Current Date

Search
Close this search box.
Search
Close this search box.

2019ല്‍ സൗദി 184 പേരെ വധിച്ചു; മനുഷ്യാവകാശ സംഘടന

റിയാദ്: 2019ല്‍ സൗദി അറേബ്യ 184 പേരെ വധിച്ചതായി മനുഷ്യാവകാശ സംഘടനയായ റിപ്രീവ് വ്യക്തമാക്കി. ആറ് വര്‍ഷത്തെ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദി നടത്തുന്ന കൊലയെ ‘രൂക്ഷമായ പ്രതിസന്ധിയെന്നാണ് ‘ റിപ്രീവ് വിളിച്ചത്. 80 സൗദികളും, 90 വിദേശകിളും, പൗരത്വം തിരിച്ചറിയാത്ത ആറ് പേരുമാണ് വധിക്കപ്പെട്ടതെന്ന് സൗദി പ്രസ്സ് ഏജന്‍സി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് റിപ്രീവ് ഇക്കാര്യം വ്യക്തമാക്കിയത്.

ജപ്പാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ജി20 യുടെ അധ്യക്ഷ പദവി ഏറ്റെടുത്തിരുന്നു. ഇതിലൂടെ സൗദി അറേബ്യ ലോകത്തെ വലിയ വ്യാവസായിക വികസ്വര സാമ്പത്തിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി മാറുകയാണ്. വരുന്ന നവംബറില്‍ തലസ്ഥാനമായ റിയാദിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഈ ആഴ്ചയില്‍ ഇരുപത് രാഷ്ട്രങ്ങളില്‍ നിന്നായുള്ള സാമൂഹിക-സംസ്‌കാരിക വിഭാഗത്തിന്റെ സി20 കൂടികാഴ്ച സൗദി നടത്താനിരിക്കുകയായിരുന്നു. ലോക നേതാക്കള്‍ രാജ്യതിര്‍ത്തിക്ക് പുറത്തുള്ള സിവില്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജി20യുടെ ഔദ്യോഗിക പങ്കാളിത്ത വിഭാഗമായി 2013ലാണ് സി20 രൂപീകരിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ അന്തരാഷ്ട്ര തലത്തിലെ മൂന്ന് സന്നദ്ധ സംഘടനകള്‍ സി20 കൂടികാഴ്ച ബഹിഷ്‌കരിക്കുമെന്ന് തിങ്കളാഴ്ച വ്യക്തമാക്കി.

Related Articles