Current Date

Search
Close this search box.
Search
Close this search box.

മൗലാനാ റാബിഅ് ഹസനി നദ്‌വി ഇനിയില്ല

ദാറുൽ ഉലൂം നദ്‌വതുൽ ഉലമ ലഖ്‌നൗ റെക്ടറും ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് പ്രസിഡന്റുമായ മൗലാന മുഹമ്മദ് റാബിഅ് ഹസ്‌നി നദ്‌വി (94 വയസ്സ്) ഓർമ്മയായി. ഇന്ത്യയിലെ സർവ്വ സമ്മതനായ ഇസ്‌ലാമിക പണ്ഡിതനും നേതാവുമായിരുന്നു റാബിഅ് സ്വാഹിബ് (ജനനം: ഒക്ടോബർ 1, 1929). അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ അധ്യക്ഷൻ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ സുപ്രീം ചാൻസലർ, ഇന്ത്യൻ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ രക്ഷാധികാരി, മുസ്‌ലിം വേൾഡ് ലീഗ് അംഗം , അതിന്റെ ഇന്ത്യൻ ചാപ്റ്ററിന്റെ അധ്യക്ഷൻ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ നേതൃത്വം നൽകിവരുന്ന അദ്ദേഹം ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളിൽ പതിവായി രേഖപ്പെടുത്തപ്പെട്ടുവന്നിരുന്നു.

അബുൽ ഹസൻ അലി നദ്‌വിയുടെ മരണശേഷം 2000 മുതലാണ് അദ്ദേഹം പേഴ്‌സണൽ ലോ ബോർഡിന്റെയും ദാറുൽ ഉലൂം നദ്‌വ തുൽ ഉലമയുടെയും നേതൃത്വം ഏറ്റെടുക്കുന്നത്.1993–2000 കാലഘട്ടത്തിൽ അദ്ദേഹം നദ്‌വയുടെ പ്രിൻസിപ്പളായിരുന്നു. അറുപത് മുതൽ അദ്ദേഹം നദ്‌വയിലെ പ്രധാനപ്പെട്ട അധ്യാപകനായിരുന്നു.

ഉത്തർപ്രദേശിലെ റെയ്ബറേലിക്കടുത്ത തകിയ കിലാനിൽ 1929 ഒക്ടോബർ 01- നാണ് മുഹമ്മദ് റബീഅ് ഹസനി ജനിച്ചു. എഴുത്തുകാരനും പണ്ഡിതനുമായ അബുൽ ഹസൻ അലി നദ്‌വിയുടെ നേരെ അനന്തരവനാണ് അദ്ദേഹം.

റെയ്ബറേലിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനമാരംഭിച്ച മുഹമ്മദ് റാബിഅ് ഹസനി, 1957-ൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് അതേസ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തനമാരംഭിച്ച അദ്ദേഹം 1993-ൽ സ്ഥപനത്തിന്റെ പ്രിൻസിപ്പലും പിന്നെ വൈസ് ചാൻസലറും ആയി മാറി. അറബിയിലും ഉർദുവിലുമായി 30-ലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അമേരിക്കൻ ഐക്യനാടുകളിലെ യാത്ര, അറബി സാഹിത്യ ചരിത്രം എന്നിങ്ങനെ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്.

-അലി മിയാൻ നദ്‌വിയുടെ മരണശേഷം ഹിജ്‌റ 1420/ 2000 സി.ഇ യിൽ റാബിത്വതുൽ അദബിന്റ
സെക്രട്ടറി ജനറലായി.

– ഇസ്‌ലാമിക് ലിറ്ററേച്ചർ അസോസിയേഷന്റെ (റാബിത്വതുൽ അദബ് ) സ്ഥാപകരിൽ ഒരാളും അതിന്റെ വൈസ് പ്രസിഡന്റും ഇന്ത്യൻ ചാപ്റ്റർ ഓഫീസിന്റെ തലവനും ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു.

-മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ഇസ്‌ലാമിക് ലിറ്ററേച്ചർ അസോസിയേഷന്റെ ആദ്യ കാല അംഗവും ദീർഘകാലമായി വൈസ് പ്രസിഡന്റുമാണ്.

– 2000 മുതൽ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ.

– ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് പോലുള്ള നിരവധി അന്താരാഷ്ട്ര ശാസ്ത്ര, അക്കാദമിക് സ്ഥാപനങ്ങളിലും അദ്ദേഹം അംഗമാണ്.

1981-ൽ അറബി ഭാഷാ സേവനത്തിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ഓണററി ഡോക്ടറേറ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles