Current Date

Search
Close this search box.
Search
Close this search box.

ജൂതവിരുദ്ധത, ഇസ്‌ലാമോഫോബിയ ചെറുക്കാന്‍ പുതിയ ബോഡിയെ നിയമിച്ച് ബൈഡന്‍ ഭരണകൂടം

വാഷിങ്ടണ്‍: ജൂതവിരുദ്ധത ചെറുക്കാന്‍ പുതിയ ബോഡിയെ നിയമിച്ച് ബൈഡന്‍ ഭരണകൂടം. രാജ്യത്ത് ജൂതവിരുദ്ധത വര്‍ധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ തീരുമാനം. വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളസി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ബോഡി പ്രവര്‍ത്തിക്കുക. ജൂതവിരുദ്ധതയും ഹോളകോസ്റ്റ് നിഷേധവും നേരിടാനുള്ള ദേശീയ നയം സമൂഹ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് രൂപപ്പെടുത്തുകയെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ നയം ജൂതവിരുദ്ധതയെ കുറിച്ചും അത് ജൂത സമൂഹത്തിനും എല്ലാ അമേരിക്കക്കാര്‍ക്കും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കും -വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസ്താവനയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമോഫോബിയയും ബോഡി ചെറുക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ജൂതവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും യു.എസില്‍ വളരെ കാലമായുണ്ട്. യു.എസില്‍ ഇതര മതങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ പൊലീസ് പീഡനത്തിനിരയാകാനുള്ള സാധ്യത അഞ്ചിരിട്ടി കൂടുതലാണെന്ന് റൈസ് സര്‍വകലാശാലയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles