Current Date

Search
Close this search box.
Search
Close this search box.

യെമൻ യുദ്ധ വിഭാ​ഗങ്ങൾ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചക്ക് നാന്ദി കുറിച്ചു

സ്വിറ്റ്സർലാന്റ്: തടവുകാരെ പരസ്പരം കൈമാറുന്ന കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് യെമനിലെ യുദ്ധ വിഭാ​ഗങ്ങൾ സ്വിറ്റ്സർലാന്റിൽ നാന്ദികുറിച്ചിരിക്കുന്നുവെന്ന് യെമനിലേക്ക് നി​യോ​ഗിക്കപ്പെട്ട യു.എൻ പ്രതിനിധി മാർട്ടിൻ ​ഗ്രിഫിത്ത്സ് വെള്ളിയാഴ്ച വ്യക്തമാക്കി. യു.എന്നിന്റെ ഉത്തരവാദിത്തത്തോടെ നടക്കുന്ന ചർച്ചക്ക് ഇന്റർനാഷ്നൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്സിന്റെ (​ICRC) പിന്തുണയുമുണ്ട്. ഇത് തടവുകാരെ വേ​ഗത്തിൽ മോചിപ്പിക്കുന്നതിന് കാരണമാകുമെന്ന് മാർട്ടിൻ ​ഗ്രിഫിത്ത്സ് പറഞ്ഞു. ചർച്ചയുടെ അവസാനത്തിൽ എല്ലാ വിഭാ​ഗത്തോടുള്ള എന്റെ സന്ദേശമെന്നത് തടവുകാരെ പരസ്പരം കെെമാറുകയെന്നതാണ്. അങ്ങനെ ആയിരക്കണക്കിന് യെമൻ കുടുംബങ്ങളിലേക്ക് സമാധാനം തിരിച്ചുകൊണ്ടുവരികയെന്നതുമാണ്- അദ്ദേഹം കൂട്ടിചേർത്തു.

യെമനിലെ അന്താരാഷ്ട്ര അം​ഗീകൃത സർക്കാരും വിമത വിഭാ​ഗമായ ഹൂഥികളും 1400ലധികം തടവുകാരെ വിട്ടയക്കുന്ന കരാറിന് അന്തിമരൂപം നൽകുന്ന ചർച്ചക്ക് വ്യാഴാഴ്ച തീരുമാനിക്കുകയായിരുന്നു. സർക്കാർ 2014 മുതൽ വിമത വിഭാ​ഗമായ ഹൂഥികളുമായി യുദ്ധത്തിലാണ്. ഹൂഥികൾ രാജ്യത്തിന്റെ ഉത്തര ഭാ​ഗത്തെ തലസ്ഥാനമായ സൻആ ഉൾപ്പടെയുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിൽ ഒരു രക്ഷത്തിലേറെ പേർ മരിക്കുകയും ചെയ്തു. 2018ൽ യു.എൻ നടത്തിയ സ്വീഡനിലെ സമാധാന കരാറിന്റെ ഭാ​ഗമായി 15000 തടവുകാരെ മോചിപ്പിക്കുന്നതിന് യെമൻ സർക്കാറും ഹൂഥികളും ധാരണയിലെത്തിയിരുന്നു.

Related Articles