Current Date

Search
Close this search box.
Search
Close this search box.

യുദ്ധം തുടര്‍ന്നാല്‍ ലോകത്തെ ഏറ്റവും വിലിയ ദരിദ്ര രാഷ്ട്രമായിരിക്കും യമന്‍- യു. എന്‍

സന്‍ആ: യമനില്‍ യുദ്ധം തുടരുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വിലിയ ദരിദ്ര രാഷ്ട്രമായി യമന്‍ മാറുന്നതായിരിക്കുമെന്ന് യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘2022 വരെ യമനില്‍ യുദ്ധം തുടര്‍ന്നാല്‍ ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാഷ്ട്രമായി യമന്‍ മാറുന്നതാണ്. രാജ്യത്തെ 79 ശതമാനം ജനസംഖ്യയും ദാരിദ്രത്തിലാണ് ജീവിക്കുന്നത്. അതില്‍ 65 ശതമാനം അങ്ങേയറ്റത്തെ ദാരിദ്രത്തെ അഭിമുഖീകരിക്കുന്നു’- യു.എന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ 47 ശതമാനം ജനസംഖ്യയാണ് ദരിദ്രരായി ഉണ്ടായിരുന്നതെങ്കില്‍ യുദ്ധം കാരണമായി 2019ന്റെ അവസാനത്തില്‍ 75 ശതമാനമാകുമെന്നാണ് യു. എന്‍ റിപ്പോര്‍ട്ട് പറയുന്നത്. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തത് മുതല്‍ അറേബ്യന്‍ ഉപദ്വീപിലെ ദരിദ്ര രാഷ്ട്രമായ യമന്‍ നിലക്കാത്ത യുദ്ധത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

Related Articles