Current Date

Search
Close this search box.
Search
Close this search box.

യാകൂബ് മേമന്റെ വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തതെന്തുകൊണ്ട്?

mumbai-police.jpg

എന്റെ സ്‌കൂളില്‍ നിന്നുള്ള റോഡിനു താഴെ വാഹനങ്ങളുടെ റിപയര്‍ കട നടത്തിയിരുന്ന ഒരു മുസ്‌ലിം കുടുംബം താമസിച്ചിരുന്നു. കടയെന്ന് പറഞ്ഞാല്‍ ഒരു ചെറിയ മരപ്പെട്ടിയാണ്. അത് തന്നെയാണ് അവരുടെ വീടും. കുടുംബത്തിലെ ചെറിയ കുട്ടി മുന്ന, തെരുവില്‍ വളരുന്ന മറ്റേതൊരു കുട്ടിയേയും പോലെ പരുക്കന്‍ സ്വഭാവക്കാരനായിരുന്നു. വൃത്തിയും വെടിപ്പുമുള്ള സ്‌കൂള്‍ യൂണിഫോമുകളിട്ട് സ്‌കൂളിലേക്ക് പോവുന്ന ഞങ്ങളെ സംബന്ധിച്ചടത്തോളം തെറിച്ച തമാശകള്‍ പറഞ്ഞ് ആത്മവിശ്വാസത്തോടെ ചിരിക്കുന്ന അവനോട് അസൂയയായിരുന്നു.

അങ്ങനെയിരിക്കെ 1992 ഡിസംബര്‍ 6 ആയി. ഒരാള്‍ക്കൂട്ടം മുന്നയുടെ കടയുടെ മുന്നിലെത്തുന്നതും അതിനുനേര്‍ക്ക് പെട്രോള്‍ ബോംബുകളും മറ്റും എറിയുന്നത് കണ്ട്. വീടിനുള്ളിലെ എല്ലാ വസ്തുക്കളും വലിച്ചുപുറത്തിട്ട് നടുറോഡില്‍ കൂട്ടിയിട്ട് കത്തിച്ചു. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസമാണ് ഭയമെന്തെന്ന് ശരിക്കും ഞാനറിഞ്ഞത്. സംഭവമറിയിക്കാന്‍ അടുത്തുള്ള പൊലീസ് തമ്പിലേക്ക് ഞാന്‍ ഓടി. ലാത്തി മാത്രം കൈയ്യിലുള്ള രണ്ട് കോണ്‍സ്റ്റബിള്‍മാരോട് എന്നോടൊപ്പം പോകാന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഞാന്‍ ധൃതിയിലോടിയപ്പോള്‍ പരാതി കൊടുത്ത് അങ്ങനെ ഓടി പോകാനാവില്ലെന്ന് പേടി നിഴലിട്ട മുഖമുള്ള കോണ്‍സ്റ്റബിള്‍മാരില്‍ ഒരാള്‍ പറഞ്ഞു. ഞാന്‍ അവരോടൊപ്പം നടക്കണമെന്ന്. പിന്നീടൊരിക്കലും മുന്നയെയും അവന്റെ കുടുംബത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടും അറിഞ്ഞിട്ടുമില്ല.

മുംബൈ ഒരു ആഭ്യന്തരയുദ്ധത്തിലൂടെയാണ് കടന്നു പോയത്. 1980കളിലെ ലബനാനെ അനുസ്മരിപ്പിക്കുംവിധം, ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ പാര്‍ക്കാനുള്ള ഗെറ്റോകളും അവക്ക് അനൗദ്യോഗികമായ അതിര്‍ത്തികളും രൂപപ്പെട്ടു. 1992 ഡിസംബറിലെയും 1993 ജനുവരിയിലെയും കലാപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ എന്ന ഹിന്ദുത്വഭക്തനെ സര്‍ക്കാര്‍ അന്വേഷണ കമീഷനായി നിയോഗിച്ചു. ഔദ്യോഗിക രേഖകളനുസരിച്ച് 900 മുംബൈക്കാര്‍ കൊല്ലപ്പെടുകയും 2,036 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 1993ല്‍ നടന്ന് ബോംബ് സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയതിനെ എതിര്‍ത്തിരുന്ന ശിവസേനയും ബിജെപിയും കമീഷന്‍ ബോംബ് സ്‌ഫോടനവും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ത്തി. രണ്ട് കൂട്ടം ആക്രമണങ്ങള്‍ക്ക് പുറകിലും ഒരേ കേന്ദ്രങ്ങളാണോ പ്രവര്‍ത്തിച്ചതെന്നറിയണമെന്നാണ് അവര്‍ പറഞ്ഞത്.

ഒരാളുടെ അഭിപ്രായത്തിന്മേല്‍ ഒരാള്‍ക്ക് അവകാശവാദങ്ങളുണ്ടാവാമെങ്കിലും അയാള്‍ നിരത്തുന്ന വസ്തുതകളിന്മേല്‍ അതുണ്ടാവുക സാധ്യമല്ല. അതുകൊണ്ടുതന്നെ കലാപങ്ങളെയും സ്‌ഫോടനങ്ങളെയും കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്റെയും സുപ്രീംകോടതിയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെയും കണ്ടെത്തലുകളിലേക്ക് കണ്ണോടിക്കുന്നത് നന്നാവും.

രണ്ടു കഥാപാത്രങ്ങള്‍
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യാകൂബ് മേമനടക്കം നൂറു പേര്‍ സ്‌ഫോടനങ്ങള്‍ക്ക് പിറകിലെ ഗൂഡാലോചനയില്‍ പങ്കാളികളായതായി കണ്ടെത്തി. 257 പേരെ കൊന്നതിന് അയാള്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റു മുഖ്യപ്രതികളും കുറ്റാരോപിതരും ഇന്ത്യ വിട്ടുപോയിരുന്നു.

കലാപത്തിന് ഉത്തരവാദികളായവരെ സംബന്ധിച്ചടത്തോളം സംശയമേതുമുണ്ടായിരുന്നില്ല. അവര്‍ തന്നെ അതേ കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ജുഡീഷ്യല്‍ കമീഷന്റെ കണ്ടെത്തലുകള്‍ തെളിവുകളേറെയാണ്:

‘1993 ജനുവരി എട്ടാം തിയതി മുതല്‍ ശിവസേനയും ശിവസൈനികരും ശാഖാ പ്രമുഖുകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കുമെതിരെ സംഘടിതമായ ആക്രമണം നടത്തി. ഒരു മുതിര്‍ന്ന സേനാനായകനെ പോലെ, തന്റെ അച്ചടക്കമുള്ള ശിവസൈനികരോട് മുസ്‌ലിംകളോട് സംഘടിതമായ ആക്രമണത്തിലൂടെ പകരംവീട്ടാന്‍ ആഹ്വാനം ചെയ്തു.

പകരംവീട്ടലില്‍ വേണ്ടത് ചെയ്‌തെന്ന് ശിവസേന മനസിലാക്കിയപ്പോഴേക്കും അക്രമവും കലാപവും തങ്ങളുടെ നേതൃത്വത്തിന്റെ നിയന്ത്രണത്തിനതീതമായിരുന്നു. ഒടുവില്‍ കലാപം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു.’

1993 ജനുവരിയിലെ സംഭവങ്ങളെ കുറിച്ച് കമീഷന് പറയാനുള്ളത്:
‘1993 ജനുവരി 6 മുതല്‍ വന്‍തോതിലുള്ള അക്രമങ്ങളും കൊള്ളിവെപ്പുമാണ് നടന്നത്…. ശിവസേനയും അതിന്റെ നേതാക്കളുമാണ് അത് നടത്തിയത്. ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ തന്റെ പ്രസ്താവനകളിലൂടെയും, പ്രവൃത്തികളിലൂടെയും, എഴുത്തുകളിലൂടെയും, നിര്‍ദ്ദേശങ്ങളിലൂടെയും സാമുദായക വിദ്വേഷം പടര്‍ത്തി.

ശിവസേനയുടെ ഭീകരതയാണ് പൗരന്മാരുടെ സുരക്ഷക്കുള്ള വഴിയെന്ന ശിവസൈനികരുടെ ചിന്തയാണ് ശിവസൈനികരുടെ ജാഗ്രതക്ക് കാരണമായത്. ചില ക്രിമിനല്‍ മുസ്‌ലിംകള്‍ നിഷ്‌കളങ്കരായ ഹിന്ദുക്കളെ നഗരത്തിന്റെ ഒരു കോണില്‍ കൊലപ്പെടുത്തിയപ്പോള്‍ നഗരത്തിന്റെ മറ്റൊരു കോണില്‍ നിഷ്‌കളങ്കരായ ഒരുപാട് മുസ്‌ലിംകളെ കൊന്ന് ശിവസൈനികര്‍ പ്രതികാരം ചെയ്തു.’

കാരണവും പ്രത്യാഘാതവും കമീഷന്റെ വാക്കുകളിലൂടെ:
‘ഡിസംബര്‍ 1992ലെയും ജനുവരി 1993ലെയും കലാപങ്ങളും 1993 മാര്‍ച്ച് 12ന് നടന്ന ബോംബ് സ്‌ഫോടനത്തിനുമുള്ള പൊതുവായ കണ്ണി ആദ്യത്തെ രണ്ട് സംഭവങ്ങളാണ് അവസാനത്തേതിന് കാരണമായതെന്നാണ്. രണ്ട് കലാപങ്ങളും ബോംബ് സ്‌ഫോടനവും തമ്മില്‍ കാര്യകാരണ ബന്ധമാണുള്ളതായി കാണാം’

ബോംബ് സ്‌ഫോടന പരമ്പരയിലെ മുഖ്യകണ്ണിയായ ടൈഗര്‍ മേമനും അദ്ദേഹത്തിന്റെ കുടുംബവും കലാപങ്ങളില്‍ വ്യാപകമായ നഷ്ടമാണ് അനുഭവിച്ചത്. ശക്തമായ പ്രതികാരവാഞ്ച അവരിലുണ്ടായത് അങ്ങനെയാണെന്ന് പറയാം. ടൈഗര്‍ മേമന്റെ വിശ്വസ്തനായ ജാവേദ് ദാവൂദ് ടൈലര്‍ എന്ന ജാവേദ് ചിക്‌നയും കലാപത്തില്‍ വെടിയേറ്റ് പരിക്കേറ്റയാളാണ്. അദ്ദേഹത്തിനും പ്രതികാരബുദ്ധിയുണ്ടായിരുന്നു.

അയോധ്യയിലും ബോംബെയിലും 1992 ഡിസംബറിലും 1993 ജനുവരിയിലുമായി നടന്ന സംഭവപരമ്പരകളോടുള്ള പ്രതികരണമായിരുന്നു ബോംബ് സ്‌ഫോടന പരമ്പരയെന്ന് ബോംബ് സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷിച്ച സംഘത്തെ നയിച്ച മഹേഷ് നരായന്‍ സിങ് പറയുന്നതിനോട് ഈ കമീഷനും യോജിക്കുന്നു.’

വ്യത്യസ്ത പരിണിതികള്‍
2012 നവംബറില്‍ ബാല്‍ താക്കറെ മരിച്ചു. കലാപം കഴിഞ്ഞ് ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ബാല്‍ താക്കറെയുടെ സംസ്‌കാരചടങ്ങുകള്‍. ആ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. ദേശീയ ചാനല്‍ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തത്സമയം സംപ്രേഷണം ചെയ്തു. സ്വയം അപഹസിക്കുകയോ വധശിക്ഷാ വിരുദ്ധ പ്രവര്‍ത്തകരെ അവമതിക്കുകയോ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആ ജീവിതത്തിലെ നന്മകളെ വാനോളം പുകഴ്ത്തി.

വധശിക്ഷാ വിരുദ്ധരുടെ ആവതുശ്രമങ്ങള്‍ക്കുമപ്പുറം യാഖൂബ് മേമനെ 2015 ജൂലായ് 31ന് തൂക്കിലേറ്റി. സുപ്രീംകോടതി ബെഞ്ചുകള്‍ പുനസംഘടിപ്പിച്ചു. അര്‍ധരാത്രിയില്‍ വാദം കേട്ടു. യാകൂബിന്റെ മരണവുമായുള്ള കണ്ടുമുട്ടല്‍ ഇന്ത്യന്‍ ഭരണകൂടം നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തി. 15,000 ആളുകളാണ് അദ്ദേഹത്തിന്റെ വിലാപയാത്രയില്‍ പങ്കെടുത്തത്. പരിഹാസ്യമായ ഒരു ഉത്തരവിലൂടെ അദ്ദേഹത്തിന്റെ വിലാപയാത്രയുടെ മീഡിയ സംപ്രേഷണം പൊലീസ് വിലക്കി. ഉത്തരവ് മീഡിയകള്‍ ശിരസ്സാ വഹിച്ചു. വിലാപയാത്രയില്‍ പങ്കുകൊണ്ടവര്‍ ഭാവിതീവ്രവാദികളാണെന്ന് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ ട്വീറ്റ് ചെയ്തു.

മൊഴിമാറ്റം: മുഹമ്മദ് അനീസ്
അവലംബം: scroll.in

Related Articles