Current Date

Search
Close this search box.
Search
Close this search box.

176 സൈനികരെ അറസ്റ്റുചെയ്യാന്‍ തുര്‍ക്കി ഉത്തരവിട്ടു

അങ്കാറ: 2016ല്‍ രാജ്യത്ത് സൈനിക അട്ടിമറിക്ക് ശ്രമിച്ച 176 സൈനികരെ അറസ്റ്റുചെയ്യണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. സൈനിക അട്ടമറിയുമായി ബന്ധമുണ്ടെന്ന് സംശിയിക്കുന്നവരെയാണ് അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. സൈനിക അട്ടിമറി പരാജയപ്പെട്ടതുമുതല്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫത്ഹുല്ല ഗുലന്റെ അനുയായികളെന്ന് സംശയിക്കുന്നവര്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണ്. 2016ലെ സൈനിക അട്ടിമറി ശ്രമത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുലന്‍ അനുകൂലികള്‍ക്കെതിരെ തുര്‍ക്കിയില്‍ പോരാട്ടം നടന്നുവരികയാണ്.

Related Articles