Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: പരിവര്‍ത്തനത്തിന് ശേഷമുള്ള സര്‍ക്കാറില്‍ പങ്കാളിയാവില്ലെന്ന് ബുര്‍ഹാന്‍

ഖാര്‍തൂം: പരിവര്‍ത്തന കാലയളവിന് ശേഷമുള്ള സര്‍ക്കാറില്‍ പങ്കാളിയാവില്ലെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍. സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 25ന് സൈന്യം അധികാര പിടിച്ചെടുത്തതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍, പ്രതിഷേധിക്കുന്നവരെ സൈന്യം ശക്തമായാണ് നേരിടുന്നത്.

പ്രതിഷേധത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന്‍ ഡോക്ടര്‍മാരുടെ സ്വതന്ത്ര കേന്ദ്ര കമ്മിറ്റി പറഞ്ഞു. ദേശീയ യോഗ്യതയുള്ള സിവിലിയന്‍ സര്‍ക്കാറിന് അധികാരം കൈമാറാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍, അതിന് തടസ്സമാകുന്ന ഏതൊരു ഇടപെടലില്‍നിന്നും പരിവര്‍ത്തന കാലയളവിനെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നതായി -അല്‍ബുര്‍ഹാന്‍ വ്യക്തമാക്കി.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles