Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം ചില തിരിച്ചറിവുകള്‍

അറബ് വസന്തത്തെയും തുടര്‍ന്നുളള സംഭവ വികാസങ്ങളെയും ഈജിപ്ത്, സുഡാന്‍, തൂനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ മുസ്‌ലിം അവസ്ഥകളെയും നാമെങ്ങനെയാണ് വിലയിരുത്തുന്നത്? നീതിക്കും സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി അക്രമ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി ജനങ്ങള്‍ സമ്മേളിച്ചപ്പോഴാണ് അറബ് വസന്തം സംഭവിക്കുന്നത്. ഈ വിപ്ലവം നിലവില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണം മുമ്പുളളതിനേക്കാള്‍ മോശമാവുകയും ഏറ്റവും ഭയാനകരമായി തീര്‍ന്നിരിക്കുകയും ചെയ്യുന്നു. ഇവിടെ ഡോ.അബ്ദുറസാഖ് സന്‍ഹൂരി പാഷയുടെ വാക്കുകള്‍ അന്യര്‍ഥമാവുകയാണ്. 1954ല്‍ ഈജിപ്തില്‍ ജനാധിപത്യ മുന്നേറ്റങ്ങള്‍ തിരിഞ്ഞുനടന്നപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി; ‘തലവേദന ഭയപ്പെട്ടിരുന്ന ഞങ്ങള്‍ക്ക് രോഗം പിടിപ്പെട്ടപ്പോള്‍ അത് അര്‍ബുദമാവുകയാണ് ചെയ്തത്’.

അറബ് വസന്തത്തിന് ദേശീയവും അന്തര്‍ദേശീയവുമായ ധാരാളം പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വം വിപ്ലവത്തിന് മുന്നറിയിപ്പുമായി രംഗത്തുവരികയാണ് ചെയ്തത്. അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കയ്ന്‍ 2011ല്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു; ‘ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ച മുതല്‍ ഈജിപ്തിനെ വിലയിരുത്തുമ്പോള്‍, നിലവിലെ സംഭവവികാസങ്ങള്‍ ഈജിപ്തിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുക തന്നെ ചെയ്യും. ദേശീയവും അഗോളവുമായ പ്രത്യാഘാതങ്ങള്‍ ഇത് വരുത്തിവക്കുന്നതുമാണ്’.

അറബ് വസന്താനന്തരം അക്രമ ഭരണകൂടങ്ങള്‍ തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കിയിലാണ്ടുപോയി എന്നത് ശരിതന്നെയാണ്. സയണിസ്റ്റ് രാഷ്ട്രമായ ഇസ്രയേല്‍ തങ്ങളുടെ ഭാവി ഇതോടുക്കൂടി അസ്തമിക്കുകയാണെന്ന് മനസ്സിലാക്കി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സംരക്ഷകരായ എണ്ണ സമ്പത്തുളള ഗള്‍ഫ് രാഷ്ട്രങ്ങള്‍ പരമ്പരാഗത പിന്തിരപ്പന്‍ ഭരണത്തിന്റെ അപകടത്തെ മുന്നില്‍കണ്ടു. അറബ് വസന്താനന്തരം അറബ് രാഷ്ട്രങ്ങളുമായി തുര്‍ക്കി സഖ്യത്തിലാവുന്നത് പേര്‍ഷ്യന്‍ സ്‌റ്റൈറ്റ് കണക്കുകൂട്ടി. ദശാബ്ദക്കാലമായി ഭൂമിയിലാണ്ടുപോയ അധികാരത്തിന്റെ വേരുകള്‍ ദുര്‍ബലമാവുന്നത് ഡീപ് സ്‌റ്റൈറ്റുകള്‍ തിരിച്ചറിഞ്ഞു. എല്ലാ ഭാഗത്തുനിന്നും അറബ് വസന്തത്തിന് പിന്തുണ ലഭിച്ചികൊണ്ടിരിന്നു. എന്നാല്‍, വലിയ അബദ്ധം പിണഞ്ഞത് ഇസ്‌ലാമിസ്റ്റുകള്‍ക്കാണ്. പ്രത്യേകിച്ച് ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക്.

സാമൂഹികമായും രാഷ്ട്രീയമായും സൈന്യത്തെ കുറിച്ച് പ്രായോഗിക ജ്ഞാനമില്ലാതെ, ദൃതിപ്പെട്ട് അധികാരം നേടിയെടുക്കാനുളള ഉള്‍ക്കടമായ ആഗ്രഹുവുമായി മുന്നോട്ടുപോയി എന്നതാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്. അര നൂറ്റാണ്ടിലധികം നിലനിന്ന ഡീപ് സ്‌റ്റൈറ്റുകളുടെ യഥാര്‍ഥ ശക്തി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍, സംസ്‌ക്കരണ പ്രസ്ഥാനമായി മുന്നോട്ടുപോവുകയും ക്രമപ്രവൃദ്ധമായി മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യാമായിരുന്നു. ഭൂമിയില്‍ നിന്ന് ഈ ശക്തമായ മൈനുകള്‍ നീക്കം ചെയ്ത്, ഉന്നതമാര്‍ന്ന ഭരണത്തിന്റെ ഫലങ്ങള്‍ സമൂഹത്തിന് കാഴ്ചവെയ്ക്കാമായിരുന്നു. ഇമാം മുഹമ്മദ് അബ്ദുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സംസ്‌ക്കരണ പ്രസ്ഥാനത്തിന്റെ അണികള്‍ക്ക് യുക്തിഭദ്രമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വീഴ്ച്ച സംഭവച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മുഹമ്മദ് അബ്ദു പറയുന്നു; ‘രാഷ്ട്രീയത്തിനു മുമ്പ് സംസ്‌ക്കരണവും രാഷ്ട്രത്തിന് മുമ്പ് സമുദായവും രൂപപ്പെടേണ്ടതുണ്ട്’. ഇസ്‌ലാമിസ്റ്റുകള്‍ ക്രമപ്രവൃദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വലിയ അളവില്‍ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. സംസ്‌ക്കരണ പ്രവര്‍ത്തനത്തില്‍ മുന്‍ഗണനാക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതാണ് തലവേദനക്ക് പകരം അര്‍ബുദമെന്ന മഹാരോഗത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇതില്‍നിന്നും ശരിയായ പാഠം ഉള്‍ക്കൊള്ളുകയാണ് ഏറ്റവും കരണീയം.

വിവ.അര്‍ശദ് കാരക്കാട്

അവലംബം: ഇത്തിഹാദുല്‍ ഉലമ

Related Articles