Current Date

Search
Close this search box.
Search
Close this search box.

ഭയവും അലോസരവും വേട്ടയാടുന്ന ഗുരുഗ്രാമിലെ മുസ്ലിംകള്‍

ഗുരുഗ്രാമിലെ ചാര നിറമുള്ള ആകാശത്തിന് താഴെ ഇരുണ്ട മുഖങ്ങളെ കാണാം. ജൂലായ് 31ലെ നൂഹ് വര്‍ഗീയ കലാപത്തിന് ശേഷം ഈ പ്രദേശത്ത് പ്രത്യേകിച്ച് മുസ്ലീങ്ങള്‍ നേരിടുന്ന അഗ്‌നിപരീക്ഷയാണ് അവ പ്രതിഫലിപ്പിക്കുന്നത്. അതിനുശേഷം, മുസ്ലീങ്ങളുടെ കടകളും വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുകയും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അവരുടെ സ്വത്തുക്കള്‍ തകര്‍ത്തും അവര്‍ക്കെതിരെ കേസെടുത്തും എഫ്ഐആറുകള്‍ ഫയല്‍ ചെയ്തുമാണ് സംസ്ഥാനം നേരിട്ടത്.

ഈ മേഖലയില്‍ പിരിമുറുക്കങ്ങള്‍ കൂടുതലാണ്, വെറുപ്പ് പ്രകടമാണ്. ഇതെല്ലാം കണ്ട്, പ്രദേശത്തെ മുസ്ലീങ്ങള്‍ ഒന്നുകില്‍ വീടിനുള്ളില്‍ തന്നെ കഴിയുകയോ ഡല്‍ഹിയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ചേരികളുടെ ഒരു കൂട്ടമുള്ള മേഖലയാണ് ബാദ്ഷാപൂര്‍ പ്രദേശം. അവിടെ ഞങ്ങളുടെ സംഘം സന്ദര്‍ശിച്ചിരുന്നു.

ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ പെട്ടവരാണെങ്കിലും അക്രമം ആരംഭിച്ചതുമുതല്‍ മുസ്ലീം കുടിയേറ്റ തൊഴിലാളികള്‍ ഈ ചേരികളില്‍ നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി. നഗരത്തിലെ ‘വികസന’ത്തിന്റെ അടയാളങ്ങളായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സമൂഹങ്ങളില്‍ താമസിക്കുന്ന ഗുഡ്ഗാവിലെ മുസ്ലീം നിവാസികളെയും ഇതൊടൊപ്പം ഞങ്ങളുടെ സംഘം കണ്ട് സംസാരിച്ചു.

നാല് വര്‍ഷം മുമ്പ്, ഗുഡ്ഗാവിലെ സെക്ടര്‍ 70 എയിലെ 15 നിലകളുള്ള ഒരു ഫ്‌ളാറ്റില്‍ ഇലക്ട്രീഷ്യനായി ജോലി കിട്ടിയെന്ന് തന്റെ ഭര്‍ത്താവ് മൗനി ആലം പറഞ്ഞപ്പോള്‍, തന്റെ കുടുംബത്തിന് ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനുള്ള അവസരമാണിതെന്നാണ് അവള്‍ കരുതിയത്.

എന്നാല്‍ ഇന്ന് തിരിച്ച് വീട്ടിലേക്ക് വരാനായി ഭര്‍ത്താവിനെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണവള്‍. ആലം തന്റെ പെണ്‍മക്കളെ ഒരു ബന്ധുവിന്റെ അടുത്തേക്ക് മാറ്റിയിരിക്കുകയാണ്. കാരണം ‘അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്നാണ് അവള്‍ വിശ്വസിക്കുന്നത്.

ബാദ്ഷാപൂരിലെ ചേരികളില്‍ താമസിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും ചെറിയ താമസസ്ഥലത്തിന് വാടകയായി പ്രതിമാസം 2,000 രൂപ നല്‍കണം. സാമ്പത്തികമായി ഉയര്‍ന്ന സൊസൈറ്റികള്‍ക്ക് സമീപമുള്ള ഈ പ്രദേശത്ത് താമസിക്കുന്നത് കൊണ്ട് ഇവര്‍ ലക്ഷ്യമിടുന്നത് ഒരു ദിവസം രണ്ട് നേരരത്തെ ഭക്ഷണത്തിനുള്ള വരുമാനം നേടുക എന്നതാണ്.

ജൂലൈ 31ലെ ആക്രമണത്തിന് ശേഷം 70 എയിലെ ചേരികളില്‍ ‘വെളുത്ത കുര്‍ത്ത’ ധരിച്ച് മുഖം മറച്ചെത്തിയ പുരുഷന്മാര്‍ ഇവിടെ താമസിക്കുന്ന മിശ്ര സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ‘മാധ്യമങ്ങളോട് സംസാരിക്കരുതെന്നും’ ‘മിണ്ടാതിരിക്കണമെന്നും’ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവര്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ മുസ്ലീങ്ങളെ ജീവനോടെ ചുട്ടെരിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഇവിടം വിട്ട് പോകണം, ഇത് ഇനി പഴയ സ്ഥലമല്ല, ഞങ്ങള്‍ ഇവിടെ വന്നത് സമ്പാദിക്കാനാണ്, പക്ഷേ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെ ജീവിക്കാന്‍ പോലും കഴിയില്ല, ”അവള്‍ പറയുന്നു.

സ്വതന്ത്രമായി സമ്പാദിച്ചുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിയായ മറ്റൊരു കുടിയേറ്റ തൊഴിലാളിയായ മനൂസ് ബീഗം പറയുന്നു. ‘ഒന്നുകില്‍ നമ്മള്‍ ഇവിടം വിട്ട്‌പോകുകയോ അല്ലെങ്കില്‍ അവര്‍ ഞങ്ങളെ ചുട്ടെരിക്കുകയോ ചെയ്യും, ഞങ്ങളുടെ തൊഴിലുടമകള്‍ നമുക്കുവേണ്ടി ഒന്നും ചെയ്യില്ല, ഞങ്ങള്‍ക്ക് ഇപ്പോള്‍ സഹായിക്കാന്‍ നമ്മള്‍ മാത്രമേ ഉള്ളൂ’ ബീഗം പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 100 മുസ്ലീം കുടുംബങ്ങളെങ്കിലും ചേരികളില്‍ നിന്ന് രക്ഷപ്പെട്ടതായി നാല് വര്‍ഷമായി ഇവിടെ താമസിക്കുന്ന മറ്റൊരു താമസക്കാരനായ ലത്തീഫ് പറയുന്നു. തന്റെ മുസ്ലീം അയല്‍ക്കാര്‍ ഓരോരുത്തരായി പോകുന്നത് കണ്ടു, താമസിയാതെ താനും പോകുമെന്നും അദ്ദേഹം പറയുന്നു.

സംഘര്‍ഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് വീട്ടുജോലിക്കായി സൊസൈറ്റിയിലേക്ക് വരരുതെന്ന് ഓഗസ്റ്റ് 1 മുതല്‍ തന്നോട് തന്റെ തൊഴിലുടമകള്‍ പറഞ്ഞതായി പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള ദീപ മൊണ്ടല്‍ പറയുന്നു. അവളുടെ തൊഴിലുടമകള്‍ അവളുടെ വേതനമെല്ലാം അവള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

‘ഞാന്‍ ഒരു ഹിന്ദുവാണെങ്കിലും, ഞാന്‍ ജോലി ചെയ്യുന്ന സൊസൈറ്റി മുസ്ലീം ജീവനക്കാരോട് ഇവിടെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജീവനക്കാരാരും ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും,” മൊണ്ടാല്‍ പറയുന്നു. തന്റെ അയല്‍വാസികള്‍, തന്നെയും കുടുംബത്തെയും പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും എന്നോട് ഇവിടെ വിട്ട് പോകണമെന്ന് അവര്‍ പറഞ്ഞെന്നും ഗുഡ്ഗാവിലെ പ്രശസ്തമായ സൊസൈറ്റിയിലെ താമസക്കാരനായ ആബിദ് പറഞ്ഞു.

പഴങ്ങള്‍ കച്ചവടം ചെയ്തിരുന്ന തന്റെ ഉന്തുവണ്ടി ഉപേക്ഷിച്ച് മൊറാദാബാദിലേക്ക് ട്രെയിനില്‍ കയറാനിരിക്കുകയാണെന്നാണ് ഗുഡ്ഗാവില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്ന തബ്രസ് ഖാന്‍ പറയുന്നു. ‘ഞാന്‍ ഇപ്പോള്‍ ഒരാഴ്ചയായി പഴങ്ങള്‍ വില്‍ക്കുന്നില്ല, ഒരു സൊസൈറ്റി വാച്ച്മാന്‍ എന്നെ വിളിച്ചിരുന്നു, ഇനി അവരുടെ സൊസൈറ്റിയിലേക്ക് വരരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇനി ഇവിടെ നിന്ന് സമ്പാദിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പോകുകയാണ്,’ ഖാന്‍ പറയുന്നു.

സമ്മര്‍ദത്തിലായ മുസ്ലിംകള്‍ ഗുഡ്ഗാവ് വിട്ടു പോയതിന് ശേഷം, ഗുഡ്ഗാവിലെ ഹിന്ദു നിവാസികള്‍ അവരുടെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങി. മുസ്ലീം ജീവനക്കാര്‍ ഇവിടെ നിന്നും ഭയന്ന് ഓടിപ്പോകുകയാണെന്നും ഇത് ഇവിടുത്തെ ഹൗസ് കീപ്പിംഗ് പ്രതിസന്ധിക്ക് കാരണമായെന്നും പറഞ്ഞ് ഗുഡ്ഗാവിലെ തുലിപ് ഓറഞ്ച് എന്ന സൊസൈറ്റിയിലെ താമസക്കാര്‍ വിലപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇവിടുത്തെ ഹൗസ് കീപ്പിംഗ് ജോലിക്കും മാലിന്യം നീക്കം ചെയ്യുന്നതിനും വൃത്തിയാക്കല്‍ ജോലിക്കും ഒരു ജീവനക്കാരും വരാത്തതിനാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും ഇവിടുത്തെ താമസക്കാര്‍ പറഞ്ഞു. ഇവിടെ ഹിന്ദു തൊഴിലാളികളുടെ നല്ല ജനസംഖ്യ ഉണ്ടായിരുന്നെങ്കില്‍ മുസ്ലീം തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ മറ്റൊരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍, താമസക്കാര്‍ പരസ്പരം ആശ്വസിപ്പിക്കുന്നുണ്ടെന്നും സമീപത്തുള്ള അമുസ്ലിം സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സബ ഖാന്‍ പറഞ്ഞു. ദുഷ്‌കരമായ ഈ സമയങ്ങളില്‍, തന്റെ അമുസ്ലിം സുഹൃത്തുക്കള്‍ തന്നെ ആശ്വസിപ്പിക്കുന്നുണ്ടെന്നും ഖാന്‍ പറയുന്നു.

Related Articles