Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ മതിലും മോദിയുടെ മതിലും

ഈ മാസാവസാനം ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 500 മീറ്റര്‍ നീളമുള്ള ഒരു മതില്‍ പണിയുകയാണ്. ഗാന്ധി നഗര്‍ മുതല്‍ അഹ്മദാബാദ് വരെയാണ് അത് നീണ്ടുകിടക്കുന്നത്. ദേവ് ശരണ്‍,ശരണ്യവാസ് ചേരികളിലെ 500ഓളം വീടുകള്‍ പുറത്തേക്ക് കാണാതിരിക്കാന്‍ വേണ്ടിയാണ് മതില്‍ കെട്ടുന്നത്. 2500ാളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇതില്ലെല്ലാമുപരി Ahmedabad Municipal Corporation (AMC) ഇവിടുത്തെ ദാരിദ്ര്യത്തെയും ദരിദ്രരെയും മറച്ചുവെക്കാന്‍ വേണ്ടിയാണ് മതില്‍ പണിയുന്നത്.

നമുക്കറിയാം, വിദ്വേഷ പ്രചാരണത്തിലൂടെയാണ് ട്രംപും അധികാരത്തിലേറിയത്. മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് അദ്ദേഹം കാണിച്ച പ്രതിബദ്ധതയും വാചാടോപവും നാം കണ്ടതാണ്. ആ മതില്‍ പണിയാനുള്ള പണം പോലും മെകിസോ നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ അഹങ്കാരവും വഞ്ചനയും വ്യക്തമാക്കുന്നതാണ്. ഇതൊക്കെയായിരുന്നു യു.എസ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്.

അതിഥികളെ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായി സ്വീകരിക്കുന്നതിന്റെ തീവ്രതയിലാണ് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിന് മതില്‍ കെട്ടി കാഴ്ച തടയുന്നത്. ‘അഥിതി ദേവോ ഭവ’ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണോ ഇത് !. രണ്ട് മതിലുകളും തമ്മിലുള്ള വിരോധാഭാസമെന്തെന്നാല്‍, ഗുജറാത്തിലെ മതില്‍ അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് വേണ്ടിയല്ല, മറിച്ച് ഈ രാജ്യത്തെ നിയമപരമായ പൗരന്മാരെ മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് പണിയുന്നത് എന്നതാണ്.

Also read: മനസ്സിനെ നന്നാക്കിയവന്‍ വിജയിച്ചു

മോദിയും ട്രംപും വലിയ സുഹൃത്തുക്കളാണ്. ദാരിദ്ര്യത്തെ മറക്കാന്‍ മതില്‍ പണിയുന്നത് ലോകത്ത് പുതിയ സംഭവമല്ല. 2016ല്‍ റിയോ ഡി ജനീറോയില്‍ ഒളിംപ്കിസ് നടന്ന വേളയില്‍ ഫാവെലയിലെ ദാരിദ്ര കോളനികളെ മറക്കാനായി കോളനിക്കും ചുറ്റും മതില്‍ കെട്ടിയിരുന്നു. ഇത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ബ്രസീല്‍ സര്‍ക്കാര്‍ ഈ പ്രവൃത്തിയെക്കുറിച്ച് വിചിത്രമായ വിശദീകരണവുമായി രംഗത്തെത്തുകയാണ് ചെയ്തത്.

ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ ഇതിന് വിശദീകണം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തെ ഒരു രോഗം പോലെ ബാധിക്കുന്ന ദാരിദ്ര്യം മറയ്ക്കാന്‍ കഴിയാതെ ദരിദ്രരെ മറയ്ക്കാന്‍ ആണ് ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്നത് എന്നത് രസകരമാണ്. ഗുജറാത്ത് മോഡല്‍ വികസനം എന്നും വീമ്പിളക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. ഗുജറാത്തിലെ ദാരിദ്ര്യവും ദരിദ്രരുമാണ് ഗുജറാത്തിലെ പ്രധാന കൂട്ടുകാര്‍ എന്നാണ് ഇതെല്ലാം പ്രകടമാക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ മറ്റെല്ലാം ഞങ്ങള്‍ വിശ്വസിക്കണമെന്നാണ് മോദിയും കൂട്ടരും ശഠിക്കുന്നത്. 2018ലെ വികസന സൂചികയില്‍ ഗുജറാത്തിന് 22ാം റാങ്ക് ആയിരുന്നു.

മതിലിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലൊന്ന് പരസ്പരം വേര്‍തിരിക്കലാണ്. ഗ്രീക്കില്‍ വനവാസികളായ ആളുകളില്‍ നിന്നും നാഗരിക ജീവിതം നയിക്കുന്നവരെ വേര്‍തിരിക്കാന്‍ ഭൂഖണ്ഡമൊന്നാകെ വ്യാപിച്ചു കിടക്കുന്ന വലിയ മതില്‍ പണിതിരുന്നു. മതിലുകള്‍ പണിയുമ്പോള്‍ ഗ്രീക്കുകാര്‍ക്ക് സമാനമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. നഗര മതിലുകള്‍ക്കപ്പുറത്ത് താമസിച്ചിരുന്നവരെ ബാര്‍ബേറിയന്‍മാര്‍ എന്നാണ് അവര്‍ വിളിച്ചിരുന്നത്. പരിഷ്‌കൃതരല്ലാത്തവരായിരുന്നു ഇവര്‍, മതിലുകള്‍ അപരിഷ്‌കൃതരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചത്.

യഥാര്‍ത്ഥത്തില്‍ ജയിലുകളില്‍ നിര്‍മിച്ച മതിലുകളും സാധാരണക്കാരായ തടവു പുള്ളികളെ അപകടകാരികളായ കുറ്റവാളികളില്‍ നിന്നും വേര്‍തിരിക്കാന്‍ വേണ്ടിയാണ്. ജറൂസലേമിനെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ ഒരു മിഥ്യ മതില്‍ പണിയാന്‍ ബൈബിളില്‍ പറയുന്നുണ്ട്. ഒരു മതില്‍ വേര്‍തിരിക്കുന്നത് പ്രതീകാത്മകവും യഥാര്‍ത്ഥവുമാണ്. മതിലുകള്‍ എന്നത് അപരിഷ്‌കൃത ജനസമൂഹങ്ങളെ പരിഷ്‌കൃതരില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. എന്നാല്‍ ദാരിദ്ര്യത്തെ വേര്‍തിരിക്കാന്‍ ഒരു മതില്‍ പണിയുന്നതിന് അതിന്റേതായ സവിശേഷതയുണ്ട്. ജനാധിപത്യത്തിന്റെ പശ്ചാതലത്തില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇതേ സര്‍ക്കാരിന് വോട്ട് ചെയ്യുന്നവരെ ദരിദ്രരെന്നും സമ്പന്നരെന്നും പറഞ്ഞ് സമ്പന്ന രാജ്യങ്ങളിലെ നേതാക്കള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത്തരത്തില്‍ വേര്‍തിരിക്കുന്നത്.

Also read: മനുഷ്യനെ സ്വതന്ത്രനാക്കുന്ന ഇസ്‌ലാം

മഹാനഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പത്തിന് ഇത്തരം ചേരികളും ദരിദ്രരെയും വൃത്തികേടായാണ് കാണുന്നത്. നമ്മള്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട് സിറ്റികള്‍ ദരിദ്രര്‍ ഇല്ലാത്തതായിരിക്കണം. ചേരികളും തെരുവുകള്‍ വാസസ്ഥലമാക്കുന്നതും ഇത്തരം സ്മാര്‍ട് സിറ്റികള്‍ക്ക് മ്ലേച്ചമാണ്. ഇവയെല്ലാം നമ്മുടെ നഗരങ്ങളില്‍ നിന്നും തുടച്ചുമാറ്റണം. ദരിദ്രരെയും രോഗികളെയും മരിക്കുന്നവരെയും ആരാണ് കാണേണ്ടത് ?. തെരുവുകളില്‍ ബലൂണ്‍ വില്‍പന നടത്തുന്ന കുട്ടികളെ നമ്മുടെ കാഴ്ചയില്‍ നിന്നും മറക്കാനാണ് നാം ശ്രമിക്കുന്നത്, മറിച്ച് അവര്‍ അവര്‍ക്ക് ജീവിക്കാന്‍ വേണ്ടിയാണ് അത് വില്‍ക്കുന്നതെന്ന് നാം മുഖവിലക്കെടുക്കുന്നില്ല. നാം ഇതിലൂടെ അവരെയല്ല നമ്മളെയാണ് പരിപാലിക്കുന്നത്.

നമ്മള്‍ നമ്മുടെ മുന്നല്‍ സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍ക്ക് വലിയ വില നല്‍kുന്നു. അതിനെ നാം അഭിസംബോധന ചെയ്യുന്നു. നമ്മുടെ മുന്നിലെ ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാന്‍ നമുക്കാവുന്നില്ല. മതിലുകള്‍ വിഭജിക്കുകയും മറക്കുകയും ചെയ്യുന്നു എന്നതില്‍ എനിക്ക് അത്ഭുതമില്ല. മതിലുകള്‍ പരുക്കനും ബധിരനും ഹൃദയമില്ലാത്തതുമാണ്. എല്ലാ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഫാസിസ്റ്റുകളും മതിലുകളെ സ്‌നേഹിക്കുന്നു എന്നതില്‍ യാതൊരു അതിശയോക്തിയുമില്ല.

അവലംബം:thewire.in
വിവ: സഹീര്‍ അഹ്മദ്

Related Articles