Current Date

Search
Close this search box.
Search
Close this search box.

‘ പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല’

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തത് മുസ്‌ലിംകളെയായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ എന്നെ സ്വയം മുസ്ലിം എന്നാണ് അഭിമാനത്തോടെ വിളിക്കുന്നത്’ -2012ല്‍ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്ന സിദ്ധാര്‍ത്ഥ് എന്ന ഷദാബ് പറയുന്നു. മതപരിവര്‍ത്തന നിരോധന നിയമം തന്റെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്ന സമയത്താണ് അദ്ദേഹം ഹിന്ദുയിസത്തില്‍ നിന്നും ഇസ്‌ലാമിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മുസ്‌ലിം വിരുദ്ധ വികാരം വര്‍ധിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായ ഉള്‍ക്കാഴ്ചയാണ് ഒടുവില്‍ അദ്ദേഹത്തെ ഇസ്‌ലാമിലേക്കെത്തിച്ചത്.

‘എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്ന കടുത്ത ഈശ്വരവിശ്വാസിയായിരുന്നു ഞാന്‍. മതം അനുശാസിക്കുന്ന എല്ലാത്തിനും അദ്ദേഹം പ്രണാമം അര്‍പ്പിക്കും, ദേവന്മാര്‍ക്ക് അര്‍പ്പിക്കാന്‍ മധുരപലഹാരങ്ങള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതും ഞാന്‍ ഓര്‍ക്കുന്നു. ക്ഷത്രിയ ജാതിക്കാരനായ തനിക്ക്, പുരോഹിതന്മാര്‍ തങ്ങളുടെ ജാതിക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ ആചാരങ്ങളും ഉത്സവങ്ങളും ഹിന്ദു ആചാരപ്രകാരം പൂര്‍ണമായി പാലിച്ചുകൊണ്ടാണ് ഞാന്‍ ആഘോഷിച്ചത്- അദ്ദേഹം പറഞ്ഞു.

19ാം വയസ്സിലാണ് തന്റെ മതത്തിലെ ആചാരാനുഷ്ടാനങ്ങളെ സിദ്ധാര്‍ത്ഥ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. അമ്പലത്തില്‍ കത്തിക്കുന്ന വിളക്കുകളുടെയും ചൊരാതുകളുടെയും പിന്നിലെ യുക്തിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാന്‍ എന്റെ മാതാപിതാക്കളോട് ചോദിക്കുമ്പോഴെല്ലാം അവര്‍ തങ്ങളുടെ പിതാമഹന്മാര്‍ പാരമ്പര്യമായി ചെയ്തുപോരുന്നതാണെന്ന് പറയുകയായിരുന്നു. പക്ഷേ അവര്‍ ഒരിക്കലും എനിക്ക് യുക്തിസഹമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. അങ്ങിനെയാണ് ഞാന്‍ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്താണെന്ന ചോദ്യത്തിന് ആ മതത്തിലെ സമത്വമാണ് തന്നെ പ്രചോദിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ ഒരു ബാങ്കറോ ഭിക്ഷക്കാരനോ ആയിരിക്കട്ടെ, നമസ്‌കരിക്കാനുള്ള വരിയില്‍ എല്ലാവരും ഒരുപോലെയാകും. ഇസ്ലാമിന്റെ കണ്ണില്‍ എല്ലാവരും സമന്മാരാണ്. അല്ലാഹുവിനോട് അടുക്കാന്‍ നിങ്ങള്‍ സമ്പന്നരാകുകയോ ഒരു പ്രത്യേക സാമൂഹിക വിഭാഗത്തില്‍ ജനിക്കുകയോ ചെയ്യേണ്ടതില്ല, ഇസ്‌ലാം എല്ലാ മനുഷ്യര്‍ക്കും ഇടയില്‍ തുല്യത പുലര്‍ത്തുന്നുവെന്നും നിറം, വര്‍ഗം, സാമ്പത്തിക സ്ഥിതി, സാമൂഹിക നില എന്നിവ പരിഗണിക്കാതെ എല്ലാവരോടും തുല്യമായ ആദരവ് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിലേക്കുള്ള യാത്ര

ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ഈ യാത്ര ആരംഭിച്ചത്. അത് തന്റെ ഇസ്ലാമിലേക്കുള്ള ആഹ്വാനത്തെ ശക്തിപ്പെടുത്തി.
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നടക്കുമ്പോള്‍ അവന്‍ നിങ്ങളുടെ അടുത്തേക്ക് ഓടിവരും. ഞാന്‍ അല്ലാഹുവിലേക്ക് ഇഴഞ്ഞാണ് നീങ്ങിയത്, പക്ഷേ ്അല്ലാഹു എന്റെ അടുത്തേക്ക് ഓടിവന്നു. എന്നാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല അത് എന്നെ സഹായിച്ചത്. അത് മനസിലാക്കാനും അല്ലാഹു എനിക്ക് വഴികള്‍ തുറന്നു തരികയായിരുന്നു -അദ്ദേഹം വിശദീകരിക്കുന്നു.

ഷദാബ് ഇസ്ലാമിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം രഹസ്യമായി നമസ്‌കരിക്കാന്‍ തുടങ്ങി. റമദാനില്‍ രഹസ്യമായി നോമ്പനുഷ്ടിക്കാനും ആരംഭിച്ചു. കുടുംബത്തിന്റെ ഒരു വീട്ടില്‍ തന്നെ താമസിച്ചിട്ടും വീട്ടുകാരോട് അകലുകയും അദ്ദേഹം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മാറ്റങ്ങള്‍ ശ്രദ്ധിച്ച കുടുംബം അവനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. ഇസ്ലാമുമായി ബന്ധപ്പെട്ട വല്ലതും ഉണ്ടോ എന്നറിയാന്‍ കുടുംബാംഗങ്ങള്‍ ഇടക്കിടെ അവന്റെ റൂം പരിശോധിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ അവര്‍ക്ക് ഷദാബിന്റെ റൂമില്‍ നിന്നും തസ്ബീഹ് മാലയും, തൊപ്പിയും പ്രാര്‍ത്ഥന പുസ്തകവും ലഭിച്ചു. പിന്നീട് ഷദാബിന് നേരെ കുടുംബവും മതസമൂഹവും വിലക്ക് ഏര്‍പ്പെടുത്താന്‍ തുടങ്ങി. അവന്‍ പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് തടയാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ അദ്ദേഹത്തിന് 23 വയസ്സായിരിക്കവെ 2016ല്‍ തര്‍ക്കം മൂര്‍ഛിച്ചു, കുടുംബം ഷദാബിനെ വീട്ടില്‍ നിന്നും പുറത്താക്കി.

തുടര്‍ന്ന് വീടുവിട്ടിറങ്ങേണ്ടി വന്ന അദ്ദേഹം ജോലിയും പണവുമില്ലാത്ത് കാരണം റോഡരികിലും കിടത്തിണ്ണയിലും പാര്‍ക്കിലെ ബെഞ്ചിലുമെല്ലാമാണ് കിടന്നുറങ്ങിയത്. എന്റെ കുടുംബത്തിനും വിഷയത്തില്‍ ഇടപെട്ട മറ്റുള്ളവര്‍ക്കും, ഞാന്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതിനേക്കാള്‍, പ്രശ്‌നം ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നതായിരുന്നു. കുടുംബം ഷദാബിനെ അകറ്റിനിര്‍ത്തിയതൊന്നും അദ്ദേഹത്തിന് ഇസ്ലാം സ്വീകരിക്കുന്നതിന് തടസ്സമായില്ല, അദ്ദേഹം ഉടനെ തന്നെ സമീപത്തെ പള്ളിയില്‍ വെച്ച് ഇസ്ലാം മതം ആശ്ലേഷിച്ചു.

ഇസ്‌ലാമിലേക്ക് വന്നതിനു ശേഷമുള്ള ജീവിതം

വീട്ടില്‍ നിന്നും പുറത്താക്കിയതിനു ശേഷം അദ്ദേഹം പിന്നീട് തന്റെ മുസ്ലിം സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. അദ്ദേഹം തന്നെ കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നീട് ഷദാബിന് ജോലി ലഭിച്ചു. കോര്‍പറേറ്റ് ലോകം തൊഴില്‍ കാര്യത്തില്‍ മാത്രമാണ് സമര്‍ത്ഥമെന്നും എന്നാല്‍ അവിടെയും ഇസ്‌ലാമോഫോബിക് ആണെന്നും ഷദാബ് ഈ കാലഘട്ടത്തില്‍ തിരിച്ചറിഞ്ഞു. മുസ്‌ലിം വിരുദ്ധ വികാരം ഉയരാന്‍ തുടങ്ങിയതോടെ ഇടയ്ക്കിടെ ലിഞ്ചിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇഷ്ടമുള്ള മതം വിനിയോഗിക്കാനും പ്രവര്‍ത്തിക്കാനുമുളള അവകാശം ഇല്ലാതാകുന്നത് അദ്ദേഹത്തില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. സിദ്ധാര്‍ത്ഥില്‍ നിന്നും ഷദാബിലേക്കുള്ള മാറ്റം ഇരു ശ്വസനം പോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ഓഫീസില്‍ നമസ്‌കാരത്തിന് ശാന്തമായ, ഒറ്റപ്പെട്ട സ്ഥലം അന്വേഷിക്കേണ്ടി വന്നു.

ഓരോ ദിവസം കഴിയുന്തോറും ഇസ്ലാമിനെ കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രഭാഷണങ്ങള്‍ ഷദാബ് ശ്രദ്ധയോടെ കേള്‍ക്കും. റോഡിലൂടെ നടക്കുമ്പോള്‍, ബാങ്ക് കൊടുക്കുന്ന സമയത്ത് തന്റെ കീശയിലെ തൊപ്പി പുറത്തെടുക്കാന്‍ ഷദാബ് കൈ പോക്കറ്റിലേക്ക് ഇടുമ്പോള്‍ സിദ്ധാര്‍ത്ഥ് അവനെ പലപ്പോഴും തടയാറുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി ഷാദാബിന്റെ മുസ്ലീം സുഹൃത്തുക്കള്‍ അറിഞ്ഞപ്പോള്‍, പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ ‘സ്വയം ശവക്കുഴി കുഴിക്കുക’ എന്നാണ് വിശേഷിപ്പിച്ചത്. അഖ്‌ലാഖ്, ജുനൈദ്, പെഹ്ലു ഖാന്‍ എന്നിവരുടെ കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ ഈ വാചകം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു.

‘ഇന്ത്യന്‍ മുസ്‌ലിംകളുടെ യാഥാര്‍ത്ഥ്യം ആര്‍ക്കും മനസ്സിലാകില്ല. അത് അവരുടെ വീട്ടിലെത്തും വരെ. ഇന്ത്യന്‍ മുസ്ലിംകള്‍ സുരക്ഷിതരാണ് എന്നാണ് കുറേ ഹിന്ദുക്കള്‍ മുദ്രാവാക്യമുയര്‍ത്തുന്നത്. ഇത് കളവാണ്. മുസ്‌ലിംകള്‍ രണ്ടാം ക്ലാസ് പൗരന്മാരായി ജീവിക്കുന്നു. എനിക്ക് ആ വ്യത്യാസം അനുഭവപ്പെട്ടു, ഞാന്‍ അത് എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്’- ഷദാബ് പറയുന്നു.

സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഒരു ഹിന്ദുവായിരുന്നപ്പോള്‍, മിക്ക ഇന്ത്യന്‍ മുസ്‌ലിംകളും അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ താന്‍ അവഗണിച്ചതായി ഷദാബിന് തോന്നുന്നു. സിഎഎ / എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരായ മുസ്‌ലിംകളെ ഒന്നിപ്പിക്കുകയും നിലവിലെ ഭരണകൂടം നടപ്പാക്കുന്ന സാമുദായിക ദേശീയതയ്‌ക്കെതിരെ നിലകൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. നാളെ, എന്റെ മത പരിവര്‍ത്തന രേഖകള്‍ കാരണം, എന്റെ പൗരത്വം റദ്ദാക്കാന്‍ ഭരണകൂടം ഏത് നിയമപരമായ പഴുതുകളാണ് ആവശ്യപ്പെടുന്നതെന്ന് ആര്‍ക്കറിയാം?’

എട്ട് വര്‍ഷക്കാലം ഇസ്ലാം മതത്തില്‍ പ്രവര്‍ത്തിക്കവെ ഡല്‍ഹി കലാപത്തിനിടെ അക്രമത്തിന്റെ ഭീഷണി എന്റെ വീട്ടിലുമെത്തി. ഒരു മുസ്ലീം എന്ന നിലയില്‍ ആളുകള്‍ ഒരു സമൂഹത്തോട് കാണിക്കുന്ന വിദ്വേഷം എന്നെ അത്ഭുതപ്പെടുത്തി. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് വലിയ ഒരു പാപമായാണ് ആളുകള്‍ കാണുന്നത്. തന്റെ ജീവിതം ആദ്യം മുതല്‍ ആരംഭിക്കാന്‍ വളരെയധികം പോരാട്ടം നടത്തിയെന്ന് അദ്ദേഹം പറയുന്നു. ഞാന്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍ എനിക്ക് ഇങ്ങിനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലവ് ജിഹാദ്’ നിയമങ്ങള്‍ സ്ത്രീകളെ അവരുടെ സ്വയംഭരണത്തിനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശത്തെയും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹത്തിന് തോന്നുന്നു.

സംഘ്പരിവാറിന്റെ വൈരുധ്യാത്മക സിദ്ധാന്തം സ്വാധീനിച്ച് ഹിന്ദു സ്ത്രീകള്‍ ഇസ്ലാമിലേക്ക് നിര്‍ബന്ധിതരായി മതപരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നാണ് 28കാരനായ എന്റെ ഒരു ഹിന്ദു സുഹൃത്ത്് എന്നോട് പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഏതൊരു പൗരനും തനിക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശവും സ്വാതന്ത്ര്യത്തിന് ഉറപ്പ് നല്‍കുന്നുണ്ട്. ഭരണഘടനയില്‍ തനിക്കുള്ള ഈ വിശ്വാസം ഞാന്‍ ഉറപ്പിച്ചുനിര്‍ത്തുമെന്നും ഷദാബ് പറയുന്നു.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles