Current Date

Search
Close this search box.
Search
Close this search box.

മോയിൻ അലി തസ്ലിമ നസ്രിൻ വിവാദം

പാകിസ്ഥാനിൽ നിന്നും കുടിയേറി പാർത്തവരാണ് ബ്രിട്ടീഷ് ക്രിക്കറ്റർ മോയിൽ അലിയുടെ കുടുംബം. ഒരു ക്രിക്കറ്റ് കളിക്കരനാകണം എന്നായിരുന്നു മോയിൻ അലിയുടെ പിതാവിൻറെ ആഗ്രഹം.

കുടുംബത്തിന് ഭക്ഷണം വാങ്ങാനുള്ള പണം തന്നെ ചോദ്യ ചിഹ്നമായ സമയത്ത് അദേഹം ആ ആഗ്രഹം വേണ്ടെന്നു വെച്ചു. പിന്നെയാണ് മക്കളിൽ അദ്ദേഹം സ്വപനം കണ്ടത്. മോയിൻ അലി എന്ന ലോക ക്രിക്കറ്റർ അങ്ങിനെയാണ് ജന്മം കൊള്ളുന്നത്‌. കുറെ കാലമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻറ ഭാഗമാണ് മോയിൻ അലി. അദ്ദേഹം ഒരു “ പ്രാക്ടിക്കൽ” മുസ്ലിമായി ജീവിക്കുന്നു.

കഴിഞ്ഞ ദിവസം മോയിൽ അലിയെ കുറിച്ച് വിവാദ എഴുത്തുകാരി തസ്ലിമ നസ്രിൻ ഒരു അഭിപ്രായ പ്രകടനം നടത്തിയിരുന്നു. “ ക്രിക്കറ്റിലേക്ക് വന്നില്ലായിരുന്നെങ്കിൽ അലി ഐ എസിൽ ചേരുമായിരുന്നു” എന്നവർ ട്വീറ്റ് ചെയ്തു. അതിന്റെ പിന്നിലെ കാരണം ഇപ്പോഴും ലോകത്തിനു അവ്യക്തമാണ്. വിഷയത്തിൽ ക്രിക്കറ്റ് ലോകം മോയിൻ അലിയുടെ പിറകിൽ ഉറച്ചു നിന്നു. പ്രത്യേകിച്ചും സ്വന്തം നാട്ടുകാർ. അവസാനം തസ്ലീമ ട്വീറ്റ് പിൻവലിച്ചു മറ്റൊരു വിശദീകരണവുമായി രംഗത്ത്‌ വന്നു. ഒരു ആക്ഷേപഹാസ്യം എന്ന നിലയിലായിരുന്നു തന്റെ ട്വീറ്റ് എന്ന വിശദീകരണവും ലോകം തള്ളിക്കളഞ്ഞു. “ ആക്ഷേപഹാസ്യം കേട്ട് ആരും ചിരിച്ചില്ലല്ലോ?” എന്നായിരുന്നു ഇംഗ്ലണ്ട് ഫാസ്റ്റ് ബൌളർ ആർച്ചർ പ്രതികരിച്ചത്.

ഈ വിഷയകവുമായി കഴിഞ്ഞ ദിവസം മോയിൻ അലിയുടെ പിതാവിന്റെ ഒരു അഭിമുഖം ഇന്ത്യൻ എക്സ്പ്രസ്സിൽ അച്ചടിച്ച്‌ വന്നിരുന്നു. “ തസ്ലിമയുടെ തന്റെ മകനെ കുറിച്ച അഭിപ്രായം എന്നെ ഞെട്ടിച്ചു” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. “ ഇത് ഇസ്ലാമോഫോബിയയുടെ മറ്റൊരു പതിപ്പാണ്”. അദ്ദേഹം ഇങ്ങിനെ കൂടി പറയുന്നു. മകൻ പത്തൊമ്പതാം വയസ്സ് മുതൽ തികഞ്ഞ വിശ്വാസിയായി ജീവിക്കുന്നു. താടി അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്റെ കുടുമ്പത്തിൽ അങ്ങിനെ താടി വളർത്തുന്ന ആരുമില്ല. ഒരിക്കൽ ഇന്ത്യയിലേക്ക്‌ കളിയ്ക്കാൻ പോകുമ്പോൾ താടി വടിക്കാൻ കോച്ച് ആവശ്യപ്പെട്ടു. “ ഇതെന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങിനെ വന്നാൽ ഞാൻ കളി വേണ്ടെന്നു വെക്കും”. എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അന്ന് ഒരു കളിയിലും മോയിൻ കളിച്ചില്ല.

ഒരാൾ വിശ്വാസിയായി ജീവിക്കുന്നത് പോലും പലരെയും അസ്വസ്ഥരാക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവരിൽ മോയിൻ അലി മാത്രമല്ല ഉള്ളത്. മറ്റു പലരുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന് വേണ്ടിയാണു അദ്ദേഹം കളിക്കുന്നത്. ആവരെ സ്പോൺസർ ചെയ്യുന്ന മദ്യ കമ്പനിയുടെ ലോഗോ ധരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ടീമിനെ അറിയിച്ചു എന്നൊരു വാർത്ത കേട്ടിരുന്നു. അതിനു ശേഷമാണു തസ്ലിമ നസ്രിൻ ഇങ്ങിനെ പ്രതികരിച്ചത്. തസ്ലിമ അങ്ങിനെ ഒരു ആരോപണവുമായി വന്നപ്പോൾ സ്വന്തം ടീമിലെ അംഗങ്ങൾ തന്നെ അതിനെ പ്രതിരോധിച്ചു. അതാണു അതിലെ മുഖ്യ ഘടകം.

മോയിൽ അലിക്കെതിരെ ചെയ്ത ട്വീറ്റ് പിൻവലിച്ചു തസ്ലിമ നൽകിയ വിശദീരണം ഇങ്ങിനെയായിരുന്നു . “ ‘മൊയീൻ അലിയെക്കുറിച്ചുള്ള തൻറെ ട്വീറ്റ് വെറും തമാശയാണന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്’” .

ഇസ്ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ചാണ് തസ്ലിമ പ്രശസ്തയായത്‌. ഇസ്ലാം എന്നാൽ അത് ഐ എസ് എന്നത് മുസ്ലിംകൾ ഉണ്ടാക്കിയ തീരുമാനമല്ല. ശത്രുക്കൾ ഉണ്ടാക്കിയതാണ്. ഐ എസിന്റെ കർത്താവ്‌ പോലും ആരെന്നു ഇപ്പോഴും ലോകം തീരുമാനിച്ചിട്ടില്ല. എല്ലാ നല്ല മുസ്ലികളും ഐ എസ് എന്ന് വരുത്തി തീർക്കൽ ശത്രുവിന്റെ ആവശ്യമാണ്. അതിനു ആഗോള തലത്തിൽ തന്നെ ചരടുവലികൾ നടന്നു കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലെ പല “ജിഹാദ്” കളും അതിന്റെ ഭാഗമാണ്. വിശ്വാസി എന്നത് കൊണ്ട് ഉദ്ദേശ്യം സമൂഹത്തിലെ തിന്മകളിൽ നിന്നും മാറി നിൽക്കുന്നവർ എന്ന് കൂടിയാണ്. സമൂഹത്തിന്റെ ജീർണതകളെ അവർ ചോദ്യം ചെയ്യും. മദ്യം പലിശ മയക്കുമരുന്ന് ലൈംഗിക അരാജകത്വം എന്നിവയെ അവർ എതിർക്കും. അത് തന്നെയാണ് ശത്രുവിനെ വിളറി പിടിപ്പിക്കുന്നതും.

മോയിൻ അലിയെ പോലെ ലോക പ്രശസ്തരായ മുസ്ലിംകളെ ഐ എസ് വല്ക്കരിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ രാഷ്ട്രീയം കൃത്യമാണ്. മോയിൻ അലിയുടെ കാര്യത്തിൽ ആരോപണത്തെ പ്രതിരോധിക്കാൻ സഹ കളിക്കാർ തന്നെ രംഗത്ത് വന്നു. അത് പോലെ ബ്രിട്ടനിൽ നിന്നും പലരും ശക്തമായി പ്രതികരിച്ചു. അത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇതായിരിക്കില്ല അവസ്ഥ. മുൻ ഇന്ത്യൻ പ്രസിഡന്റിനെ കുടുമ്പത്തെ പോലും വിദേശിയെന്നു മുദ്രകുത്തിയ ചരിത്രമാണ് നമുക്കുള്ളത്. ഒരു സമുദായത്തിനെതിരെ മൊത്തം സംശയം ജനിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്ന കാലത്ത് പ്രത്യേകിച്ചും.

പ്രവാചകൻ പറഞ്ഞത് പ്രസക്തമാകുന്ന കാലം കൂടിയാണിതെന്ന് നാം സംശയിക്കണം . “ മുസ്ലിമായി ജീവിക്കുന്നത് കയ്യിൽ തീക്കട്ട പിടിക്കുന്ന അവസ്ഥ പോലെ” എന്നാണ് പ്രവാചകൻ ദീർഘവീക്ഷണം നടത്തിയത്.

Related Articles