Current Date

Search
Close this search box.
Search
Close this search box.

ഇസ്താംബൂള്‍ തെരുവുകളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍

അങ്കാറ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇസ്താംബൂള്‍ തെരുവുകളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തിരിച്ചയക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമാണിത്.

2011ല്‍ തുര്‍ക്കിയിലെ വലിയ നഗരമായ ഇസ്താംബൂളില്‍ 45 രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ധാരണയിലെത്തിയ സുപ്രധാന കരാറായ ഇസ്താംബൂള്‍ കണ്‍വെന്‍ഷനില്‍ തുര്‍ക്കി വീണ്ടും പങ്കാളിയാകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് തുര്‍ക്കി. അതേസമയം, കണ്‍വെന്‍ഷനില്‍ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ രാഷ്ടവുമാണ്. സ്വര്‍ഗവര്‍ഗരതി സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഈ ഉദ്യമത്തെ അട്ടിമറിച്ചതായി വ്യക്തമാക്കി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കണ്‍വെന്‍ഷനില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Related Articles