Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുകാരന്റെ മൃതദേഹം ഫലസ്തീനികള്‍ തട്ടികൊണ്ടുപോയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരമായ ജനീനിലെ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ പൗരന്റെ മൃതദേഹം ഫലസ്തീന്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ടിറാന്‍ ഫെറോ (18) എന്നാളുടെ മൃതദേഹമാണ് തട്ടികൊണ്ടുപോയിരിക്കുന്നത്. കാറപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടിറാന്‍ ഫെറോ ഉടന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

ജനീനിലെ ഇബ്‌നു സീന ആശുപത്രിയില്‍ മരണപ്പെട്ട ഫെറോയുടെ മൃതദേഹം അജ്ഞാത തോക്കുധാരികള്‍ തട്ടികൊണ്ടുപോയതായി ഫലസ്തീന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രഹസ്യ ഇസ്രായേല്‍ സൈനികനാണെന്ന് കരുതിയായിരിക്കാം പ്രതികള്‍ മൃതദേഹം തട്ടിയെടുത്തതെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദ്രൂസ് നഗരത്തിലെ വിദ്യാലയത്തില്‍ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസുകാരനാണ് ടിറാന്‍ ഫെറോ -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles