Current Date

Search
Close this search box.
Search
Close this search box.

400 മില്യണ്‍ ഡോളറിന്റെ സഹായം; യുക്രെയ്‌ന് തങ്ങളുടെ പിന്തുണയുണ്ടെന്ന് സൗദി രാജകുമാരന്‍

റിയാദ്: യുക്രെയ്‌ന് 400 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. യുദ്ധാനന്തരമുള്ള മാനുഷിക സഹായ ശ്രമങ്ങള്‍ക്ക് യുക്രെയ്‌ന് രാജ്യത്തിന്റെ പിന്തുണയറിയിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദമര്‍ സെലന്‍സികയുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുദ്ധം ഇല്ലാതാകുന്നതിന് വേണ്ട എല്ലാ പിന്തുണയും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനുള്ള സന്നദ്ധതയും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സൗദി സര്‍ക്കാറിന്റെ പിന്തുണക്കും, റഷ്യക്കും യുക്രെയ്‌നുമിടയില്‍ തടവുകാരെ കൈമാറുന്നതിനും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി സൗദി രാജകുമാരന് നന്ദി അറിയിച്ചു.

അടുത്തിടെ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ യുക്രെയ്‌നിന്റെ നാല് പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ അപലപിക്കുന്നതിന് അടുത്തിടെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചയില്‍ യുക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയെ പിന്തുണച്ചതിനും യുക്രെയ്ന്‍ പ്രസിഡന്റ് രാജകുമാരന് നന്ദി അറിയിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles