനൊടുവില്‍ മരണം; ആരായിരുന്നു ഖാദര്‍ അദ്‌നാന്‍ ?

by webdesk
03/05/2023
Opinion

ഗസ്സയിലെ ജനങ്ങള്‍ക്ക് റമദാന്‍ വിലാപത്തിന്റെ മാസമാണ്

by ഇസ്സാം എ. അദ് വാന്‍
31/03/2023

Don't miss it

Columns

തിരിഞ്ഞു നടക്കുന്ന നവോത്ഥാനം

05/03/2019
ramadan.jpg
Book Review

‘ഉറുദി’യായ് പെയ്യുന്ന റമദാന്‍ നിനവുകള്‍

16/07/2015
Your Voice

സർവമതസത്യവാദം എന്ന മരീചിക

14/02/2021
trump-torture.jpg
Views

ഏകാധിപതികള്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ട്രംപ്

30/01/2017
were is najeeb
Your Voice

ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി

15/10/2020
democrarcy.jpg
Politics

ഇസ്‌ലാമും ജനാധിപത്യവും

02/04/2016
Ebola by Riva Levinson
Columns

വൈറസും നാസികളും

11/03/2020
Views

ബാങ്ക് സമയ ഏകീകരണം ; ആര്‍ മുന്‍കയ്യെടുക്കും?

13/07/2013

Recent Post

‘കേരള സ്‌റ്റോറി’ കാണിക്കാമെന്ന വ്യാജേന യുവാവ് 14കാരിയെ പീഡിപ്പിച്ചു 

01/06/2023

അസ്മിയയുടെ മരണവും റസാഖിന്റെ ആത്മഹത്യയും

01/06/2023

മഅ്ദനിയെ വിട്ടയക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെടണം; മുഖ്യമന്ത്രിക്ക് കത്തയച്ചു: കട്ജു

01/06/2023

ചിയാറെല്ലിയുടെ സിസിലിയുടെ മുസ്ലിം ചരിത്രം

01/06/2023

വിവര്‍ത്തനകലയുടെ ബാലപാഠങ്ങള്‍

01/06/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!