Current Date

Search
Close this search box.
Search
Close this search box.

സിറിയ: അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിച്ചു

അങ്കാറ: സിറിയയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹത്തെ വിന്യസിച്ച് തുര്‍ക്കി. ഇദ്‌ലിബിലും മറ്റും സിറിയന്‍ സഖ്യസേന നടത്താനിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കാനായാണ് തുര്‍ക്കി മേഖലയിലേക്ക് സൈന്യത്തെ അയച്ചത്.

സര്‍വ സജ്ജീകരണങ്ങളോട് കൂടി പടക്കോപ്പുകളടങ്ങിയ ട്രൂപ്പിനെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചത്. കഴിഞ്ഞ ദിവസം തുര്‍ക്കിയുടെ സൈനിക സന്നാഹം സിറിയയിലെ മൊറേക് ഔട്‌പോസ്റ്റിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൈനിക വിമാനവും നിരവധി തുര്‍ക്കി പട്ടാളക്കാരും സംഘത്തിലുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന വിമതര്‍ക്ക് പിന്തുണ നല്‍കാനാണ് തുര്‍ക്കി സൈന്യം മേഖലയിലെത്തിയതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്‌ലിബില്‍ സിറിയ നടത്തുന്ന അതിക്രമം ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് നേരത്തെ തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞിരുന്നു.

Related Articles