Tuesday, March 2, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Opinion

ഭരണാധികാരികൾ നമ്മെ തീറ്റിപ്പോറ്റുകയല്ല; നാം അവരെയാണ് തീറ്റിപ്പോറ്റുന്നത്

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
17/02/2021
in Opinion
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഭരണാധികാരികൾ ജനങ്ങൾക്ക് ചെയ്​ത സഹായങ്ങളെ സംബന്ധിച്ച് എന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, വിവിധ പെൻഷനുകൾ, സ്കോളർഷിപ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ, മറ്റു സഹായ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച വാർത്തകളും പ്രചാരണങ്ങളും സ്​റ്റേജുകളിലും പേജുകളിലും നിറഞ്ഞുനിൽക്കുന്നു.

തെരുവോരങ്ങളിൽ അവ നൽകിയ മന്ത്രിമാർക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും ആശംസകളുമറിയിക്കുന്ന ചിത്രങ്ങളോടുകൂടിയ പടുകൂറ്റൻ ബോർഡുകളും. എന്നാൽ, ഇതൊക്കെയും വിളിച്ചറിയിക്കുന്നത് നമ്മുടെ പൗരബോധത്തി​ന്റെ അഭാവമാണ്. ഭരണാധികാരികൾ നമുക്കൊന്നും തരുന്നില്ലെന്ന തിരിച്ചറിവിന്റെ അഭാവമാണിത് വിളംബരം ചെയ്യുന്നത്.

You might also like

ഇസ്ലാംഭീതിയുടെ വ്യാജ പ്രചരണങ്ങൾ

നട്ടെല്ല് ഒരു സവിശേഷ അവയവം തന്നെ

അറബ് ജനകീയ പ്രക്ഷോഭങ്ങളെ തകർത്തത് സെക്കുലർ ലിബറലുകൾ

ആരാണ് മുസ്ലിം ബ്രദർഹുഡിനെ ഭയപ്പെടുന്നത്?

അൽപം ആലോചിച്ചാലറിയാം അവർ നമ്മെ തീറ്റിപ്പോറ്റുകയല്ല; നാം അവരെ തീറ്റിപ്പോറ്റുകയാണെന്ന്. നാം അവർക്ക് കൊടുക്കുന്നു. അവരോ, നമ്മിൽനിന്ന് എടുക്കുകയാണ്. നമ്മുടെ രാജ്യത്തെ പൊതുഖജനാവിലെ പണം ഇവിടത്തെ മുഴുവൻ മനുഷ്യരുടേതുമാണ്. ഒരു ചായയോ കാപ്പിയോ കുടിക്കുമ്പോൾ, ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ, ഒരു ഷർട്ടോ മുണ്ടോ ധരിക്കുമ്പോൾ, നമ്മുടെ വിയർപ്പിന്റെ ഗന്ധവും രക്തത്തിന്റെ ചുവപ്പും നിശ്വാസത്തിന്റെ ചൂടുമുള്ള പണം പൊതുഖജനാവിലെത്തുന്നു.

നാം ഇവിടെ എന്തുപയോഗിച്ചാലും അതിന്റെ വിലയുടെ നിശ്ചിതശതമാനം നികുതിയിനത്തിൽ സർക്കാറിന്റെ കൈകളിൽ ചെന്നുചേരുന്നു. അതിനാൽ, ഭരണകൂടത്തിന്റെ വശമുള്ള ഓരോ പൈസയും നമ്മുടെ ഓരോരുത്തരുടേതുമാണ്. അതോടൊപ്പം അവർ ഓരോ നിമിഷവും ഉപയോഗിക്കുന്നത് നമ്മുടെ പണമാണ്.

തെളിയിച്ചുപറഞ്ഞാൽ മന്ത്രിമാരും കുടുംബവും കുടിക്കുന്നതും കഴിക്കുന്നതും ധരിക്കുന്നതും സഞ്ചരിക്കുന്ന വാഹനവും ഡ്രൈവർക്കും കാവൽക്കാർക്കുമുള്ള ശമ്പളവുമെല്ലാം നൽകുന്നത് നാമാണ്. അതിനാൽ, അവരല്ല, നമ്മളാണ് യജമാനന്മാർ. നമ്മൾ അവരെ തീറ്റിപ്പോറ്റുകയാണല്ലോ. ഇത് തിരിച്ചറിയാനുള്ള പൗരബോധം നമുക്കില്ലാത്തത്​ ഭരണാധികാരികളുടെ മഹാഭാഗ്യം. നാടിന്റെ ശാപവും അതുതന്നെ.

യഥാർഥ പൗരബോധം
ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞു: ‘‘നാം തെരഞ്ഞെടുത്തവർ നമ്മുടെ കാവൽക്കാരാണെന്ന് ധരിച്ചതാണ് നമുക്കു പറ്റിയ തെറ്റ്. നമ്മൾ അവർക്കാണ് കാവൽ നിൽക്കേണ്ടത്. രാഷ്​ട്രീയക്കാർ അയനസ്കോവിന്റെ നാടകത്തിലെ മൂല്യച്യുതിയുടെ പ്രതീകങ്ങളായ കാണ്ടാമൃഗങ്ങളായി മാറുന്നു. അവരെ കണ്ട് മറ്റുള്ളവരും കാണ്ടാമൃഗങ്ങളാകുന്നു. മക്കൾക്ക് അച്ഛന്റെ സദാചാരം മനസ്സിലാവുന്നില്ല. അവന്റെ തലയിൽ ബാല്യത്തിലേ കാണ്ടാമൃഗത്തിന്റെ ഒറ്റക്കൊമ്പ് വളരുന്നു.

എല്ലാം പണത്തിെൻറ അളവുകോൽകൊണ്ട് അളക്കുന്ന ഈ നാളുകളിൽ നാം അവസാനത്തേതിന്റെ തൊട്ടുതലേന്നാളത്തെ അത്താഴം കഴിക്കുകയാണെന്ന് മറക്കരുത്. സമ്പാദിക്കണമെങ്കിൽ മന്ത്രിയാവണം. ജനസേവനം സമ്പാദനത്തിനുള്ള കുറുക്കുവഴിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അഴിമതി പരസ്യമായിട്ടും മന്ത്രിമാർക്ക് അധികാരത്തിൽ തൂങ്ങിനിൽക്കാൻ നമ്മുടെ നാട്ടിലേ കഴിയൂ. അവരെ ‘ബഹുമാനപ്പെട്ട’ മന്ത്രിമാർ എന്ന് സംബോധന ചെയ്യുമ്പോൾ വാക്കുകൾക്ക് അർഥഭ്രംശം സംഭവിക്കുന്നു.’’

പൗരജനം ഗാഢനിദ്രയിലാണ്. എല്ലാം നോക്കാൻ കാവൽക്കാരെ ഏൽപിച്ചിട്ടുണ്ടല്ലോ എന്നവർ സമാധാനിക്കുന്നു. അതിനാൽ, കാവൽക്കാരൻ ചുമര് തുരന്ന് കക്കുന്നത് അറിയുന്നില്ല. അറിഞ്ഞവർ തടയാൻ കെൽപില്ലെന്നു കരുതി ഉറക്കം നടിക്കുന്നു. എന്നാൽ, ജനനായകരും രാഷ്​ട്രനേതാക്കളും നമ്മെ കാക്കുമെന്ന് കരുതിയവർക്ക് തെറ്റി.

അവർ കക്കുകയാണ്. കക്കാത്തവരും അവിഹിതമായി സ്വന്തക്കാരെ അധികാരത്തിൽ അവരോധിക്കാത്തവരും പക്ഷപാതപരമായ നിലപാട് പുലർത്താത്തവരും നന്നേ കുറവാണ്. നീതി നടത്തുന്നവർ ഉണ്ടോ എന്നുപോലും സംശയം. കോർപറേറ്റ് മേധാവികളുടെ അംഗചലനത്തിനനുസരിച്ച് നീങ്ങാത്തവർ മർമസ്ഥാനങ്ങളിൽ വളരെ വിരളം. അഴിമതി ഉൾപ്പെടെയുള്ള കൊടിയ കുറ്റകൃത്യങ്ങൾ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പേരിനും പെരുമക്കും പ്രൗഢിക്കും പ്രതാപത്തിനും പോറലേൽപിക്കുകയില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ അവർ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു.

സംസ്ഥാനം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ആസന്നമായ തെരഞ്ഞെടുപ്പിലെ ചർച്ചകൾ ശ്രദ്ധിക്കുന്നവർക്കറിയാം നാട് നേരിടുന്ന പ്രശ്നങ്ങളിലൊന്നും മുഖ്യധാരാ രാഷ്​ട്രീയപാർട്ടികൾക്ക് ഒട്ടും താൽപര്യമില്ലെന്ന്. വർഗീയവിഷം പടർത്തി, വെറുപ്പ് വളർത്തി കുറുക്കുവഴികളിലൂടെ അധികാരം നേടാനുള്ള ഹീനശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

തെറ്റു തിരുത്തേണ്ടത് നാംതന്നെ. ജനാധിപത്യം പരിരക്ഷിക്കാൻ നിരന്തരജാഗ്രത പുലർത്തിയേ പറ്റൂ. അധികാരിവർഗം നമ്മെ തീറ്റിപ്പോറ്റുകയാണെന്ന ധാരണ തിരുത്തണം. ഭരണവർഗത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ആടുകയും പാടുകയും ചെയ്യുന്ന അവസ്ഥ മാറണം. ചവിട്ടുന്ന പാദങ്ങളെ പൂവിട്ടുപൂജിക്കുന്ന പതിതാവസ്ഥ ഇല്ലാതാവുകതന്നെ വേണം. അപ്പോഴേ തെരഞ്ഞെടുപ്പ് വരുമ്പോൾ നമ്മുടെ മുന്നിൽ വന്ന് കൈകൂപ്പി നിൽക്കുന്നവർ തെരഞ്ഞെടുക്കപ്പെട്ടാൽ തിരിഞ്ഞുനോക്കാതിരിക്കുകയും നാം അവരുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥക്ക്​ അറുതിയുണ്ടാവുകയുള്ളൂ;ജനാധിപത്യം അർഥപൂർണവും ആരോഗ്യകരവുമാവുകയുള്ളൂ…

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Opinion

ഇസ്ലാംഭീതിയുടെ വ്യാജ പ്രചരണങ്ങൾ

by ഇനിഗോ അലക്സാണ്ടർ
25/02/2021
Opinion

നട്ടെല്ല് ഒരു സവിശേഷ അവയവം തന്നെ

by അബ്ദുസ്സമദ് അണ്ടത്തോട്
04/02/2021
Opinion

അറബ് ജനകീയ പ്രക്ഷോഭങ്ങളെ തകർത്തത് സെക്കുലർ ലിബറലുകൾ

by ജോസഫ് മസദ്
18/01/2021
Opinion

ആരാണ് മുസ്ലിം ബ്രദർഹുഡിനെ ഭയപ്പെടുന്നത്?

by യിവോണ്‍ റിഡ്‌ലി
12/01/2021
Opinion

ഖത്തര്‍ ഉപരോധം; നേട്ടം ലഭിച്ചത് ആര്‍ക്കൊക്കെ ?

by പി.കെ സഹീര്‍ അഹ്മദ്
07/01/2021

Don't miss it

flower.jpg
Tharbiyya

ഉല്‍കൃഷ്ട സ്വഭാവങ്ങളിലൂടെ നമ്മുടെ പ്രതാപം വീണ്ടെടുക്കുക

13/08/2015
Youth.jpg
Your Voice

യുവത്വം അനുഗ്രഹീതം

05/03/2018
Views

ഖുര്‍ആനിലെ ചിന്താപദ്ധതി

11/10/2012
Views

ഒരു മുസ്‌ലിം സ്ത്രീ ആയതിനാല്‍ അവര്‍ എനിക്ക് ഇടം തന്നില്ല

29/07/2015
Your Voice

പൂനിലാവും കാത്ത്,പ്രാര്‍‌ഥനയോടെ ഒരു രാജ്യം

22/04/2019
trade.jpg
Fiqh

ഇസ്‌ലാമിലെ കച്ചവട മര്യാദകള്‍

25/05/2012
Columns

നല്ല ആമുഖത്തോടെ ആരംഭിക്കാം

04/05/2015
Civilization

മുഹമ്മദ് ബിന്‍ തുഗ്ലക്കും തലസ്ഥാന മാറ്റവും

03/08/2019

Recent Post

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

01/03/2021

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

01/03/2021

ഉറങ്ങുന്നവരെ ഉണർത്താം

01/03/2021

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക: എം.ഐ അബ്ദുല്‍

01/03/2021

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

01/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!